ടെക്ക് മഹീന്ദ്ര മുതല്‍ അംബുജ എക്‌സ്‌പോര്‍ട്ട് വരെ; നടപ്പുവാരം നോട്ടപ്പട്ടികയില്‍ വേണം ഈ 8 സ്‌റ്റോക്കുകള്‍

കേന്ദ്ര ബജറ്റിന് പിന്നാലെ വിപണി ഉണരുന്ന ചിത്രമാണ് ചൊവാഴ്ച്ച കാണാന്‍ കഴിഞ്ഞത്. സെന്‍സെക്‌സ് 848.40 പോയിന്റ് കയറി; 58,862.57 എന്ന നിലയില്‍ സൂചിക വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയാകട്ടെ, 1.37 ശതമാനം നേട്ടത്തിലും തിരശ്ശീലയിട്ടു. നടപ്പുവാരം ബുള്ളിഷ് ട്രെന്‍ഡില്‍ മുറുക്കെപ്പിടിച്ചാകും വിപണി ചുവടുവെയ്ക്കുക. അതുകൊണ്ട് ഈ ആഴ്ച്ച നിക്ഷേപകരുടെ നോട്ടപ്പട്ടികയില്‍ ഉണ്ടാവേണ്ട 8 സുപ്രധാന സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.

ടെക്ക് മഹീന്ദ്ര

ടെക്ക് മഹീന്ദ്ര

ചൊവാഴ്ച്ച ഐടി കമ്പനിയായ ടെക്ക് മഹീന്ദ്ര ഡിസംബര്‍ പാദഫലം പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 6.8 ശതമാനം വര്‍ധിച്ച് 1,378.2 കോടി രൂപ രേഖപ്പെടുത്തി. വിതരണ രംഗത്തെ പ്രതിസന്ധികളാണ് ലാഭവളര്‍ച്ച കുറച്ചത്. എന്തായാലും മൊത്തത്തിലുള്ള പ്രവര്‍ത്തന വരുമാനം 18.7 ശതമാനം വര്‍ധനവോടെ 11,450 കോടി രൂപയായി.

ഇതേസമയം, പ്രവര്‍ത്തന ലാഭമാര്‍ജിന്‍ 14.8 ശതമാനത്തിലേക്ക് ചുരുങ്ങി. ഒരു വര്‍ഷം മുന്‍പ് ഇതേ കാലത്ത് 15.9 ശതമാനമായിരുന്നു ടെക്ക് മഹീന്ദ്രയുടെ പ്രവര്‍ത്തന ലാഭമാര്‍ജിന്‍. ചൊവാഴ്ച്ച 2.37 ശതമാനം നേട്ടം കുറിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞു. 1,514 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. പിഇ അനുപാതം 26.31. ഡിവിഡന്റ് യീല്‍ഡ് 0.99 ശതമാനം.

അനുപം രസായന്‍

അനുപം രസായന്‍

സ്‌പെഷ്യാലിറ്റി കെമിക്കല്‍ രംഗത്ത് ചുവടുവെയ്ക്കുന്ന കമ്പനിയാണ് അനുപം രസായന്‍ ഇന്ത്യ ലിമിറ്റഡ് (ARIL). ടാന്‍ഫാക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 24.96 ശതമാനം ഓഹരികള്‍ വാങ്ങുന്ന കാര്യം ചൊവാഴ്ച്ചയാണ് കമ്പനി അറിയിച്ചത്. ബിര്‍ല ഗ്രൂപ്പ് ഹോള്‍ഡിങ്‌സില്‍ നിന്നും ഏതാനും പ്രമോട്ടര്‍ ഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ ഏറ്റെടുക്കല്‍.

ഇതിന് പുറമെ പൊതുനിക്ഷേപകരില്‍ നിന്നും ടാന്‍ഫാക്കിന്റെ 26 ശതമാനം ഓഹരി പങ്കാളിത്തം കൂടി വാങ്ങാനുള്ള പദ്ധതി അനുപം രസായത്തിനുണ്ട്. ഇതിനായി ഓപ്പണ്‍ ഓഫര്‍ കമ്പനി മുന്നോട്ടുവെയ്ക്കും. ചൊവാഴ്ച്ച 5.55 ശതമാനം നേട്ടം കുറിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞു. 1,017 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. പിഇ അനുപാതം 87.15. ഡിവിഡന്റ് യീല്‍ഡ് 0.074 ശതമാനം.

അദാനി പോര്‍ട്‌സ്

അദാനി പോര്‍ട്‌സ്

ചൊവാഴ്ച്ച അദാനി പോര്‍ട്‌സ് ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ ഏകീകൃത ലാഭം 6.20 ശതമാനം ഇടിഞ്ഞ് 1,478.76 കോടി രൂപയായി. മുന്‍വര്‍ഷമിത് 1,576.53 കോടി രൂപയായിരുന്നു. ചൊവാഴ്ച്ച 3.18 ശതമാനം നേട്ടം കുറിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞു. 739.10 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. പിഇ അനുപാതം 29.44. ഡിവിഡന്റ് യീല്‍ഡ് 0.68 ശതമാനം.

 
ഇന്ത്യന്‍ ഹോട്ടല്‍സ്

ഇന്ത്യന്‍ ഹോട്ടല്‍സ്

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ്. ചൊവാഴ്ച്ച പുറത്തുവിട്ട ഡിസംബര്‍ പാദഫലത്തില്‍ 95.96 കോടി രൂപ ഏകീകൃത ലാഭം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. മുന്‍വര്‍ഷം ഇതേ കാലത്ത് 133.22 കോടി രൂപയാണ് നഷ്ടമായിരുന്നു ഇന്ത്യന്‍ ഹോട്ടല്‍സ് രേഖപ്പെടുത്തിയത്. ചൊവാഴ്ച്ച 3.57 ശതമാനം നേട്ടം കുറിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞു. 223.30 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. ഡിവിഡന്റ് യീല്‍ഡ് 0.17 ശതമാനം.

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫൈനാന്‍സ്

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫൈനാന്‍സ്

ചൊവാഴ്ച്ച പുറത്തുവിട്ട ഡിസംബര്‍ പാദഫലത്തില്‍ 532.79 കോടി രൂപയുടെ ലാഭമാണ് ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫൈനാന്‍സ് കമ്പനി കണ്ടെത്തിയത്. വിഖ്യാത മുരുഗപ്പ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് കഴിഞ്ഞവര്‍ഷം ഇതേകാലത്ത് 408.86 കോടി രൂപയായിരുന്നു അറ്റാദായം പിടിച്ചത്. ചൊവാഴ്ച്ച 4.85 ശതമാനം നേട്ടം കുറിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞു. 660 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. പിഇ അനുപാതം 34.01. ഡിവിഡന്റ് യീല്‍ഡ് 0.30 ശതമാനം.

 
വിഐപി ഇന്‍ഡസ്ട്രീസ്

വിഐപി ഇന്‍ഡസ്ട്രീസ്

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം ലാഭത്തിലേക്ക് തിരിച്ചുവരാന്‍ ലഗ്ഗേജ് ബാഗ് നിര്‍മാതാക്കളായ വിപഐപി ഇന്‍ഡസ്ട്രീസിന് സാധിച്ചു. 33.47 കോടി രൂപ ഏകീകൃത അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനവും 232.53 കോടി രൂപയില്‍ നിന്ന് 397.34 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ചൊവാഴ്ച്ച 0.27 ശതമാനം നേട്ടം കുറിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞു. 601.05 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. പിഇ അനുപാതം 844.88.

ഐഎഫ്ബി ഇന്‍ഡസ്ട്രീസ്

ഐഎഫ്ബി ഇന്‍ഡസ്ട്രീസ്

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം 3.21 കോടി രൂപയുടെ ഏകീകൃത നഷ്ടമാണ് ഐഎഫ്ബി ഇന്‍ഡസ്ട്രീസ് അറിയിക്കുന്നത്. മുന്‍വര്‍ഷം 68.6 കോടി രൂപ ലാഭം പിടിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ഇത്തവണ 953 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം. ചൊവാഴ്ച്ച 0.73 ശതമാനം ഇടിവിലാണ് ഐഎഫ്ബി ഇന്‍ഡസ്ട്രീസ് ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്. 1,030 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വിലയും. പിഇ അനുപാതം 69.90.

ഗുജറാത്ത് അംബുജ എക്‌സ്‌പോര്‍ട്ട്‌സ്

ഗുജറാത്ത് അംബുജ എക്‌സ്‌പോര്‍ട്ട്‌സ്

ഡിസംബര്‍ പാദം 105 കോടി രൂപയാണ് ഗുജറാത്ത് അംബുജ എക്‌സ്‌പോര്‍ട്ട്‌സ് നികുതിക്ക് ശേഷം അറ്റാദായം രേഖപ്പെടുത്തുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 110 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,211 കോടി രൂപയില്‍ നിന്നും 1,238 കോടി രൂപയായി; അതായത് നേരിയ വളര്‍ച്ച മാത്രം. ചൊവാഴ്ച്ച 0.89 ശതമാനം ഇടിവിലാണ് കമ്പനി ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്. 212.50 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വിലയും. പിഇ അനുപാതം 10.95. ഡിവിഡന്റ് യീല്‍ഡ് 0.28 ശതമാനം.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X