കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് അവതിപ്പിച്ച യൂണിയന് ബഡ്ജറ്റ് 2021ലെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു വരുമാന നികുതി നിയമങ്ങളിലെ മാറ്റങ്ങള്‍. 2021 ഏപ്രില്‍ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് അവതിപ്പിച്ച യൂണിയന് ബഡ്ജറ്റ് 2021ലെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു വരുമാന നികുതി നിയമങ്ങളിലെ മാറ്റങ്ങള്‍. 2021 ഏപ്രില്‍ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും.

പുതിയ നിയമ പ്രകാരം, എഴുപത്തി അഞ്ച് വയസ്സിനോ അതിന് മുകളിലോ പ്രായമുള്ള പെന്‍ഷനും അതേ ബാങ്കില്‍ സ്ഥിര നിക്ഷേപത്തിന്മേല് പലിശ വരുമാനവുമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ വരുമാന നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതില്‍ ഇളവ് ലഭിക്കും. ഇത് കൂടാതെ വരുമാന നികുതി ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്നും ഉയര് നിരക്കില്‍ ടിഡിഎസ് (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്) ഏര്‍പ്പെടുത്തുവാനും ഇപിഎഫ് (എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട്)ലേക്ക് പ്രതിവര്‍ഷം 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ വിഹിതമുള്ള വ്യക്തികളില്‍ നിന്നും ടാക്സ് ഈടാക്കുവാനും ബഡ്ജറ്റില്‍ തീരുമാനിച്ചിരുന്നു.
1. പിഎഫ് ടാക്സ് നിയമങ്ങള്‍ :
പ്രതിവര്‍ഷം 2.5 ലക്ഷത്തിന് മുകളില്‍ വിഹിതമുള്ള ജീവനക്കാരുട പ്രൊവിഡന്റ് ഫണ്ടിന്മലുള്ള പലിശയ്ക്ക് 2021 ഏപ്രില്‍ 1 മുതല്‍ നികുതി ഈടാക്കും. എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടില്‍ ഇയര്‍ന്ന മൂല്യമുള്ള നിക്ഷേപകരില്‍ നിന്നും നികുതി ഈടാക്കുവാനാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിനാണ് ഇപിഎഫ് എന്നും പ്രതിമാസം 2 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ഒരു വ്യക്തിയേയും പുതിയ മാറ്റം ബാധിക്കില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയിട്ടുണ്ട്.
2. ടിഡിഎസ്
കൂടുതല്‍ പേര് കൃത്യമായി വരുമാന നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിനായി ഉയര്‍ന്ന ടിഡിഎസ് (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്), അല്ലെങ്കില്‍ ടിസിഎസ്(ടാക്സ് കളക്ടഡ് അറ്റ് സോഴ്സ്) 2021ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വരുമാന നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ലാത്തവര്ക്ക് ടിഡിഎസ്, ടിസിഎസ് നിരക്കുകളിലെ ഉയര്‍ന്ന തോത് കുറയ്ക്കുന്നതിനായി ഇന്‍കം ടാക്സ് നിയമത്തില്‍ 206AB, 206CCA എന്നീ സെക്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുവാന്‍ ബഡ്ജറ്റില്‍ തീരുമാനിച്ചിട്ടുണ്ട്.
3. മുതിര്‍ന്ന പൗരന്മാര്ക്ക് വരുമാന നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ ഇളവ്
മുതിര്‍ന്ന പൗരന്മാരെ സഹായിക്കുന്നതിനായാണ് ഈ പുതിയ നയം മന്ത്രി നിര്‍മലാ സീതാരാമന് മുന്നോട്ടുവച്ചിരിക്കുന്നത്. 2021 ബഡ്ജറ്റില്‍ 75 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് വരുമാന നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. മറ്റ് രീതിയിലുള്ള വരുമാനങ്ങള്‍ ഇല്ലാത്തതും പെന്‍ഷനും പെന്ഷന് അക്കൗണ്ട് ഉള്ള ബാങ്കില്‍ നിന്നുമുള്ള പലിശ വരുമാനം മാത്രമുള്ളതുമായ മുതിര് പൗരന്മാര്ക്കാണ് ഈ ഇളവ് ലഭിക്കുക.
4. പ്രീ ഫയല്‍ഡ് ആടിആര് ഫോമുകള്‍
വ്യക്തിഗത ടാക്സ്ദാതാക്കള്ക്ക് പ്രീ ഫയല്‍ഡ് ഇന്‍കംടാക്സ് റിട്ടേണ്‍സ് നല്‍കും. ശമ്പളവരുമാനം, ടാക്സ് അടവുകള്‍, ടിഡിഎസ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ നേരത്തെതന്നെ പ്രീ ഫയല്‍ഡ് ഇന്‍കം ടാക്സ് റിട്ടേണില്‍ ഉള്‍പ്പെടും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിനായി ഓഹരികള്‍, ഡിവിഡന്റുകള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള മൂലധന നേട്ടങ്ങളും പ്രീ ഫയല്‍ ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
