കയ്യിൽ വലിയൊരു സംഖ്യ ഒറ്റത്തവണയായി നിക്ഷേപിക്കാനുള്ളവർക്ക് ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യത്തിന് അനുസരിച്ച് നിക്ഷേപിക്കാവുന്നതാണ്. മൂലധന വർധനവ് പ്രതീക്ഷിക്കുന്നവർക്ക് സ്ഥിര നിക്ഷേപമായും മാസ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഇത്തരത്തിലും നിക്ഷേപിക്കാം. മാസ വരുമാനം ലഭിക്കാൻ തിരഞ്ഞെടുക്കാവുന്ന അപകട സാധ്യതയില്ലാത്ത 2 നിക്ഷേപങ്ങളാണ് കേരള ട്രഷറി സ്ഥിര നിക്ഷേപവും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയും. രണ്ട് പദ്ധതികളുടെയും താരതമ്യം നോക്കാം.
സുരക്ഷിതത്വം
കേരള ട്രഷറി സ്ഥിര നിക്ഷേപവും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയും സർക്കാർ സുരക്ഷ ലഭിക്കുന്ന പദ്ധതിയാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതിയാണ്. ഇതിനാൽ നിക്ഷേപിക്കുന്ന പണം നഷ്ടപ്പെടുമെന്നുള്ള ആശങ്കയുടെ ആവശ്യമില്ല. കേരള സര്‍ക്കാര്‍ ഗ്യാരണ്ടി ലഭിക്കുന്ന നിക്ഷേപമാണ് ട്രഷറി സ്ഥിര നിക്ഷേപം. ഇവിടെയും നിക്ഷേപിക്കുന്ന തുക സുരക്ഷിതമായിരിക്കും.
കാലാവധിയും പലിശ നിരക്കും
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ കാലാവധി 5 വർഷമാണ്. 5 വർഷത്തേക്ക് 7.1 ശതമാനം പലിശ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് ലഭിക്കും. ത്രൈമാസങ്ങളിൽ പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ അവലോകനം ചെയ്യുമെങ്കിലും നിക്ഷേപം ആരംഭിച്ച സമയത്തെ പലിശ നിരക്കാണ് കാലാവധിയോളം ലഭിക്കുക.
കേരള ട്രഷറി നിക്ഷേപങ്ങൾക്ക് വ്യത്യസ്ത കാലാവധിയിൽ വ്യത്യസ്ത പലിശ നിരക്ക് ലഭിക്കും. 46 ദിവസം മുതൽ 90 ദിവസത്തേക്ക് 5.4 ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതൽ 1 വര്‍ഷത്തേക്ക് 5.9 ശതമാനമാണ് പലിശ നിരക്ക്. 366 ദിവസം മുതൽ 2 വര്‍ഷത്തേക്ക് 6.4 ശതമാനം പലിശയും 2 വർഷം മുതൽ 999 ദിവസത്തേക്ക് 7.5 ശതമാനം പലിശയും ലഭിക്കും.
നിക്ഷേപ പരിധി
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ വ്യക്തിഗത അക്കൗണ്ടിൽ 4.50 ലക്ഷം രൂപയും സംയുക്ത അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. ബജറ്റിൽ ഈ പരിധി യഥാക്രമം 9 ലക്ഷം, 15 ലക്ഷം എന്നിങ്ങനെ ഉയർത്തിയിട്ടുണ്ട്. കേരള ട്രഷറി ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപത്തിന് പരമാവധി പരിധിയില്ല.
ലിക്വിഡിറ്റി
ലോക്ഇൻ പിരിയഡ് ഇല്ലാത്തതിനാൽ രണ്ട് നിക്ഷേപങ്ങലും എപ്പോള്‍ വേണമെങ്കിലും പിന്വലിക്കാാം. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി 5 വര്‍ഷത്തേക്കാണ് നിക്ഷേപം. 1 വർഷത്തിനും 3 വർഷത്തിനും ഇടയില്‍ പിന്‍വലിച്ചാല്‍ നിക്ഷേപ തുകയുടെ 2 ശതമാനം പിഴ ഈടാക്കും, 3-5 വർഷത്തിനിടെയിൽ പിന്‍വലിച്ചാല്‍ നിക്ഷേപത്തിൽ നിന്ന് 1 ശതമാനം പിഴ ഈടാക്കും. ട്രഷറിയില്‍ നിന്ന് കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാല്‍ പിഴ ചുമത്തില്ല.
നികുതി
രണ്ട് പദ്ധതികളിലും നിക്ഷേപം നടത്തുമ്പോൾ നികുതി ആനുകൂല്യം ലഭിക്കില്ല. പലിശ വരുമാനത്തിന് നികുതി നല്‍കേണ്ടതുണ്ട്. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കില്ല. പലിശ വരുമാനം ടാക്സ് സ്ലാബിന് അനുസരിച്ച് നികുതി നൽകണം. ട്രഷറി നിക്ഷേപ പദ്ധതിയിൽ വർഷം 5,000 രൂപയ്ക്ക് മുകളില്‍ പലിശ ലഭിച്ചാൽ ടിഡഎസ് ഈടാക്കും. 10 ശതമാനം നിരക്കിലാണ് ടിഡിഎസ്.
കാൽക്കുലേറ്റർ
ട്രഷറി നിക്ഷേപ പദ്ധതിയില്‍ 2 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന ആകെ പലിശ 74,382 രൂപയാണ്. മാസത്തില്‍ പലിശ വാങ്ങുമ്പോള്‍ ഏകദേശം 3,099 രൂപ ലഭിക്കും. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ വ്യക്തിഗത അക്കൗണ്ടില്‍ 4.50 ലക്ഷമാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 7.10 ശതമാനം പലിശ നിരക്കില്‍ മാസത്തില്ഡ 2,662 രൂപ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications