പെണ്മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആവശ്യത്തിനുള്ള പണം മക്കളുടെ പേരില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഉന്നത വിദ്യാഭ്യാസത്തിന് ചെലവ് ഉയരുന്ന കാലത്ത് നേരത്തെ നിക്ഷേപം ആരംഭിക്കാനായാല്‍ മക്കളുടെ ഭാവി കാര്യങ്ങള്‍ കൂടുതല്‍ സുഖരമായി നടത്താം. ഇതിനായി റിസ്കെടുക്കാതെ നടത്താവുന്ന 2 നിക്ഷേപങ്ങളാണ് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയിലൂടെ ലഭിക്കുന്നത്.
ദീര്‍ഘകാല നിക്ഷേപത്തിലൂടെ പെണ്മക്കളുടെ പേരില്‍ നല്ലൊരു തുക സമ്പാദിക്കാന്‍ സുകന്യ സമൃദ്ധി യോജനയും വരുന്ന 2 വര്‍ഷത്തിലേക്കുള്ള ചെലവുകള്‍ക്കായി നീക്കിവെയ്ക്കാന്‍ മഹിള സമ്മാന്‍ സേവിംഗ്സ് സ്കീമും ഉപയോഗപ്പെടുത്താം. രണ്ട് പദ്ധതികളുടെ പ്രത്യേകതയും റിട്ടേണും പരിശോധിക്കാം.
സുകന്യ സമൃദ്ധി യോജന
10 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം. ഒരു വീട്ടില്‍ നിന്ന് പരമാവധി 2 അക്കൗണ്ടാണ് ആരംഭിക്കാന്‍ സാധിക്കുക. ഇരട്ടകുട്ടികളുണ്ടെങ്കില് അധിക അക്കൗണ്ട് അനുവദിക്കും. പോസ്റ്റ് ഓഫീസിലോ ബാങ്കില്‍ നിന്നോ അക്കൗണ്ട് ആരംഭിക്കാം. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായാല്‍ അക്കൗണ്ടിന്റെ നിയന്ത്രണം അവരിലേക്ക് കൈമാറും.

15 വര്‍ഷമാണ് സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കേണ്ടത്. കാലാവധി 21 വര്‍ഷമാണ്. വര്‍ഷത്തില്‍ 250 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. നിലവില്‍ 8 ശതമാനം പലിശ ലഭിക്കും. ത്രൈമാസത്തില്‍ പലിശ നിരക്ക് അവലോകനം ചെയ്യും. ഇതിനാല്‍ കാലാവധിയോളം വ്യത്യസ്ത നിരക്കില്‍ പലിശ ലഭിക്കും.
പ്രതിമാസം 12,500 രൂപ നിക്ഷേപിച്ചാല്‍ സുകന്യ സമൃദ്ധി യോജനയിലെ പരമാവധി നിക്ഷേപമാകും. 5 വയസുള്ള കുട്ടിയുടെ പേരില്‍ 2023 ല്‍ അക്കൗണ്ട് ആരംഭിച്ചാല്‍ 2044ലാണ് കാലാവധി എത്തുന്നത്. മാസത്തില്‍ 12,500 രൂപ നിക്ഷേപിക്കുന്നവര്‍ 15 വര്‍ഷം കൊണ്ട് 22.50 ലക്ഷമാണ് നിക്ഷേപിക്കുന്നത്. ഈ നിക്ഷേപത്തിന് 21 വര്‍ഷ കാലം കൊണ്ട് 43,43,071 രൂപ പലിശ ലഭിക്കും. അതടക്കം 65,93,071 രൂപ കാലാവധിയില്‍ നേടാം.
മഹിള സമ്മാൻ സേവിംഗ്സ് സ്കീം
പെൺമക്കൾക്കായുള്ള പണം ഹ്രസ്വകാലത്തേക്കുള്ള ആവശ്യങ്ങൾക്ക് സൂക്ഷിക്കാൻ ഉപകാരപ്പെടുന്ന പദ്ധതിയാണ് മഹിള സമ്മാൻ സേവിംഗ്സ് സ്കീം. 2 വർഷത്തേക്ക് മികച്ച പലിശ നിരക്കിൽ ഇവിടെ നിക്ഷേപിക്കാം. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് അവസരം. പരമാവധി 2 ലക്ഷം രൂപ വരെ 2 വർഷത്തേക്ക് നിക്ഷേപിക്കാം.
7.50 ശതമാനമാണ് പലിശ നിരക്ക്. 2023 സാമ്പത്തിക വർഷത്തിലെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 2023 ഏപ്രിൽ 1ന് ആരംഭിച്ച പദ്ധതി 2025 മാർച്ച് 31 ന് കാലാവധിയെത്തും. കാലാവധിക്ക് മുൻപ് പിൻവലിക്കാനും അനുവദിക്കും.
കാൽക്കുലേറ്റർ
ബാങ്കിലെ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിന് സമാനമായാണ് മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ കണക്കാക്കുന്നത്. ത്രൈമാസത്തില്‍ പലിശ കണക്കാക്കി നിക്ഷേപിച്ച തുകയോടൊപ്പം ചേര്‍ക്കുന്നതാണ് രീതി. പരമാവധി നിക്ഷേപമായ 2 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ആദ്യ പാദത്തില്‍ ലഭിക്കുന്ന പലിശ നിരക്ക് 3,750 രൂപയാണ്. രണ്ടാം പാദത്തില്‍ 3,820 രൂപ പലിശ ലഭിക്കും. ഇത്തരത്തില്‍ കാലാവധിയില്‍ 2,32,044 രൂപ ലഭിക്കും.
നികുതി
സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പൂർണമായും സാമ്പത്തിക വർഷത്തിൽ നികുതി ഇളവ് ലഭിക്കും. സെക്ഷൻ 80സി പ്രകാമുള്ള ഇളവാണിത്. പലിശ വരുമാനവും നികുതി ഇളവ് ലഭിക്കുന്നതിന്നതിനാൽ സുകന്യ സമൃദ്ധി യോജനയിൽ നിന്ന് കാലാവധിയിൽ പിൻവലിക്കുന്ന തുകയും നികുതി മുക്തമാണ്. മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിന് യാതൊരു നികുതി ഇളവുമില്ല. പലിശ വരുമാനം നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications