പണത്തിന് ആവശ്യം വരുമ്പോൾ ഉപയോഗപ്പെടുത്താനാണ് പലരും ചിട്ടി ചേരുന്നത്. ആവശ്യമായി വരുന്ന തുകയേക്കാൾ ഉയർന്ന തുകയുള്ള ചിട്ടി ചേർന്നാലാണ് ലേല കിഴിവും കഴിഞ്ഞ് വേണ്ട തുക ലഭിക്കുക. 5 ലക്ഷത്തിന്റെ ചിട്ടി ചേരുന്നൊരാൾക്ക് പരമാവധി ലേല കിഴിവിൽ ചിട്ടി പോകുമ്പോൾ 3.50 ലക്ഷം രൂപയാണ് ലഭിക്കുന്നത്.
ലേല കിഴിവ് കുറയുന്നതിന് അനുസരിച്ച് ലഭിക്കുന്ന തുക കൂടും. ഇത് ചിട്ടി കാലാവധിയെ ആശ്രയിച്ചിരിക്കും. ഒരു ചിട്ടി ലേലത്തിൽ വിളിക്കുന്നതും ചിട്ടി പണം ലഭിക്കുന്നതും സംബന്ധിച്ച വിശദാംശങ്ങളാണ് ചുവടെ.
എല്ലാവര്‍ക്കും ചിട്ടി വിളിക്കാം
ചിട്ടിയിൽ നിന്ന് പണം ആവശ്യമുള്ളവർക്ക് ആവശ്യ സമയത്ത് ചിട്ടി ലേലത്തിൽ വിളിച്ചെടുക്കാം. ചിട്ടി വരിക്കാരിൽ എല്ലാവർക്കും ആദ്യ മാസം മുതൽ ചിട്ടി വിളിക്കാൻ സാധിക്കും. റെഗുലർ ചിട്ടിയാണെങ്കിൽ മാസത്തിൽ ഒരാൾക്കാണ് ചിട്ടി ലഭിക്കുക. പരമാവധി ലേല കിഴിവ് 30 ശതമാനം വരെയാണ്. ഒന്നിൽ കൂടുതൽ പേർ ചിട്ടി വിളിച്ചെടുക്കാൻ ഉണ്ടെങ്കിൽ നറുക്കിലൂടെ ഒരാളെ തിരഞ്ഞെടുക്കും.

മൾട്ടി ഡിവിഷൻ ചിട്ടിയാണെങ്കിൽ ഒരാൾക്ക് നറുക്ക് വഴി മുഴുവൻ തുകയും 3 പേർക്ക് ചിട്ടി ലേലം വിളിക്കാനും സാധിക്കും. 60 മാസ ചിട്ടിയാണെങ്കിൽ 35 ശതമാനം ലേല കിഴിവിലും 60 മാസത്തിൽ കുറവുള്ള മൾട്ടി ഡിവിഷൻ ചിട്ടികളിൽ 30 ശതമാനത്തിലും ചിട്ടി ലേലം വിളിക്കാം.
വേഗത്തിൽ ലേലം വിളിക്കാം ഹ്രസ്വകാല ചിട്ടികൾ
40 മാസത്തിൽ താഴെ കാലാവധിയുള്ള ഹ്രസ്വകാല ചിട്ടികളാണെങ്കിൽ വേഗത്തില്‍ വിളിച്ചെടുക്കാൻ സാധിക്കും. ഹ്രസ്വകാലമായതിനാല്‍ പരമാവധി കിഴിവില്‍ ലേലം വിളിക്കാന്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഉണ്ടാകില്ല. ഈ സമയത്ത് മികച്ച തുകയ്ക്ക് ചിട്ടി ലേലത്തില്‍ പിടിക്കാന്‍ സാധിക്കും. ഇത്തരക്കാർക്ക് ആദ്യ മാസങ്ങളിൽ പരമാവധി ലേല കിഴിവിലോ അടുത്ത മാസങ്ങളിൽ കുറഞ്ഞ ലേല കിഴിവിലോ ചിട്ടി സ്വന്തമാക്കാം.
ലാഭത്തിൽ ചിട്ടി ലഭിക്കാൻ
ചിട്ടി കൃത്യമായി നിരീക്ഷിക്കുന്നൊരാളാണെങ്കിൽ ലാഭകരമായി വിളിച്ചെടുക്കാൻ സാധിക്കും. ചിട്ടിയിൽ വരിക്കാരൻ മാസത്തിൽ അടയ്ക്കുന്നത് നിശ്ചിത തുക ലാഭ വിഹിതം കുറച്ചുള്ള തുകയാണ്. ഈ ലാഭ വിഹിതം/ ലേല കിഴിവ് കുറഞ്ഞു വരികയാണെങ്കിൽ ചിട്ടി പരമാവധി കിഴിവിലായിരിക്കില്ല ലേലം നടക്കുന്നത്. ഈ അവസരം ചിട്ടി വിളിച്ചെടുക്കാൻ ഉപയോഗിക്കാം. കുറഞ്ഞ ലേല കിഴിവിൽ ലാഭകരമായി ചിട്ടി സ്വന്തമാക്കാം.
കാലാവധി വരെ കാത്തിരുന്നാലും ചിട്ടി ലഭിക്കും
ചിട്ടിയിൽ നിന്ന് പണം കൈപ്പറ്റാനുള്ള മറ്റൊരു മാർഗം കാലാവധി വരെ കാത്തിരിക്കുക എന്നതാണ്. ഉദാഹരണമായി 1 ലക്ഷത്തിന്റെ ചിട്ടി കാലാവധി വരെ കാത്തിരുന്ന ശേഷം 95,000 രൂപ ലഭിക്കും. ഇത്തരത്തിൽ കാത്തിരിക്കുന്നത് സാമ്പത്തിക നേട്ടം ലഭിക്കില്ല. ലേല കിഴിവ് കുറച്ച് വളരെ കുറച്ച് തുക മാത്രമെ ഇത്തരത്തിൽ പണം കൈപ്പറ്റുമ്പോൾ ലാഭമായി ലഭിക്കുകയുള്ളൂ.
ചിട്ടി വിളിച്ചെടുത്താൽ ഒരു മാസം കാത്തിരിക്കണം
ചിട്ടി വിളിച്ചെടുത്ത വ്യക്തിക്ക് കെഎസ്എഫ്ഇയിൽ നിന്ന് പണം കൈപ്പറ്റാൻ ഒരു മാസം കാത്തിരിക്കണം. പണം ലഭിക്കുന്നതിന് മുന്നോടിയായി ലേലം പിടിച്ച തുകയിൽ നിന്ന് മേൽബാധ്യത കണക്കാക്കി ജാമ്യം നൽകണം. ജാമ്യം കെഎസ്എഫ്ഇ പരിശോധിച്ച്, ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറച്ചാണ് പണം അനുവദിക്കുക. ചിട്ടി ലേലത്തിൽ പിടിച്ച വ്യക്തിക്ക് ജാമ്യം ഹാജരാക്കിയാൽ തൊട്ടടുത്ത ലേല ദിവസം ചിട്ടി പണം ലഭിക്കും.
ജാമ്യങ്ങൾ നൽകണം
ചിട്ടി കാലാവധിയിലൊഴികെ ഏത് സമയത്തും ചിട്ടി ലേലത്തിൽ പിടിക്കുന്നൊരാൾ പണം പിൻവലിക്കാൻ മേൽ ബാധ്യതയ്ക്ക് ജാമ്യം നൽകേണ്ടതുണ്ട്. ചെറിയ തുകയുടെ ചിട്ടികളിൽ ജാമ്യമായി നൽകേണ്ട തുകയും വളരെ കുറവായിരിക്കും. ചിട്ടി ലഭിച്ചവർക്ക് എല്‍ഐസി സറണ്ടര്‍ വാല്യു, സ്വര്‍ണം, സാലറി സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ച് ചിട്ടി പണം വാങ്ങാൻ സാധിക്കും. വലിയ തുകയുടെ ചിട്ടികളാണെങ്കിൽ വസ്തു ജാമ്യം, സാലറി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ആവശ്യമായി വരും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications