ഉയർന്നു വരുന്ന ചെലവുകൾക്കിടയിൽ മക്കൾക്ക് വേണ്ടിയുള്ള നിക്ഷേപം നിർണായകമായ സാമ്പത്തിക ഉത്തരവാദിത്തമാണ്. മക്കളുടെ ചെറുപ്രായത്തിൽ തന്നെ ആരംഭിക്കാവുന്ന ദീർഘകാല സ്വഭാവമുള്ള നിക്ഷേപങ്ങളാണ് ഭാവി ചെലവുകൾക്ക് ഉതകുന്ന സമ്പത്ത് സൃഷ്ടിക്കാൻ സഹായിക്കുന്നത്. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു തുക സൃഷ്ടിക്കുന്നതിന് ആദ്യകാലം മുതൽക്കുള്ള നിക്ഷേപങ്ങൾ നിർണായകമാണ്.
ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പ നിരക്ക് കണക്കിലെടുക്കുന്ന ഒരു നിക്ഷേപം തിരഞ്ഞെടുത്താൽ മാത്രമെ ഭാവിയിലെ ചെലവിന് ഉപയോഗിക്കാൻ തക്ക സമ്പത്ത് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇതിന് ഡെബറ്റ്, ഇക്വിറ്റി വിഭാഗങ്ങളിൽ നിന്നായി 2 നിക്ഷേപങ്ങൾ പരിഗണിക്കാം. സുകന്യ സമൃദ്ധി യോജനയും ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമിലും ദീർഘകാല നിക്ഷേപം മികച്ച സമ്പത്ത് സൃഷ്ടിക്കുന്നത് സഹായിക്കും. ഇവ വിശദമായി നോക്കാം.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം. ചുരുങ്ങിയത് 3 വർഷത്തേക്ക് നിക്ഷേപിക്കണം. പ്രതിമാസം 500 രൂപ മുതൽ എസ്ഐപി വഴി നിക്ഷേപിക്കാം. സാമ്പത്തിക ലക്ഷ്യം അനുസരിച്ച് ഡിവിഡന്റ് പേ-ഔട്ട് അല്ലെങ്കിൽ ഗ്രോത്ത് ഫണ്ടുകൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ദീർഘകാല മൂലധന നേട്ടത്തിന് 1 ലക്ഷം രൂപ വരെ നികുതി നൽകേണ്ടതില്ല.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമിൽ നിന്നുള്ള വരുമാനം ഇക്വിറ്റികളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. 3 വർഷത്തെ ലോക്ക്-ഇൻ പിരിയഡുള്ള നിക്ഷേപത്തിന് കാലാവധി നിശ്ചയിച്ചിട്ടില്ല. നിക്ഷേപകന്റെ ലക്ഷ്യത്തോളം ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം.
സുകന്യ സമൃദ്ധി യോജന
പെൺകുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന, വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കുള്ള സമ്പത്ത് സൃഷ്ടിക്കുന്നകിനുള്ള ദീർഘകാല നിക്ഷേപമാണിത്. 10 വയസിന് താഴെ പ്രായമുള്ള ഏതൊരു പെൺകുട്ടിക്കും അക്കൗണ്ട് തുറക്കാവുന്നതാണ്. അക്കൗണ്ട് ആരംഭിച്ച് 21 വർഷം തികയുമ്പോൾ മാത്രമേ അക്കൗണ്ടുകൾ കാലാവധി എത്തുകയുള്ളൂ.
വർഷത്തിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 250 രൂപയാണ്. 1.5 ലക്ഷം രൂപ വരെ പ്രതിവർഷം നിക്ഷേപിക്കാം.ഈ തുക മുഴുവനും സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കുന്നു. പെൺകുട്ടിക്ക് 18 വയസ് തികയുമ്പോൾ നിക്ഷേപത്തിന്റെ 50 ശതമാനം വരെ ഭാഗികമായി പിൻവലിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ടവ
രണ്ട് നിക്ഷേപത്തിനും ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപ നികുതി ഇളവ് 21 വർഷത്തേക്കുള്ള ദീർഘകാല നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. ഉദാഹരണമായി 9 വയസുള്ള മകളുടെ പേരിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ടെടുത്താൽ കാലാവധിയെത്തുന്നത് 30-ാം വയസിലാണ്. വിദ്യാഭ്യാസം ആവശ്യങ്ങൾക്ക് ഈ തുക ഉപയോഗിക്കാൻ സാധിക്കില്ല. കുട്ടിക്ക് 1 വയസുള്ളപ്പോൾ ആരംഭിക്കുകയാണെങ്കിൽ 22-ാം വയസിൽ നിക്ഷേപം പിൻവലിക്കാം.
സുകന്യ സമൃദ്ധി യോജനയേക്കാൾ വരുമാനം ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ നൽകും. മുൻകാല റിട്ടേണുകൾ നോക്കിയാൽ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ വർഷത്തിൽ 15 ശതമാനം റിട്ടേൺ നൽകുന്നുണ്ട്. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് അതാത് സമയത്ത് കേന്ദ്ര സർക്കാർ നിശ്ചയിക്കും പ്രകാരമാണ്. നിലവിൽ 8 ശതമാനമാണ് സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക്.
ദീർഘകാല മൂലധന നേട്ടം 1 ലക്ഷം രൂപ വരെയാണെങ്കിൽ നികുതി നൽകേണ്ടതില്ല. 1 ലക്ഷം രൂപയിൽ കൂടുതലായാൽ 10 ശതമാനം നിരക്കിൽ നികുതി നൽകണം. സുകന്യ സമൃദ്ധി യോജനയിലെ വരുമാനത്തിന് മുകളിൽ നികുതി നൽകേണ്ടതില്ല.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications