ഓരോ സേവിംഗ്‌സ് അക്കൗണ്ടിനും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വ്യത്യസ്തമായതിനാലാണ് പലരും ഒന്നിലധികം അക്കൗണ്ട് ആരംഭിരക്കുന്നത്. വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് പണം സൂക്ഷിക്കാനും ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകള്‍ തിരഞ്ഞെടുക്കുന്നവരുണ്ട്. അതേസമയം, ആവശ്യം കഴിഞ്ഞ ശേഷം അക്കൗണ്ടുകള്‍ ഉപയോഗിക്കാതെ ഉപേക്ഷിക്കുന്നതാണ് പൊതുവെയുള്ള രീതി. മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതിനാലാണ് പലരും അക്കൗണ്ടിലുള്ള പണം പിന്‍വലിച്ച് അക്കൗണ്ട് ഉപേക്ഷിക്കുന്നത്.
ഉപയോഗിക്കാത്ത സേവിംഗ്സ് അക്കൗണ്ട് വഴിയുള്ള തട്ടിപ്പ് പെരുകുന്ന കാലത്ത് ആവശ്യമില്ലെങ്കിൽ അക്കൗണ്ട് അവസാനിപ്പിക്കുന്നതാണ് ഉചിതം. ബ്രാഞ്ച് സന്ദർശിച്ചോ കസ്റ്റമർ കെയർ സേവനങ്ങൾ വഴിയുള്ള അഭ്യർത്ഥന വഴിയോ ബാങ്ക് അക്കൗണ്ട് അവസാനിപ്പിക്കാം. സേവിംഗ്സ് അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി നോക്കാം.
1. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കരുതുക
സേവിംഗ്സ് അക്കൗണ്ട് അവസാനിപ്പിക്കാൻ തീരുമാനിക്കും മുൻപ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കേണ്ടത് പ്രധാനമാണ്. അതോടൊപ്പം അക്കൗണ്ട് ഉപയോഗിച്ച് നടത്തിയ ഇടപാടുകളുടെ കഴിഞ്ഞ 2-3 വർഷത്തെ സ്റ്റേറ്റ്മെന്റ് ഡൗൺലോഡ് ചെയ്യാനും ശ്രദ്ധിക്കണം. അവസാനിപ്പിച്ച അക്കൗണ്ട് വഴി നടത്തിയ ഇടപാടിനെ സംബന്ധിച്ച വിശദാംശങ്ങൾ ഭാവിയിൽ പരിശോധിക്കേണ്ടി വന്നാൽ ഇത് സഹായകമാകും. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ആവശ്യമാണ്.

2. നെഗറ്റീവ് ബാലൻസുകൾ അടയ്ക്കുക
അക്കൗണ്ടിൽ നെഗറ്റീവ് ബാലൻസ് വരുന്നതിന് മുൻപ് അക്കൗണ്ട് അവസാനിപ്പിക്കുന്നതാണ് ഉചിതം. അക്കൗണ്ടിൽ നെഗറ്റീവ് ബാലൻസ് വന്നാൽ ഇത് അടച്ച് തീർക്കാതെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ ബാങ്ക് അനുവദിക്കില്ല. മിനിമം ബാലൻസും മറ്റ് സർവീസ് ചാർജുകളും ഫീസും അടയ്ക്കാത്തത് കാരണമാണ് പലപ്പോഴും നെഗറ്റീവ് ബാലൻസ് വരുന്നത്. സേവിംഗ്‌സ് അക്കൗണ്ടുകളിലെ നെഗറ്റീവ് ബാലൻസ് വരുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
3. സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾ റദ്ദാക്കുക
ഇഎംഐ, ബില്ലുകൾ, പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനുകൾ, പ്രതിമാസ എസ്ഐപി എന്നിവ അടയ്‌ക്കാൻ ഉപയോഗിക്കുന്ന അക്കൗണ്ടാണ് ഉപയോഗിക്കുന്നതെങ്കിൽ സേവിംഗ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അത്തരം സ്റ്റാൻഡിംഗ് നിർദ്ദേശങ്ങളോ ഓട്ടോമേറ്റഡ് ക്ലിയറൻസുകളോ ആദ്യം റദ്ദാക്കണം. പേയ്‌മെന്റ് നിർദ്ദേശങ്ങൾ റദ്ദാക്കാതെ അക്കൗണ്ട് അവസാനിപ്പിച്ചാൽ അടവ് മുടങ്ങാൻ കാരണമാകും. ഇഎംഐ പോലുള്ളവ മുടങ്ങുന്നത് ക്രെഡിറ്റ് സ്കോറിനെ കാര്യമായി ബാധിക്കും.
4. അക്കൗണ്ട് ക്ലോഷർ ചാർജുകൾ
ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ട് അവസാനിപ്പിക്കാൻ ചാർജുകൾ ഈടാക്കാറുണ്ട്. സേവിംഗ്സ് അക്കൗണ്ട് തുറന്ന തീയതി മുതൽ നിശ്ചിത സമയത്തിനുള്ളിൽ അക്കൗണ്ട് അവസാനിപ്പിച്ചാലാണ് ബാങ്കുകൾ അക്കൗണ്ട് ക്ലോഷർ ചാർജുകൾ ഈടാക്കുന്നത്. സാധാരണയായി, അക്കൗണ്ട് തുറന്ന് ഒരു വർഷത്തിനുള്ളിൽ അക്കൗണ്ട് അവസാനിപ്പിക്കുന്നവരിൽ നിന്നാണ് ബാങ്ക് അക്കൗണ്ട് ക്ലോഷർ ചാർജ് ആവശ്യപ്പെടാറുള്ളത്. അക്കൗണ്ട് ക്ലോഷർ ചാർജുകൾ അടയ്ക്കുന്നത് ഒഴിവാക്കാൻ അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് മുൻപ് ഈ പരിധി അറിയുകയും ഇതിന് അനുസരിച്ച് അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യുക.
5. അക്കൗണ്ട് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യണം
അവസാനിപ്പിക്കുന്ന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഏതെങ്കിലും സർവീസുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. സേവിംഗ്സ് അക്കൗണ്ടുകൾ പൊതുവെ ഇപിഎഫ്ഒ, ഇൻഷുറൻസ് പോളിസികൾ, ആദായനികുതി വകുപ്പ്, മറ്റ് സർക്കാർ സേവിംഗ്സ് സ്കീമുകൾ എന്നിവയുമായി ബന്ധിപ്പിക്കാറുണ്ട്.
അതിനാൽ, അക്കൗണ്ട് അവസാനിപ്പിക്കാനുള്ള നടപടികൾ ആരഭിക്കുന്നതിന് മുൻപ് ഇത്തരം സേവനങ്ങൾ കണ്ടെത്തുകയും അവിടെ പുതിയഅക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും വേണം. ഓരോ പദ്ധതിയുടെ ഇടപാടുകൾ തുടർന്ന് നടത്താനും ആനുകൂല്യങ്ങൾ സ്വീകരിക്കാനും ഇത് സഹായിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications