യുപിഐ ഇടപാട് നടത്തിയാൽ ബാങ്ക് അക്കൗണ്ട് ഫ്രീസാകുമോ? ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് എപ്പോൾ

യുപിഐ ഇടപാട് നടത്തിയതിന്റെ പേരിൽ ബാങ്ക് നടത്തിയതിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു എന്ന തരത്തിൽ മാധ്യമ വാർത്തകളുണ്ടായിരുന്നു. പലരിൽ നിന്നും പണം സ്വീകരിച്ച ചെറുകിട കച്ചവടക്കാരുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടത്. ​ഗുജറാത്തിൽ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് മരിവിപ്പിച്ചതെന്നാണ് വാർത്ത പറയുന്നത്.

യുപിഐ ഇടപാടിന്റെ പേരിൽ അക്കൗണ്ട് മരവിപ്പിക്കുക എന്ന തരത്തിലുള്ള പ്രചാരണം വലിയ ആശയകുഴപ്പങ്ങൾക്കിടയാക്കിയിട്ടുണ്ട്. എന്താണ് അക്കൗണ്ട് മരവിപ്പിക്കുന്നത് കൊണ്ട് അർഥമിക്കുന്നതെന്നും ഏതൊക്കെ സാഹചര്യത്തിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നും നോക്കാം.

അക്കൗണ്ട് മരവിപ്പിക്കുക

അറിയിപ്പുണ്ടാകുന്നത് വരെ ബാങ്ക് അക്കൗണ്ടിൽ ഒരു ഇടപാടും നടത്താൻ സാധിക്കില്ലെന്നതാണ് അക്കൗണ്ടുകൾ മരവിപ്പിക്കുക എന്നത് കൊണ്ട് അർഥമാക്കുന്നത്. എല്ലാ പേയ്‌മെന്റുകളും ഇടപാടുകളും നേരത്തെ നൽകിയ ചെക്കുകൾ പോലും അസാധുവകും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ആദായനികുതി അധികാരികൾ അല്ലെങ്കിൽ കോടതികൾ എന്നിവ പോലുള്ള റെഗുലേറ്റർമാർക്ക് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിടാനുള്ള അവകാശമുണ്ട്. ലളിതമായി അക്കൗണ്ട് മരവിപ്പിക്കുക എന്നതിനർത്ഥം ഇടപാടുകൾ നടത്തുന്നതിൽ നിന്ന് ബാങ്ക് ഉപഭോക്താവിനെ സസ്പെൻഡ് ചെയ്യുന്നു എന്നാണ്.

യുപിഐ ഇടപാട് നടത്തിയാൽ ബാങ്ക് അക്കൗണ്ട് ഫ്രീസാകുമോ? ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് എപ്പോൾ

മരവിപ്പിച്ച അക്കൗണ്ട് തുടർന്നും ഉപയോ​ഗിക്കാനാകും. അക്കൗണ്ട് നിരീക്ഷിക്കാനും പേ ചെക്ക് ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കാനും കഴിയും. എന്നാൽ മരവിപ്പിച്ച അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ നടത്താനാണ് ബുദ്ധിമുട്ട് നേരിടുക. അതിനാൽ മരവിക്കൽ കാലയളവിലും അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത് മാറ്റമില്ലാതെ തുടരും. 

ബാങ്കിന് അക്കൗണ്ട് മരവിപ്പിക്കാം

മറ്റ് ഏജൻസികളുടെ നിർദ്ദേശപ്രകാരമോ ബാങ്കിന് നേരിട്ടോ അക്കൗണ്ടുകൾ മരവിപ്പിക്കാം. അക്കൗണ്ടിലെ ഇടപാട് സംശയാസ്പദമാണെന്ന് ബാങ്കുകൾക്ക് തോന്നിയാൽ അക്കൗണ്ട് മരവിപ്പിക്കാം. അക്കൗണ്ട് ഫ്രീസ് ചെയ്യുന്നതിന് മുൻപ് ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നോട്ടീസ് അയയ്ക്കണം.

സേവിം​ഗ്സ് അക്കൗണ്ടിൽ ബിസിനസ് ഇടപാട് നടത്തുന്നത് ആർബിഐ നിയമപ്രകാരം നിരോധിച്ചിട്ടുള്ള കാര്യമാണ്. ഇതിനാൽ ഇത്തരം ഇടപാട് ബാങ്ക് അസാധാരണ ഇടപാടായി കണക്കാക്കി നടപിടി സ്വീകരിക്കും. നിയമാനുസൃതമായ കാരണങ്ങളാൽ അക്കൗണ്ട് മരവിപ്പിച്ചാൽ തിരികെയുടുക്കുന്നത് ദീർഘകാലം ആവശ്യമായ നടപടിയാണ്. 

ഏതൊക്കെ സാഹചര്യത്തിൽ അക്കൗണ്ട് ഫ്രീസ് ചെയ്യാം

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ ഇടപാട് സംശയാസ്പദമാണെന്ന് ബാങ്കുകൾക്ക് തോന്നിയാൽ അക്കൗണ്ട് മരവിപ്പിക്കാം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അക്കൗണ്ടിന്റെ ഉപയോഗം, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നീ ഇടപാടുകൾ സംശയിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാം. ഇത്തരം അക്കൗണ്ടിൽ നിന്ന് പണം സ്വീകരിച്ചാലും നടപടി വന്നേക്കാം. നിരവധി തവണ അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടും തിരിച്ചടയ്ക്കാത്ത വായ്പയുണ്ടെങ്കിൽ അക്കൗണ്ട് മരവിപ്പിച്ചേക്കാം.

നികുതി കുടിശ്ശികകൾ വരുത്തിയ വ്യക്തികളുടെ അക്കൗണ്ടുകളും ബാങ്കുകൾ ഫ്രീസ് ചെയ്യും. ഒരു സ്ഥാപനത്തിന്/വ്യക്തിക്ക് തിരിച്ചടവ് മുടക്കിയാലും ഇതേ നടപടി നേരിടേണ്ടി വന്നേക്കാം. യുപിഐ ഇടപാട് നടത്തിയതിന്റെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടി ഉണ്ടാകുന്നില്ല. മറിച്ച് ഇത്തരം സംശയാസ്പദമായ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകളാണ് മരവിപ്പിക്കലിന് കാരണമാകുന്നത്.

മരവിപ്പിച്ചാൽ എന്ത് ചെയ്യും

നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് അവകാശമുണ്ട്. മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ ഉൾപ്പെടാത്ത അക്കൗണ്ട് ഫ്രീസ് ചെയ്താൽ ബാങ്കുമായി ആദ്യം വിഷയം സംസാരിക്കണം. അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച ബാങ്കിന് കാരണമുണ്ടാകും. ബാങ്ക് പരിഹരിക്കുന്നില്ലെങ്കിൽ റിസർവ് ബാങ്കിനെ സമീപിക്കാം. 

മരവിപ്പിച്ച അക്കൗണ്ട്- ഒറ്റനോട്ടത്തിൽ

* ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചാലും നിക്ഷേപങ്ങൾ സ്വീകരിക്കാം. പിൻവലിക്കലുകളും കൈമാറ്റങ്ങളും അനുവദനീയമല്ല.

* കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംശയിക്കുന്നുവെങ്കിൽ ബാങ്കുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാം.

* ബാങ്കിന് അക്കൗണ്ട് മരവിപ്പിക്കാൻ സാധിക്കും. നികുതി അടയ്ക്കാത്തവരുടെ അക്കൗണ്ടുകൾ, വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തവരുടെ അക്കൗണ്ടുകൾ എന്നിവ മരവിപ്പിക്കാൻ സർക്കാറിന് ബാങ്കിനോട് ആവശ്യപ്പെടാം.

* ബാങ്ക് അക്കൗണ്ട് പൂർവ സ്ഥിതിയിലാക്കാൻ വക്കീലുമായി ബാങ്കിനെ സമീപിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X