സാമ്പത്തിക ആവശ്യകതകൾ പൂർത്തീകരിക്കുന്നതിനായി നിരവധി വായ്പാ ഓപ്ഷനുകൾ ഉണ്ട്. ഓരോ വായ്പകളും അതിൻ്റെ കാലാവധിയും വായ്പാ തുകയും അനുസരിച്ച് വ്യത്യസ്ത പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. പണത്തിന് പെട്ടെന്ന് ആവശ്യം വരുമ്പോഴാണ് സാധാരണയായി ആളുകൾ വിവിധ വായ്പകളെ ആശ്രയിക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ എത്ര പേർ പലിശ നിരക്കിനെ കുറിച്ച് അന്വേഷിക്കാറുണ്ട്.
കുറഞ്ഞ പലിശ നിരക്കുള്ള വായ്പകളാണ് ആളുകൾ തിരക്കുന്നത്. എന്നാൽ ഇവിടെ ഇ.എം.ഐ രഹിത വായ്പാ ഓപ്ഷനുകളും വിപണിയിൽ ഉണ്ട്. ഇതിലൂടെ വലിയ കട ബാധ്യതകളിലേക്ക് പോകാതെ നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കും. ഇത്തരം ഓഫറുകൾ നിങ്ങളുടെ പ്രതിമാസ തിരിച്ചടവുകൾ ലളിതമാക്കുകയും കൂടുതൽ ആളുകൾ വായ്പ എടുക്കാൻ തയ്യാറാവുകയും ചെയ്യുന്നു. സാധാരണ ഇ.എം.ഐ ഓപ്ഷനുകളിൽ നിന്നും തീർത്തും വ്യത്യസ്തമാർന്ന മാർഗമാണിത്. എല്ലാ മാസവും വായ്പയിലേക്ക് പണം അടക്കാൻ സാധിക്കാത്തവർക്ക് ഇത് മികച്ച ഓപ്ഷനാണ്.
ഇ.എം.ഐ രഹിത ലോണുകൾ എന്തൊക്കെയാണ്?
ഇ.എം.ഐ രഹിത വായ്പകൾ എന്നാൽ വായ്പയുടെ തവണയിൽ മുതലിന്റെ തുക ഉൾപ്പെടുന്നില്ല. അതായത് വായ്പയ്ക്ക് ഈടാക്കുന്ന പലിശയാണ് ഇവിടെ ഉൾപ്പെടുന്നത്. ഒരാളുടെ സൗകര്യത്തിനനുസരിച്ച് മുതലിന്റെ തുക ത്രൈമാസികമായോ, അർദ്ധ വാർഷികമായോ, വാർഷികമായോ അല്ലെങ്കിൽ കാലാവധിയുടെ അവസാനത്തിൽ ഒറ്റത്തവണയായോ തിരിച്ചടയ്ക്കാം. ഇ.എം.ഐ രഹിത വായ്പയുടെ കാലാവധി കുറഞ്ഞത് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ വ്യത്യാസപ്പെടുന്നു.
സാധാരണ വായ്പകളിൽ ഇ.എം.ഐ എന്നത് മുതലും പ്രതിമാസ പലിശയും ചേർന്നതാണ്. അത്തരം മാർഗത്തിൽ നിന്നും വ്യത്യസ്തമായ ഓപ്ഷനാണിത്. മാത്രമല്ല ഒരു ഇ.എം.ഐ ഫോർമാറ്റിൽ എല്ലാ മാസവും കൃത്യമായി പണം അടക്കാൻ സാധിക്കാത്തവർക്ക് ഇത് മികച്ച മാർഗമായിരിക്കും. സാമ്പത്തിക വെല്ലുവിളികളും അപ്രതീക്ഷിത ചെലവുകളും വരുമ്പോൾ ആളുകൾക്ക് ഇ.എം.ഐ-രഹിത വായ്പകൾ ഒരു പ്രധാന ഓപ്ഷനായി മാറും. എന്നാൽ എല്ലാവരും ഇ.എം.ഐ രഹിത ലോണുകളെ ആശ്രയിക്കാറില്ല.
ഉദാഹരണത്തിന് നിങ്ങൾ 10 ശതമാനം പലിശ നിരക്കിൽ ഒരു ലക്ഷം രൂപ വായ്പ എടുക്കുന്നു എന്ന് കരുതുക. ഇ.എം.ഐ രഹിത വായ്പ പ്രകാരം നിങ്ങൾ അടയ്ക്കേണ്ട പ്രതിമാസ തുക 10,000 രൂപയായിരിക്കും. അതായത് നിങ്ങൾ പലിശ മാത്രമാണ് ഇവിടെ അടക്കുന്നത്. എന്നാൽ ഒരു ലക്ഷം രൂപയുടെ മുതലിന്റെ തുക ത്രൈമാസികമായോ, അർദ്ധ വാർഷികമായോ, വാർഷികമായോ അല്ലെങ്കിൽ ലോൺ കാലയളവിന്റെ അവസാനത്തിൽ ഒറ്റത്തവണയായോ അടയ്ക്കാം.
ഇ.എം.ഐ രഹിത വായ്പകൾ പലപ്പോഴും തെറ്റായ ഓഫറുകളാണ് നൽകുന്നത്. ആളുകളെ പെട്ടെന്ന് തന്നെ തെറ്റിദ്ധരിപ്പിക്കാൻ ഇതുവഴി സാധിക്കുന്നു. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ വൈകിയ പേയ്‌മെന്റുകളിലൂടെ കടം കൊടുക്കുന്നയാൾ വൻ ലാഭമുണ്ടാക്കും. കാരണം ഓരോ വൈകിയ പേയ്മെൻ്റിനും പിഴ ഈടാക്കും. അതായത് മുഴുവൻ പേയ്‌മെന്റുകൾക്കും കടം വാങ്ങുന്നയാൾ ഉത്തരവാദിയായിരിക്കും എന്നതാണ് കാര്യം.
സീറോ-കോസ്റ്റ് ഇ.എം.ഐ
1. പ്രോസസ്സിംഗ് ഫീസ്: ഇത്തരത്തിലുള്ള സൗജന്യ ഓഫറുകൾ സ്വീകരിക്കുന്നതിനു മുന്നേ അതിനെ കുറിച്ച് ശ്രദ്ധിക്കണം. അതായത് മറഞ്ഞിരിക്കുന്ന പ്രോസസ്സിംഗ് ചെലവുകൾ ഉണ്ടായിരിക്കാം. വായ്പ എടുത്തതിനു ശേഷമായിരിക്കാം അവ ഉപഭോക്താക്കൾ കണ്ടെത്തുന്നത്. യഥാർത്ഥ നിരക്കുകൾ റീട്ടെയിലറും ബാങ്കറും ലെൻഡറും ചേർന്ന് സ്ഥാപിക്കുന്ന വ്യവസ്ഥകളെ ആശ്രയിച്ചിരിക്കുന്നു.
2. ഉയർന്ന ഉൽപ്പന്ന ചെലവുകൾ: ചില ഉൽപ്പന്നങ്ങളുടെ വില ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് കമ്പനി റീട്ടെയിലർമാർ ഇത്തരം സീറോ-കോസ്റ്റ് ഇ.എം.ഐ പ്ലാനുകളുടെ ഭാഗമായിട്ടായിരിക്കും വില ഉയർത്തുന്നത്. ഇവിടെ നിങ്ങളുടെ പക്കലിൽ നിന്നും പലിശ ഈടാക്കും, നിങ്ങൾ പോലും അറിയാതെ. അതിനാണ് ഇവർ ഉൽപ്പന്നങ്ങളുടെ വില ഉയർത്തുന്നത്. ഫലത്തിൽ പലിശത്തുക അടക്കുന്നു.
3. ലോൺ കാലാവധി : മിക്ക ഇ.എം.ഐ രഹിത വായ്പകളും കടം നൽകുന്നവർ നിശ്ചയിക്കുന്ന കാലാവധിയിൽ മാത്രമേ ലഭ്യമാകുകയുള്ളൂ. അതായത് വായ്പ എടുക്കുന്നവർക്ക് കാലാവധി ഓപ്ഷൻ പലപ്പോഴും ലഭിക്കുന്നില്ല. ഇത് ചിലപ്പോൾ ദീർഘകാല വായ്പാ വ്യവസ്ഥയിലേക്ക് നയിച്ചേക്കാം.
4. ഉയർന്ന ഡൗൺ പേയ്‌മെന്റുകൾ: ഓഫറുകളിൽ വീഴരുത്. പല തരം സൗജന്യ ഇ.എം.ഐ പ്ലാനുകൾക്കും മുൻകൂർ പേയ്‌മെന്റുകൾ അടക്കേണ്ടി വരും. അതിനാൽ കടം വാങ്ങുന്നവർ തുടക്കത്തിൽ തന്നെ വായ്പ നൽകുന്നവർക്ക് വലിയൊരു തുക നൽകേണ്ടതുണ്ട്. കുറഞ്ഞ പ്രതിമാസ തവണകൾ അടക്കുമ്പോൾ ആദ്യത്തെ മാസം വലിയൊരു തുക നിങ്ങൾ പേയ്മെൻ്റ് ചെയ്യേണ്ടി വരുമെന്നത് ഓർക്കുക.
5. ക്രെഡിറ്റ് സ്കോർ: ബില്ലുകൾ അടയ്ക്കാതിരിക്കുകയോ സൗജന്യ ഇ.എം.ഐ ലോണുകളിൽ വീഴ്ച വരുത്തുകയോ ചെയ്താൽ തീർച്ചയായും അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ കാര്യമായി ബാധിക്കും. ഇത് ഭാവിയിൽ വായ്പക്ക് അപേക്ഷിക്കുന്നതിൽ പ്രശ്നങ്ങൾ നേരിടും. മാത്രമല്ല ചിലപ്പോൾ വായ്പ പോലും കിട്ടാത്ത അവസ്ഥയും വന്നേക്കാം. ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തിനെ അത് സാരമായി ബാധിക്കും.

സീറോ-കോസ്റ്റ് ഇ.എം.ഐ വായ്പകളിൽ അമിതമായി പണം കൊടുക്കുന്നത് ഒഴിവാക്കാം.. ഈ മാർഗങ്ങൾ സ്വീകരിക്കുക
ഉൽപ്പന്ന വിലകൾ താരതമ്യം ചെയ്യുക: സീറോ-കോസ്റ്റ് ഇ.എം.ഐയിൽ വാങ്ങിയ ഒരു ഉൽപ്പന്നത്തിന്റെ വില യഥാർത്ഥ സ്റ്റോർ വിലയേക്കാൾ കൂടുതലായിരിക്കും. അതായത് നിങ്ങൾ അറിയാതെ തന്നെ പലിശ കൊടുക്കുന്നു എന്നർത്ഥം. അതിനാൽ സ്റ്റോറുകളിലെ വിലകൾ എപ്പോഴും അറിഞ്ഞിരിക്കുക.
മറഞ്ഞിരിക്കുന്ന നിരക്കുകൾ: വായ്പ സ്വീകരിക്കുന്നതിന്, പ്രോസസ്സിംഗ് ചെലവുകളും ഡൗൺ പേയ്‌മെന്റ് ചെലവുകളും ഉൾപ്പെടെയുള്ള എല്ലാ ഫീസുകളെക്കുറിച്ചും മനസിലാക്കുക. നിങ്ങളറിയാതെ ഇത്തരം ഫീസുകളും ഈടാക്കുന്നുണ്ടോ എന്ന് മനസിലാക്കണം.
നിബന്ധനകളും വ്യവസ്ഥകളും: പേയ്‌മെന്റ് ടൈംലൈൻ അറിഞ്ഞിരിക്കണം. നിങ്ങൾ നൽകുന്ന ഫീസ് അല്ലെങ്കിൽ ചാർജുകൾ എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടി ഈടാക്കുന്നു എന്നത് പ്രധാനമാണ്.
സാമ്പത്തിക ശേഷി: ഇത്തരം വായ്പാ മാർഗത്തിലൂടെ ലോണിന് അപേക്ഷിക്കുമ്പോൾ ആദ്യം നിങ്ങളുടെ ബജറ്റിനെ കുറിച്ച് പ്ലാൻ ചെയ്യുക. തുടർന്ന് നിങ്ങളുടെ സാമ്പത്തിക ശേഷി പ്രതിമാസ തവണകളും ഡൗൺ പേയ്‌മെന്റ് ചെലവുകളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.
ഇ.എം.ഐ-രഹിത വായ്പ എങ്ങനെ അപേക്ഷിക്കാം?
ഇഎംഐ രഹിത വായ്പ ലഭിക്കാൻ ആദ്യം വായ്പക്ക് അപേക്ഷിക്കുന്ന ബാങ്കിൻ്റെ വെബ്സൈറ്റ് വഴി ഒരു ഓൺലൈൻ ഫോം പൂരിപ്പിച്ച് ഡൗൺലോഡ് ചെയ്യുക. ശേഷം വായ്പ നൽകുന്ന സ്ഥാപനവുമായി അപ്പോയിന്റ്മെന്റ് എടുക്കുക. അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിനായി ബാങ്കുകൾ രേഖകളെല്ലാം പരിശോധിക്കും. പക്ഷേ വായ്പ സ്വീകരിക്കുന്നതിനു മുന്നേ രേഖയിൽ എഴുതിയിരിക്കുന്ന എല്ലാ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുക. എല്ലാ പ്രക്രിയകളും പൂർത്തിയായാൽ 36 മണിക്കൂറിനുള്ളിൽ വായ്പാ തുക ലഭിക്കും.
അതായത് മറ്റൊരു തരത്തിഷ ചിന്തിച്ചാൽ ശരിയായ രീതിയിൽ ഈ വായ്പ ഉപയോഗിച്ചാൽ നിങ്ങളുടെ ആസ്തി പോർട്ട്ഫോളിയോയിൽ നിക്ഷേപം നടത്താൻ ഇ.എം.ഐ-രഹിത വായ്പ ഒരു ഫലപ്രദമായ പരിഹാരമാണ്. കാരണം ഇത് പ്രതിമാസ ബാധ്യത കുറയ്ക്കുകയും ഉപഭോക്താവിന് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യുന്നു. എങ്കിലും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം പൂർത്തിയാക്കിയ ശേഷം മാത്രം ഈ വായ്പകളെ ആശ്രയിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications