സുരക്ഷിതത്വം മാത്രം നൽകിയിരുന്ന കാലത്ത് നിന്ന് ഉയർന്ന പലിശ കൂടി നൽകുന്ന തരത്തിലേക്ക് സ്ഥിര നിക്ഷേപം വളർന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തുന്നതിന് അനുസൃതമായി ബാങ്കുകൾ നിക്ഷേപത്തിന് പലിശ നിരക്ക് വർധിപ്പിക്കുകയാണ്. പലിശ നിരക്കുയരുന്നത് ഹ്രസ്വകാല നിക്ഷേപങ്ങൾക്കാണ്. പല ബാങ്കുകളും പ്രത്യേക നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ച് ഹ്രസ്വകാലത്തേക്ക് ഉയർന്ന പലിശ നൽകുന്നുണ്ട്.
ഹ്രസ്വകാല നിക്ഷേപത്തിന് പല ബാങ്കുകളും നൽകുന്ന പലിശ നിലവിലെ പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതലാണ്. സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് 7.41 ശതമാനമാണ്. ഇതിനേക്കാൾ ഉയർന്ന പലിശ നൽകുന്ന ബാങ്കുകളും നിക്ഷേപങ്ങളും പരിചയപ്പെടാം.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
ദീപാവലിയോട് അനുബന്ധിച്ച് യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് അവതരിപ്പിച്ച സ്ഥിര നിക്ഷേപത്തിന് പണപ്പെരുപ്പത്തെ മറികടക്കുന്ന പലിശ നിരക്കാണ് ലഭിക്കുന്നത്. യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 8.4 ശതമാനവും പൊതു വിഭാഗത്തിന് 7.9 ശതമാനം പലിശയും ലഭിക്കും.
ഇതിനായി അവതരിപ്പിച്ച സ്ഥിര നിക്ഷേപ പദ്ധിയാണ് ഷഗുണ്‍ 501. 501 ദിവസ കാലാവധിയുള്ള നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ 31 വരെയാണ് ഷഗുണ്‍ 501 പദ്ധതിയില്‍ ചേരാന്‍ സാധിക്കുക.
സുരക്ഷിതത്വം
ബാങ്കിംഗ് സേവനങ്ങളെത്താത്ത ഇടങ്ങളിലുള്ളവർക്ക് കൂടി സേവനങ്ങൾ ലഭ്യമാക്കാനാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ ആരംഭിച്ചത്. ചെറുകിട കച്ചവടക്കാർ, കർഷകർ എന്നിവരെ ലക്ഷ്യമിട്ടാണ് ബാങ്ക് പ്രവർത്തിക്കുന്നത്. റിസർവ് ബാങ്ക് ലൈസൻസുള്ള 12 സ്മോൾ ഫിനാൻസ് ബാങ്കുകൾ രാജ്യത്തുണ്ട്. മറ്റു ബാങ്കുകളെന്ന പോലെ ഇവയ്ക്കും ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ( ഡിഐസിജിസി) ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. 5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് ഡിഐസിജിസി ഗ്യാരണ്ടിയുണ്ട്.
പലിശ നിരക്ക്
2 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്ക് 7.65 ശതമാനം പലിശയാണ് യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നത്. 1 വര്‍ഷം മുതല്‍ 501 ദിവസത്തേക്ക് 7.35 ശതമാനം പലിശയാണ് ലഭിക്കുക. 18 മാസം മുതല്‍ 2 വര്‍ഷത്തേക്ക് 7.40 ശതമാനം പലിശയും ലഭിക്കും.
5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 7 ശതമാനം പലിശയും 181 ദിവസം മുതല്‍ 364 ദിവസത്തേക്ക് 6.75 ശതമാനം പലിശയുമാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് നല്‍കുന്നത്. 7 ദിവസം മുതല്‍ 180 ദിവസം 5.75 ശതമാനം പലിശയും യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് നൽകും.
മുതിര്‍ന്ന പൗരന്മാര്ക്ക്
മുതിര്‍ന്ന വര്‍ക്ക് വിവിധ കാലയളവുകളില്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന പലിശ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് നല്‍കുന്നുണ്ട്. 8.15 ശതമാനം പലിശയാണ് 2-5 വര്‍ഷ കാലത്തേക്ക് നല്‍കുന്നത്. 5-10 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയും ലഭിക്കും. 500 ദിവസത്തേക്ക് 7.85 ശതമാനം, 2 വര്‍ഷത്തേക്ക് 7.90 ശതമാനം, 364 ദിവസത്തേക്ക് 7.25 ശതമാനം എന്നിങ്ങനെയാണ് മറ്റു കാലയളവിലുള്ള പലിശ നിരക്കുകള്‍.
45 ദിവസത്തേക്ക് പൊതു വിഭാഗത്തിനുള്ള പലിശ നിരക്ക് തന്നെയാണ് മുതിർന്ന പൗരന്മാർക്കും ലഭിക്കുന്നത്. കാലാവധിക്ക് മുൻപ് നിക്ഷേപം പിന്‍വലിച്ചാല്‍ പലിശയില്‍ നിന്ന് 1 ശതമാനം കുറച്ചാണ് അനുവദിക്കുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
