പണത്തിന്റെ ആവശ്യമില്ലാത്തവരായി ആരുമില്ല. ചെറുതും വലുതുമായ ചെലവുകൾക്ക് പണം തന്നെ വേണം. ഇക്കാലത്ത് ചെറിയ സമ്പാദ്യങ്ങൾ കൂട്ടിവെച്ച് വലിയ സമ്പാദ്യത്തിലെത്താനുള്ള വഴിയാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി മ്യൂച്വൽ ഫണ്ടിലേക്കുള്ള നിക്ഷേപം. ദീർഘകാലത്തേക്ക് ഉയർന്ന ആദായം ഫണ്ട് നൽകുന്നുണ്ട്. മികച്ച തുക നിക്ഷേപിച്ചാൽ അതിനൊത്ത തുക ഫണ്ടിൽ നിന്ന് ലഭിക്കും. ഇത്തരത്തിൽ സാധാരണക്കാരനും കോടിപതിയാകാനുള്ള ചില നിക്ഷേപ തന്ത്രങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
15,000 രൂപയിൽ തുടങ്ങാം
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ പല തന്ത്രങ്ങളും ഉപയോഗിച്ച് നിക്ഷേപത്തെ പരമാവധി നേട്ടത്തിലെത്തിക്കാം. ഇതിനായി നിക്ഷേപകര്‍ 15*15*15 തന്ത്രം ഉപയോഗിക്കാം. മാസം 15,000 രൂപ എസ്ഐപിവഴി നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 വര്‍ഷം കൊണ്ട് കോടിപതിയാകാന്‍ സാധിക്കുന്നതാണ് ഈ തന്ത്രത്തിന്റെ പ്രത്യേകത. ദീര്‍ഘ കാലത്തേക്കുള്ള നിക്ഷേപത്തിന് 15 ശതമാനം ആദായം തിരികെ നല്‍കുന്ന ഫണ്ടുകള്‍ നിക്ഷേപകൻ തിരഞ്ഞെടുക്കണം. 15 വര്‍ഷത്തിൽ മാസ എസ്ഐപി വഴി 15,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 15 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിച്ചാൽ 1,01,52,946 രൂപ നേടാനാകും. ഇക്കാലയളവിൽ നിക്ഷേപിക്കുന്ന തുക 27 ലക്ഷം രൂപ മാത്രമാണ്. ദീർഘകാലത്തേക്ക് ഇക്വിറ്റ ഫണ്ടുകളിൽ നിന്ന് 15 ശതമാനം പ്രതീക്ഷിക്കാവുന്ന ആദായമാണ്.
രണ്ട് കോടി നേടാവുന്നത് എങ്ങനെ
15*15*15 രീതിയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്ന നിക്ഷേപകന് ഒരു 15 നെ കൂടെ ഉൾപ്പെടുത്താനാവുമോ. സാധിക്കുമെങ്കിൽ നിക്ഷേപം രണ്ട് കോടിയിലെത്തിക്കാം. ഇവിടെ അധികമായി വന്ന 15 എന്നത് വാർഷിക സെറ്റഅപ്പ് ആണ്. അതായത് വർഷത്തിൽ 15 ശതമാനം തുക എസ്ഐപിയിൽ ഉയർത്തുക എന്നർഥം. 15,000 രൂപ ആദ്യ വർഷം നിക്ഷേപിച്ചൊരാൾക്ക് 15 ശതമാനം വാർഷിക സെറ്റ്അപ്പിന് തയ്യാറായാൽ അടുത്ത വർഷം മുതൽ 17,250 രൂപ മാസ എസ്ഐപിയായി നിക്ഷേപിക്കണം. ഇത്തരത്തിൽ 15 ശതമാനം വാര്‍ഷിക സെറ്റ്അപ്പ് നടത്തിയാലുണ്ടാകുന്ന നേട്ടം വലുതാണ്. 15 ശതമാനം സെറ്റ്അപ്പ് നടത്തുമ്പോള്‍ 15 ശതമാനം വാർഷിക ആദായം 15 ശതമാനം ലഭിച്ചാൽ 2,07,30,046 രൂപയാണ് നിക്ഷേപത്തിലൂടെ നേടാനാവുക. 85,64,474 രൂപയാണ് എസ്ഐപി വഴി നിക്ഷേപിച്ചത്.
എതൊക്കെ മികച്ച ഫണ്ടുകൾ
ഇത്തരത്തിൽ 15*15*15 രീതിയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താൻ ഒരുങ്ങിയാൽ ഏത് ഫണ്ട് തിരഞ്ഞെടുക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. മൈ ഫണ്ട് ബസാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒ യുമായ വിനിത് ഖാൻഡ്രെയുടെ വിലയിരുത്തലിൽ തിരഞ്ഞെടുക്കാൻ പറ്റിയ മൂന്ന് മ്യൂച്വൽ ഫണ്ടുകൾ നോക്കാം. എസബിഐ സ്‌മോള്‍ കാപ് ഫണ്ട്- റെഗുലര്‍ ഗ്രോത്ത് ഇത്തരത്തിൽ മികച്ച ആദായം നൽകുന്ന ഫണ്ടാണ്. ഫണ്ടിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ച നിരക്ക് (സിഎജിആര്‍)-20.66 % ആണ്. 89.46 ശതമാനം നിക്ഷേപവും ഇന്ത്യൻ ഓഹികളിലാണ് ഫണ്ട് നിക്ഷേപിച്ചിട്ടുള്ളത്. 56.76 ശതമാനം സോള്‍ കാപ് ഓഹരികളിലും 7.02 ശതമാനം മിഡ് കാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിട്ടുളളത്. ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന ആദായം പ്രതീക്ഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ഫണ്ടാണിത്. ഉയര്‍ന്ന നഷ്ട സാധ്യതയും ഫണ്ടിനുണ്ട്.
ആദിത്യ ബിര്‍ല സണ്‍ ലൈഫ് മിഡ് ഫണ്ട് പ്ലാന്‍ റെഗുലര്‍ ഗ്രോത്ത് നൽകുന്ന സിഎജിആര്‍ 15.26 % ആണ്. 96.88 ശതമാനവും ഇന്ത്യന്‍ ഓഹരികളിലാണ് ഫണ്ടിന്റെ നിക്ഷേപം. 62.7 ശതമാന മിഡ് കാപിലും 4.58 ശതമാനം ലാര്‍ജ് കാപിലും 8.84 ശതമാനം സ്‌മോള്‍ കാപിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. എച്ച് ഡി എഫ് സി ടോപ്പ് 100 ഫണ്ട് റെഗുലര്‍ ഗ്രോത്ത് നൽകുന്ന സിഎജിആര്‍ 15.38 % ആണ്. 83.2 ശതമാനം ലാര്‍ജ് കാപിലും 5.5 മിഡ് കാപിലുമാണ് നിക്ഷേപിച്ചിട്ടുളളത്. റിലയന്‍സ് , ഐസിഐസിഐ ബാങ്ക്, എച്ചഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ കമ്പനികളിലാണ് ഫണ്ട് പ്രധാനമായും നിക്ഷേപിച്ചിട്ടുള്ളത്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications