അമേരിക്കയില്‍ ബാങ്ക് തകര്‍ന്നാല്‍ ഇന്ത്യക്കാരനെന്താണ്. ആഗോള സമ്പദ്‍വ്യവസ്ഥയെ പറ്റിയൊന്നും ചിന്തിക്കുന്നില്ലെങ്കില്‍ സ്വന്തം നിക്ഷേപത്തെയും ബാങ്കിനെയും പറ്റി ചിന്തിക്കാനുള്ള സമയമാണ്. ഒരു ബാങ്ക് തകര്‍ന്നാല്‍ നിക്ഷേപത്തിന് എന്തെങ്കിലും സുരക്ഷിതത്വമുണ്ടോ. സിലിക്കൺ വാലി ബാങ്കിന്‍റെ തകർച്ചയോടെ നിക്ഷേപർക്കിടയിൽ സജീവമായ ചോദ്യങ്ങളാണിത്. ബാങ്കിൽ സേവിംഗ്സ് അക്കൗണ്ടായും സ്ഥിര നിക്ഷേപമായും വലിയ തുക സൂക്ഷിക്കുന്നവരാകും. ഇതിൽ എത്ര രൂപ വരെ സുരക്ഷിതമാണ് എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.
അമേരിക്കയിലെ ഇൻഷൂറൻസ്
യുഎസിൽ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷൂറൻസ് കോർപ്പറേഷനാണ് ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷൂറൻസ് നൽകുന്നത്. ബാങ്ക് തകർന്നാൽ 2,50,000 ലക്ഷം ഡോളറിന്റെ നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. സിലിക്കൺ വാലിയിലെ നിക്ഷേപകരിൽ ഭൂരിഭാഗവും സ്റ്റാർട്ടപ്പുകളുടെയും സമ്പന്ന നിക്ഷേപകരുടെയുമായിരുന്നു. ഇവ ഭൂരിഭാഗവും ഇൻഷൂറൻസ് പരിധിക്കപ്പുറമായിരുന്നു.
ഇന്ത്യയിൽ എത്ര രൂപയുടെ നിക്ഷേപം സുരക്ഷിതം
സിലിക്കൺ വാലി ബാങ്കിന് സംഭവിച്ചതിന് സമാനായെന്തെങ്കിലും ഇന്ത്യയിൽ സംഭവിച്ചാൽ നിക്ഷേപകരുടെ പണം സുരക്ഷിതമാക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടീ കോർപ്പറേഷൻ (ഡിഐസിജിസി) ആണ്. സേവിംഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവർത്തന നിക്ഷേപം തുടങ്ങിയവയ്ക്ക് ഇൻഷൂറൻസ് ലഭിക്കും. ഓരോ നിക്ഷേപകനും ഒരു ബാങ്കിൽ 5 ലക്ഷം രൂപയുടെ നിക്ഷേപം ഡിഐസിജിസി ഇൻഷൂർ ചെയ്യുന്നു.
5 ലക്ഷത്തിന്റെ പരിരക്ഷ
ഒരു ബാങ്കിന്റെ വിവിധ ശാഖകളിലെ നിക്ഷേപത്തിനും പരമാവധി 5 ലക്ഷം ഇൻഷൂറൻസ് മാത്രമെ ലഭിക്കുകയുള്ളൂ. വ്യത്യസ്ത ബാങ്കുകളിലെ നിക്ഷേപം വ്യത്യസ്ത ഇൻഷൂറൻസ് ലഭിക്കും. ഒരു ബാങ്കിൽ 15 ലക്ഷം നിക്ഷേപിക്കുകയും ബാങ്ക് പൊളിയുകയും ചെയ്താൽ തിരികെ ലഭിക്കുന്ന തുക 5 ലക്ഷമായിരിക്കും.
15 ലക്ഷം 3 ബാങ്കുകളിൽ 5 ലക്ഷം രൂപ വീതമായി നിക്ഷേപിച്ചാൽ മുഴുവൻ തുകയ്ക്കും ഇൻഷൂറൻസ് ലഭിക്കും. സ്ഥിര നിക്ഷേപം നടത്തുന്നൊരാൾക്ക് പലിശയും മുതലും അടക്കമാണ് 5 ലക്ഷത്തിന്റെ ഇൻഷൂറൻസ് ലഭിക്കുക. 4.50 ലക്ഷം നിക്ഷേപവും 50,000 രൂപ പലിശയും ഉള്ള വ്യക്തിയാണെങ്കിൽ 5 ലക്ഷം രൂപ പൂർണമായും തിരികെ ലഭിക്കും.
ഇന്ത്യൻ ബാങ്കിംഗ് സംവിധാനം സുരക്ഷിതമോ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കീഴിൽ ഇന്ത്യൻ ബാങ്കിംഗ് സംവിധാനം ശക്തമാണെന്ന് പറയാം. ആർബിഐയുടെ സൂക്ഷ്മമായ നിരീക്ഷണവും അപാകതകൾക്കെതിരെ തിരുത്തൽ നടപടികളും സുരക്ഷിതമാക്കുന്നു. ഇതോടൊപ്പം രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ബാങ്കുകളെ സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്ക് (എസ്‌ഐബി) ആയി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണിവ. പരാജയപ്പെടാൻ പാടില്ലാത്ത ബാങ്കുകൾ എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. വലുപ്പമുള്ള ബാങ്കുകളായാതിനാൽ ഇവയുടെ പ്രതിസന്ധി സമ്പദ്‍വ്യവസ്ഥയെ ബാധിക്കും. എന്നാൽ ബാക്കി ബാങ്കുകൾ സുരക്ഷിതമല്ലെന്ന് ഇതിനർത്ഥമില്ല.
നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം
5 ലക്ഷത്തിൽ കൂടുതൽ തുക ബാങ്കുകളിൽ നിക്ഷേപിക്കുന്നൊരാളാണെങ്കിൽ നിക്ഷേപങ്ങൾ ഒന്നിലധികം ബാങ്കുകളിലേക്ക് വ്യാപിപ്പിക്കുക. ആർബിഐയുടെ സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്കുകളിൽ ആകെ നിക്ഷേപത്തിന്റെ 60-70 ശതമാനം തുക നിക്ഷേപിക്കാം. ബാക്കിയുള്ളവ ഉയർന്ന നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച ബാങ്കുകളിലേക്കും മാറ്റാം.
ഇൻഷൂറൻസ് പരിരക്ഷ ഒരോ നിക്ഷേപകനുമാണ് ലഭിക്കുന്നത്. ഒരു ബാങ്കിൽ തന്നെ നിക്ഷേപിക്കുകയാണെങ്കിൽ കുടുംബാംഗങ്ങളുടെ പേരിൽ നിക്ഷേപമിടാം. ഓരോ അംഗത്തിനും 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നതിനാൽ പണം സുരക്ഷിതമായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
