ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിനെയാണ് 52 ആഴ്ചയിലെ ഉയരത്തിലേക്ക് വീണ്ടും അത് സമീപിക്കുമ്പോള്‍ സൂചിപ്പിക്കുന്നത്. ആ ഓഹരിയില്‍ പ്രതികൂല വാര്‍ത്തകള്‍ ഇല്ലാത്തപ്പോഴും വിപണിയിലും വന്‍ തകര്‍ച്ച ഇല്ലാതെയുമിരിക്കുന്ന അവസരങ്ങളിലും വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരി സമീപിക്കുമ്പോള്‍ പുതിയ ഉയരം കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ കേന്ദ്ര ബജറ്റിന് മുമ്പെ, പുതിയ ഉയരങ്ങളിലേക്ക് കുതിക്കാവുന്ന 3 ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിപണിയില്‍ ഇനി ?
പ്രധാന സൂചികയായ നിഫ്റ്റി തുടര്‍ച്ചയായ രണ്ടാം ദിവസവും 18,000-ന് മുകളില്‍ തുടരുന്നത് തികച്ചും ശുഭസൂചനയാണ്. നിലവില്‍ 18,100- 18,200 നിലവാരത്തില്‍ റെസിസ്റ്റന്‍സ് അനുഭവപ്പെടാം. എന്നാല്‍ ഈ നിലവാരവും നിഫ്റ്റിക്ക് ഭേദിക്കാനായാല്‍ സൂചിക പുതിയ റെക്കോഡ് ഉയരം കുറിക്കാനുള്ള സാധ്യതയും വര്‍ധിക്കും. അതേസമയം, 17,800 ആണ് പ്രധാനപ്പെട്ട സപ്പോര്‍ട്ട്. ഇതിന് താഴെ 17,640- 17,500 നിലവാരം ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. അതുപോലെ എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ സൂചികയായ ബാങ്ക്- നിഫ്റ്റി 38,300- 38,500 നിലവാരം മറികടന്നാല്‍ 39,500- 40,000 നിലവാരങ്ങളിലേക്കും കുതിക്കാമെന്നും ഓണ്‍ലെന്‍ ട്രേഡിങ് പ്ലാറ്റ്ഫോമായ സ്വസ്തിക ഇന്വസ്റ്റ്മാര്ട്ടിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
1) വിആര്‍എല്‍ ലോജിസ്റ്റിക്സ്
രാജ്യത്തെ പ്രമുഖ ലോജിസ്റ്റിക്, ട്രാന്‍സ്പോര്‍ട്ട് കമ്പനിയാണ് കര്‍ണാടകയിലെ ഹബ്ബള്ളി ആസ്ഥാനമായ വിആര്‍എല്‍ ലോജിസ്റ്റിക്സ് (BSE: 539118, NSE : VRLLOG). കമ്പനിക്ക് സ്വന്തമായി 500-ഓളം ടൂറിസ്റ്റ് ബസുകളും 3100-ഓളം ചരക്ക് വാഹനങ്ങളുമുണ്ട്. ചൊവ്വാഴ്ച 6 ശതമാനത്തിലേറെ മുന്നേറി 494.95-ലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 575 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 460-ല്‍ ക്രമീകരിക്കണമെന്നും സ്വസ്തിക ഇന്വസ്റ്റമാര്ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ രണ്ടാഴ്ചയ്ക്കകം 16 ശതമാനം നേട്ടം ലഭിക്കാം. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 534.80 രൂപയും കുറഞ്ഞ വില 171.75 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9 ശതമാനവും 3 മാസത്തിനിടെ 23 ശതമാനവും ഒരു വര്‍ഷത്തിനിടെ 146 ശതമാനത്തിലധികവും നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
2) തെര്‍മാക്സ്
വിവിധ വ്യവസായ മേഖലകളിലേക്ക് വേണ്ട എന്‍ജിനീയറിംഗ് സേവനങ്ങളൊരുക്കുന്ന കമ്പനിയാണ് തെര്‍മാക്സ് ലിമിറ്റഡ് (BSE: 500411, NSE : THERMAX). ചൊവ്വാഴ്ച 2 ശതമാനത്തിലേറെ മുന്നേറി 1963-ലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,220 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,875-ല്‍ ക്രമീകരിക്കണമെന്നും സ്വസ്തിക ഇന്വസ്റ്റമാര്ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ 12 ശതമാനം നേട്ടം രണ്ടാഴ്ചയ്ക്കകം ലഭിക്കാം. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1974 രൂപയും കുറഞ്ഞ വില 874 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9 ശതമാനവും 3 മാസത്തിനിടെ 39 ശതമാനവും ഒരു വര്‍ഷത്തിനിടെ 100 ശതമാനത്തിലധികവും നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
3) വിഐപി ഇന്‍ഡസ്ട്രീസ്
മോള്‍ഡഡ് ഫര്‍ണീച്ചറുകളും വിവിധതരം ലഗേജ് ബാഗുകളും നിര്‍മിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയാണ് മുംബൈ ആസ്ഥാനമായ വിഐപി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (BSE: 507880, NSE : VIPIND). ചൊവ്വാഴ്ച 7 ശതമാനത്തോളം കുതിച്ച് 584.25-ലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 660 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 550-ല്‍ ക്രമീകരിക്കണമെന്നും സ്വസ്തിക ഇന്വസ്റ്റമാര്ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ 13 ശതമാനം നേട്ടം രണ്ടാഴ്ചയ്ക്കകം ലഭിക്കാം. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 668.85 രൂപയും കുറഞ്ഞ വില 304.60 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7 ശതമാനത്തോളവും 3 മാസത്തിനിടെ 8 ശതമാനവും ഒരു വര്‍ഷത്തിനിടെ 58 ശതമാനത്തിലധികവും നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഓണ്‍ലെന്‍ ബ്രോക്കറേജ് സ്ഥാപനമായ സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
