ആഗസ്റ്റിൽ റിസർവ് ബാങ്ക് പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം ബാങ്കുകളി നിക്ഷേപ പലിശ നിരക്ക് ആകർഷകമായ രീതിയിലേക്ക് ഉയർന്നിരുന്നു. ഇതിനൊപ്പം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബാങ്കുകൾ പ്രഖ്യാപിച്ച പുതിയ പ്ലാനുകൾ നിക്ഷേപകർക്ക് ഉയർന്ന നേട്ടം നൽകുന്നവയാണ്.
ഹ്രസ്വകാലത്തേക്ക് ഉയർന്ന നിരക്ക് നൽകുന്നവ പ്ലാനുകളാണ് ബാങ്കുകൾ പ്രഖ്യാപിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്സവ് പ്ലാൻ ഇത്തരത്തിലൊന്നാണ്. ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് അവതരിപ്പിച്ച പുതിയ പ്ലാനിന്റെ വിശദാംശങ്ങൾ നോക്കാം.
75 ആഴ്ചയ്ക്ക് 8.25 ശതമാനം പലിശ
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് പുതിയ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചത്. 75 ആഴ്ച കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് 7.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനവുമാണ് പലിശ ലഭിക്കുക. ബാങ്കിലെ 75 മാസം, 990 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും ഇതേ പലിശ ലഭിക്കും. എല്ലാ നിക്ഷേപങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.75 ശതമാനം അധിക നിരക്ക് ലഭിക്കും.
75 ആഴ്ചയിലേക്ക് 1 ലക്ഷംരൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 7.5 ശതമാനം പലിശ നിരക്കില്‍ കാലാവധിയില്‍ 1,11,282 രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 1 ലക്ഷം രൂപ 75 ആഴ്ചത്തേക്ക നിക്ഷേിച്ചാൽ 8.25 ശതാനം പലിശ നിരക്കില്‍ നിക്ഷേപം 1,12,466 രൂപയായി വളരും. നിക്ഷേപകര്‍ക്ക് മാസത്തിലെ പാദങ്ങളിലോ കാലാവധിയിലോ പലിശ കൈപ്പറ്റാന്‍ സാധിക്കും. ഇതേ പലിശ നിരക്കാണ് ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപങ്ങള്‍ക്കും ലഭിക്കുക. ഇവയ്ക്ക് 5 വര്‍ഷത്തെ ലോക് ഇൻ പിരിഡയ് ഉണ്ട്.
മറ്റു നിക്ഷേപങ്ങളും പലിശ നിരക്കും
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൽ ഉയർന്ന നിരക്ക് നൽകുന്ന മറ്റൊരു നിക്ഷേപമാണ് പ്ലാറ്റിന സ്ഥിര നിക്ഷേപം. സാധാരണ നിക്ഷേപങ്ങളെക്കാൾ 0.20 ശതമാനം അധിക നിരക്ക് നിക്ഷേപങ്ങൾക്ക് ലഭിക്കും. 60 വയസില്‍ താഴെയുള്ള നിക്ഷേപകര്‍ക്ക് മാത്രമാണ് നിക്ഷേപിക്കാൻ അവസരം. കുറഞ്ഞത് 15 ലക്ഷം രൂപയും പരമാവധി 2 കോടി രൂപ വരെയും നിക്ഷേപിക്കാന്‍ സാധിക്കും.
ഇത് കാലവധിക്ക് മുന്‍പോ ഭാഗികമായോ നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ലാ എന്നത് പ്ലാറ്റിനം സ്ഥിര നിക്ഷേപങ്ങളുടെ പ്രത്യേകതയാണ്. 12 മാസം മുതല്‍ 60 മാസം വരെയുള്ള പ്ലാറ്റിനം എഫ്ഡിക്ക് 7.20 ശതമാനം മുതല്‍ 7.40 ശതമാനം വരെയും 990 ദിവസത്തേക്കുള്ള പ്ലാറ്റിന എഫ്ഡിക്ക് 7.70 ശതമാനം പലിശയും ലഭിക്കും.
സുരക്ഷിതമോ നിക്ഷേപം
റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നവയാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകൾ.ഇവിടെ നടത്തുന്ന 5 ലക്ഷ രൂപയുടെ നിക്ഷേപങ്ങൾക്ക് റിസർവ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷയുണ്ട്. ഇതിനാൽ സുരക്ഷിതമാണ് നിക്ഷേപങ്ങൾ.
2005 ൽ ബാങ്കിതര ധനകാര്യ സ്ഥാപനമായി തുടങ്ങി 2015ലാണ് ഉജ്ജീവൻ സമോൾ ഫിനാൻസ് ബാങ്കായി പ്രവർത്തനം തുടങ്ങിയത്. 7 ദിവസം മുതല്‍ 120 ദിവസം വരെയുള്ള കാലാവധിയിലാണ് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിര നിക്ഷേപം അനുവദിക്കുന്നത്. ചുരുങ്ങിയ നിക്ഷേപത്തിന് 1,000 രൂപ വേണം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications