സ്ഥിരമായി യാത്ര ചെയ്യുന്നവരിൽ യാത്ര പോലെ പ്രധാനമാണ് താമസവും. നീണ്ട യാത്രയ്ക്ക് ശേഷം ബുക്ക് ചെയ്ത റൂമിന് ലഭിക്കുന്ന അപഗ്രഡേഷൻ ഏതൊരാൾക്കും സന്തോഷകരമാണ്. അധിക സൗകര്യങ്ങള്‍, സേവനങ്ങളിലേക്കുള്ള കോംപ്ലിമെന്ററി ആക്സസ്, അല്ലെങ്കില്‍, മികച്ച ഉയർന്ന ക്ലാസിലുള്ള മുറി എന്നിങ്ങനെ വ്യത്യസ്ത തലത്തിൽ അപ്ഗ്രേഡ് ലഭിക്കാം. സാധാരണയായി തിരക്കില്ലാത്ത സമയങ്ങളിൽ മുറികളിൽ അപ്ഗ്രഡേഷൻ സൗകര്യം ലഭിക്കാറുണ്ട്.
റൂമിന്റെ ലഭ്യത അനുസരിച്ചാണ് പലപ്പോഴും അപ്ഗ്രേഡ് ലഭിക്കുന്നത്. ഇതോടൊപ്പം മറ്റു സൗകര്യങ്ങൾ വഴിയും അപ്ഗ്രേഡ് ലഭിക്കും. മികച്ച കാഴ്ചയുള്ള മുറി, വലിയ മുറി, വൈകി ചെക്ക്ഔട്ട്, സൗജന്യ പാനീയങ്ങള്‍ എന്നിവയിലേതെങ്കിലും സൗകര്യങ്ങളും അപ്ഗ്രേഡായി ലഭിക്കാം. ഹോട്ടൽ മുറികളിൽ താമസിക്കുന്നവരാണെങ്കിൽ അടുത്ത യാത്രയിൽ എങ്ങനെ അപ്ഗ്രേഡ് ലഭിക്കുമെന്ന് നോക്കാം.
ചോദിച്ചു വാങ്ങാം
ഹോട്ടൽ ബുക്കിംഗ് ആരംഭിക്കുമ്പോൾ തന്നെ മാന്യതയോടെയുള്ള ഒരു അന്വേഷണം ഹോട്ടൽ മുറികളുടെ അപ്ഗ്രഡേഷന് സഹായകമാകും. തിരഞ്ഞെടുത്ത ഹോട്ടൽ, യാത്രാ സീസൺ, സൗകര്യങ്ങളുടെ ലഭ്യത എന്നിവയെ ആശ്രയിച്ച് മുറികൾ അപ്ഗ്രേഡ് ചെയ്ത് ലഭിച്ചേക്കാം. പ്രത്യേകതയുള്ള നിമിഷത്തിലാണ് ഹോട്ടൽ സന്ദർശനമെങ്കിൽ ഇക്കാര്യം ഹോട്ടൽ അധികൃതരോട് സൂചിപ്പിക്കാം. ഇത് പരിഗണിച്ചുള്ള അപ്ഗ്രേഡ് ലഭിക്കാനുള്ള സാധ്യതയുണ്ട്.
സമയവും സ്ഥലവും
താമസ സൗകര്യം പ്ലാന്‍ ചെയ്ത് എടുക്കുക എന്നതാണ് ഇതില്‍ പ്രധാനം. ചെക്ക്-ഇന്‍ സമയവും സൗജന്യ അപ്ഗ്രേഡിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കൂടുതല്‍ ചെക്ക്-ഔട്ട് നടക്കുന്ന ഉച്ച നേരങ്ങളില്‍ അപ്ഗ്രേഷന്‍ ആവശ്യപ്പെടാതിരിക്കുക. വൈകുന്നേരങ്ങളില്‍ ചെക്ക്-ഇന്‍ സമയത്ത് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഒഴിവുകളെ സംബന്ധിച്ച് കൃത്യമായ ധാരണയുള്ളതിനാല്‍ ഈ സമയം തിരഞ്ഞെടുക്കാം. ഇതോടൊപ്പം സ്ഥലം അനുസരിച്ചും അപ്ഗ്രഡേഷന് ലഭിക്കും. ബിസിനസ് പ്രദേശത്തെ ഹോട്ടലുകളില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ അപ്ഗ്രഡേഷന് ലഭിക്കാനുള്ള സാധ്യതയുണ്ട്.
അധിക ദിവസത്തെ താമസം
ഒന്നിലധികം ദിവസം ഹോട്ടലില്‍ താമസിക്കുന്നൊരാള്‍ക്ക് ഹോട്ടല്‍ റൂം അപ്ഗ്രഡേഷന് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഹോട്ടലിനോട് ചേര്‍ന്നുള്ള സ്പാ, റസ്റ്റോറന്റ് എന്നിവ ഉപയോഗിക്കാന്‍ പണം ചെലവഴിക്കുന്നൊരാള്ക്ക് ഹോട്ടല്‍ റൂം അപ്ഗ്രേഡ് ചെയ്ത് നല്‍കും.
പുതിയ ഹോട്ടലുകള്‍
പുതിയ ഹോട്ടലുകളാണെങ്കില്‍ മികച്ച റിവ്യു ലഭിക്കാനും കൂടുതല്‍ പേരെ എത്തിക്കാനുമായി ഹോട്ടലുകള്‍ ശ്രമിക്കും. ഇതിന്റെ ഭാഗമായി ഹോട്ടല്‍ മുറികള്‍ അപ്ഗ്രേഡ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
റോയറ്റി പദ്ധതി
ഹോട്ടലിന്റെ ലോയലിറ്റി പദ്ധതിയില്‍ ചേരുകയോ കൂടുതല്‍ തവണ ഒരു ഹോട്ടലില്‍ താമസിക്കുകയോ ചെയ്യുന്നൊരാള്‍ക്ക് ഹോട്ടലില്‍ പ്രത്യേക സ്റ്ററ്റസ് ലഭിക്കും. ഇതോടൊപ്പം കോ ബ്രാന്‍ഡഡ് ഹോട്ടല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഹോട്ടലുകളില്‍ പ്രത്യേക പരിഗണ ലഭിക്കും. ഈ പരിഗണന വഴി വൈകിയുള്ള ചെക്ക് ഔട്ട്, കോംപ്ലിമെന്ററി റൂം അപ്രഗേഡ്, സൗജന്യ രാത്രി താമസം എന്നിവ ലഭിക്കും.
നേരിട്ട് ബുക്ക് ചെയ്യുക
ഇന്ന് ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാനായി കൂടുതല്‍ പേരും ഉപയോഗിക്കുന്നത് തേഡ് പാര്‍ട്ടി സൗകര്യങ്ങളാണ്. ഇതിന് പകരം നേരിട്ട് ഹോട്ടലില്‍ മുറി ബുക്ക് ചെയ്യുന്നത് വഴി റൂം അപ്ഗ്രേഡിനുള്ള സാധ്യത വര്‍ധിക്കും. നേരിട്ട് എത്തുന്നതിന് പകരം ഹോട്ടലില്‍ ഫോണ്‍ ചെയ്തോ ഇ-മെയില്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.
ഓഫ് സീസൺ ബുക്കിംഗ്
സാധാരണ ഗതിയിൽ അവധികാലത്ത് ഹോട്ടൽ മുറികളുടെ വിലയിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടാകാറുണ്ട്. ഇതിനാൽ സൗജന്യ അപ്ഗ്രേഡിനുള്ള ഏറ്റവും മികച്ച മാർഗം ഓഫ് സീസണിൽ ചെക്ക്-ഇൻ ചെയ്യുക എന്നതാണ്. അധികം സന്ദർശകരില്ലാത്തതിനാൽ ഉയര്‍ന്ന വിലയുള്ള മുറിയിലേക്ക് അപ്ഗ്രേഡിനോ അധിക ആനുകൂല്യങ്ങൾക്കോ സാധ്യതയുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications