സ്ഥിര നിക്ഷേപം നടത്തുമ്പോൾ നിക്ഷേപകർ ആദ്യം ശ്രദ്ധിക്കുന്നത് പലിശ നിരക്കാണ്. സ്‌മോൾ ഫിനാൻസ് ബാങ്കുകൾ (എസ്എഫ്‌ബി) പലപ്പോഴും സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്നതിനേക്കാൾ താരതമ്യേന ഉയർന്ന പലിശ നിരക്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യാറുണ്ട്.
പ്രധാനപ്പെട്ട സ്‌മോൾ ഫിനാൻസ് ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
1. എയു സ്മോൾ ഫിനാൻസ് ബാങ്ക്
എയു സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ദിവസത്തിനും 10 വർഷത്തിനും ഇടയിൽ കാലയളവുള്ള സ്ഥിര നിക്ഷേപത്തിന് 3.75% മുതൽ 8% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 18 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 8% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിരക്കുകൾ 2024 ജനുവരി 24 മുതൽ പ്രാബല്യത്തിലുണ്ട്.

2. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് 3.5% മുതൽ 8.50% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 8.50% എന്ന ഉയർന്ന പലിശ നേടാം.
3. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 4% മുതൽ 8.25% വരെ പലിശയാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപത്തിനാണ് 8.25% പലിശ. ഈ പലിശ നിരക്കുകൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിലുണ്ട്.
4. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ പൗരന്മാർക്ക് 3% മുതൽ 8.61% വരെ പലിശയാണ് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവുള്ള സ്ഥിര നിക്ഷേപത്തിന് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. 750 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 8.61% എന്ന ഉയർന്ന പലിശ നേടാം.
5. ജന സ്‌മോൾ ഫിനാൻസ് ബാങ്ക്
ജന സ്‌മോൾ ഫിനാൻസ് ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലയളവുള്ള എഫ് ഡി ക്ക് 3% മുതൽ 8.50% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 365 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 8.50% എന്ന ഉയർന്ന പലിശ നിരക്ക് നിരക്കുകൾ 2024 ജനുവരി 2 മുതൽ പ്രാബല്യത്തിലുണ്ട്.
ദൈനംദിന ആവശ്യങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം; നേട്ടങ്ങളേറെ...
6. സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്
4% മുതൽ 8.65% വരെ പലിശയാണ് സാധാരണ പൗരന്മാർക്ക് സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. രണ്ട് വർഷവും രണ്ട് ദിവസവും കാലാവധിയുള്ള എഫ്ഡികൾക്ക് 8.65% എന്ന ഉയർന്ന പലിശ നേടാം.
7. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 3.75% മുതൽ 8.25% വരെ പലിശ നിരക്കുകൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 560 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ് ഡികൾക്ക് 8.25% പലിശ നിരക്ക് നേടാം.
8. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലയളവിയുള്ള എഫ്ഡിക്ക് 4% മുതൽ 8.50% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 8.50% എന്ന ഉയർന്ന പലിശ നേടാം.
9. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ദിവസത്തിനും 10 വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 4.50% മുതൽ 9% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 1001 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 9% എന്ന ഉയർന്ന പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപങ്ങൾ അഞ്ച് ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷൻ ( ഡിഐസിജിസി ) നൽകുന്ന ഇൻഷുറൻസ് സ്കീമിന് കീഴിലാണെന്ന് ഓർക്കുക. തുകയിൽ പ്രധാന തുകയും പലിശയും ഉൾപ്പെടുന്നു
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
