ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലെത്തുമ്പോള്‍ അധികം ഓഫറുകളുള്ള കാര്‍ഡുകള്‍ക്ക് പ്രീയമേറുകയും പഴയവ പതിയെ പുറത്താവുന്നതുമാണ് പൊതുവെയുള്ള രീതി. കയ്യിലുള്ളവ ഉപയോഗിക്കാതെ വാലറ്റിൽ സൂക്ഷിക്കുന്നതിന് ക്രെഡിറ്റ് കാർഡിനെ സംബന്ധിച്ച് ഗുണകരമല്ല. ആക്ടിവേറ്റ് ചെയ്ത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ വാലറ്റില്‍ തുടരുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നൊരു ഘടകമാണ്. ചാര്‍ജുകള്‍ കാര്‍ഡില്‍ വരുന്നതിനാല്‍ സാമ്പത്തിക ബാധ്യതയാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ക്കുള്ള ഫലം. ഉപയോഗിക്കാതെ ക്രെഡിറ്റ് കാർഡ് സൂക്ഷിക്കുമ്പോൾ എന്തൊക്കെ നഷ്ടം സഹിക്കേണ്ടി വരുമെന്ന് നോക്കാം.
ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡുകൾ
ക്രെഡിറ്റ് കാർഡുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കാതിരിക്കുമ്പോൾ ക്രെഡിറ്റ് കാർഡുകൾ നിഷ്‌ക്രിയമായി കണക്കാക്കും. സാധാരണയായി ഒരു നിശ്ചിത കാലയളവ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്താതിരിക്കുമ്പോഴാണ് കാർഡ് നിഷ്ക്രിയമായി കണക്കാക്കുന്നത്. ഈ കാലയളവ് ഓരോ ക്രെഡിറ്റ് കാർഡ് കമ്പനി അനുസരിച്ചും വ്യത്യാസപ്പെടും. ചില കമ്പനികൾ ആറ് മാസം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്ത ഘട്ടത്തിൽ ക്രെഡിറ്റ് കാർഡുകൾ നിഷ്ക്രിയമാകും.
അതേസമയം 1 വർഷം ഉപയോഗിക്കാത്ത ഘട്ടത്തിലാണ് ചില കമ്പനികൾ ക്രെഡിറ്റ് കാർഡ് നിഷ്ക്രിയമായി കണക്കാക്കും. ക്രെഡിറ്റ് കാർഡ് അനുവദിച്ച് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ കാർഡ് ഉടമ പുതിയ ക്രെഡിറ്റ് കാർഡ് ആക്ടീവാക്കിയില്ലെങ്കിൽ ഒടിപി വഴി ക്രെഡിറ്റ് കാർഡ് ആക്ടീവേഷന് അനുവദിക്കും. ഇതിന് 7 ദിവസത്തിന് ശേഷം കാർഡ് ആക്ടീവ് ചെയ്തില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് റദ്ദാക്കും.

ക്രെഡിറ്റ് സ്കോറിനെ ബാധിക്കാം
ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിന് ബാങ്ക് തന്നെ മുൻകൈയെടുക്കും. ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡ് അവസാനിപ്പിക്കുന്നതിന് മുൻപ് ക്രെഡിറ്റ് കാർഡ് കമ്പനി ഉപഭോക്താവിന് മുന്നറിയിപ്പ് നൽകുകയും കാർഡ് ആക്ടീവായി നിലനിലനിർത്താനുള്ള സന്നദ്ധത അന്വേഷിക്കുകയും ചെയ്യും.
മികച്ച ക്രെഡിറ്റ് ചരിത്രമുള്ള ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ ഇത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. മികച്ച ക്രെഡിറ്റ് ചരിത്രമുള്ള കാർഡ് ക്ലോസ് ചെയ്യുമ്പോൾ ക്രെഡിറ്റ് റെക്കോർഡിൽ നിന്ന് സാമ്പത്തിക ചരിത്രം നീക്കം ചെയ്യുന്നതിനാൽ ഇത് ക്രെഡിറ്റ് സ്കോറിനെ സ്വാധീനിക്കുന്നതിൽ കലാശിക്കാം.
പുതിയ വായ്പയെ ബാധിക്കാം
ലഭ്യമായ ക്രെഡിറ്റ് പരിധിയുടെ ഉപയോഗത്തിലുള്ള അനുപാതമാണ് ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്ത ഘട്ടത്തിൽ ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ കുറവായിരിക്കും. ഇത് ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് മാനേജ്‌മെന്റിനെ സൂചിപ്പിക്കുന്നതിനാൽ ക്രെഡിറ്റ് സ്‌കോർ ഉയർത്താൻ ഇത് സഹായകമാണ്. എന്നാൽ സീറോ യൂട്ടിലൈസേഷനുള്ള ക്രെഡിറ്റ് കാർഡ് ക്രെഡിറ്റ് ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയാണ് കാണിക്കുന്നത്. ക്രെഡിറ്റ് കൈകാര്യം ചെയ്യുന്നതിലെ അനുഭവക്കുറവ് ഭാവിയിൽ വായ്പകൾ ലഭിക്കാനുള്ള സാധ്യതയെ ബാധിക്കും.
ഉപയോഗിക്കാത്തതിനും ചാർജുകൾ
ക്രെഡിറ്റ് കാർഡുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കമ്പനികൾ വിവിധ തരം ഫീസുകൾ ഉപഭോക്താവിൽ നിന്ന് ചുമത്തും. ഇൻആക്ടീവ് ഫീസ്, ഡോർമെന്റ് ഫീസ് എന്നീ പേരുകളിലുള്ള ചാർജുകൾ കാർഡ് ഉടമകളെ കാർഡുകൾ പതിവായി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ളവയാണ്. വർഷം തോറും അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിൽ കാർഡ് ഉപയോഗിക്കാതിരുന്നാൽ ചാർജുകൾ നൽകേണ്ടി വരാം.
ആനുകൂല്യങ്ങൾ നഷ്ടപ്പെടും
ഓഫറുകളും റിവാർഡുകളുമാണ് ക്രെഡിറ്റ് കാർഡുകളുടെ ഭംഗി. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്ത ഘട്ടത്തിൽ റിവാർഡ്, ക്യാഷ്ബാക്ക് ഓഫറുകൾ, കോംപ്ലിമെന്ററി ലോഞ്ച് ആക്സസ്, മറ്റ് സൗകര്യങ്ങൾ തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ ഉപഭോക്താവിന് നഷ്‌ടമാകും. വാർഷിക ഫീസുള്ള ക്രെഡിറ്റ് കാർഡ് ആണെങ്കിൽ അവ സജീവമായി ഉപയോഗിക്കുന്നില്ലെങ്കിൽ കാർഡിന്റെ ആനുകൂല്യങ്ങൾ ഫീസിനെ ന്യായീകരിക്കുമോ എന്നത് പരിഗണിക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
