സമർഥമായി നിക്ഷേപിക്കുന്നത് വഴി നല്ല സമ്പത്തുണ്ടാക്കാൻ സാധിക്കുന്നതിനൊപ്പം വേഗത്തിൽ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്താനും കൂടി സഹായിക്കുന്നുണ്ട്. വിരമിക്കൽ കാല നിക്ഷേപമാണെങ്കിൽ വേഗത്തിൽ വിരമിക്കാൻ ഇത് സഹായിക്കും. വിരമിക്കൽ കാല നിക്ഷേപത്തിന് പലരും തിരഞ്ഞെടുക്കുന്നത് സർക്കാർ ഗ്യാരണ്ടിയുള്ള പദ്ധതികളാണ്.
ഓഹരി വിപണി നിക്ഷേപങ്ങളിലെ അസ്ഥിര സ്വഭാവം കാരണം നിക്ഷേപങ്ങൾക്കായി പലരും പ്രൊവിഡന്റ് ഫണ്ട് സ്കീമുകളെ തിരഞ്ഞെടുക്കുന്നുണ്ട്. വിരമിക്കൽ കാല സമ്പാദ്യം ഉണ്ടാക്കാൻ ഇവ സഹായകമാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപകർക്ക് പിഎഫ് വഴി പരമാവധി പലിശ നേടാൻ വളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) നിക്ഷേപം ഉപയോഗിക്കാവുന്നതാണ്.
എന്താണ് വിപിഎഫ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപകർക്ക് വിപിഎഫിലും അക്കൗണ്ട് ആരംഭിക്കാനുള്ള അവസരമുണ്ട്. പ്രതിവർഷം 8.10 ശതമാനം പലിശയാണ് വിപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. നിക്ഷേപിക്കുന്ന തുകയിൽ നിന്ന് 1.50 ലക്ഷം രൂപ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി കിഴിവ് ലഭിക്കും. ഇതോടൊപ്പം കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക നികുതി രഹിതമാണ്.
എങ്ങനെ വിപിഎഫിൽ അക്കൗണ്ടെടുക്കാം
ഇപിഎഫ് അക്കൗണ്ടുടമയുടെ നിർദ്ദേശ പ്രകാരമാണ് കമ്പനി വിപിഎഫ് അക്കൗണ്ട് ആരംഭിക്കുക. ഇതിനായി ജോലി സമയത്ത് എച്ച്ആർ വിഭാഗത്തോട് വിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ജോലിക്ക് ശേഷം ആണ് വിപിഎഫ് അക്കൗണ്ട് ആരംഭിക്കാൻ തീരുമാനിക്കുന്നതെങ്കിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുൻപ് എച്ച്ആർ വിഭാഗത്തെ വിവരമറിയിക്കണം. വിപിഎഫ് അക്കൗണ്ടിലേക്കുള്ള വിഹിതം ശമ്പളത്തിൽ നിന്നാണ് കുറയ്ക്കുന്നത്. എത്ര രൂപ വിപിഎഫ് അക്കൗണ്ടിലേക്ക് മാറ്റണം എന്ന് അക്കൗണ്ട് ഉടമയക്ക് തീരുമാനിക്കാം.
വിപിഎഫ് വിഹിതം
ഇപിഎഫ് വിഹിതത്തിലേത് പോലെ കമ്പനിയുടമയുടെ വിഹിതം വിപിഎഫിന് ലഭിക്കില്ല. ഇതിനാൽ ജീവനക്കാരൻ വിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നത് കമ്പനിക്ക് പ്രശ്മുള്ള കാര്യമല്ല. വിപിഎഫ് വിഹിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യം ഇപിഎഫ്, വിപിഎഫ് പദ്ധതികളിലേക്കുള്ള ആകെ വാർഷിക വിഹിതം 2.50 ലക്ഷത്തിൽ കൂടാൻ പാടില്ല എന്നതാണ്. 2.50 ലക്ഷത്തിൽ കൂടുതൽ തുക പിഎഫ് പദ്ധതികളിലേക്ക് നിക്ഷേപിച്ചാൽ അധിക തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടി വരും.
എങ്ങനെ പിഎഫ് വിഹിതം പരിശോധിക്കാം
2.50 ലക്ഷം എന്ന പരിധി കടക്കാൻ പാടില്ലാത്തതിനാൽ ഇപിഎഫ് വിഹിതം എത്രയാണെന്ന് കണക്കാക്കിയ ശേഷം മാത്രമെ വിപിഎഫ് വിഹിതം കണക്കാക്കാൻ പാടുള്ളൂ. ഓരോ ജീവനക്കാരന്റെയും സാലറി സ്ലിപ്പിൽ നിന്ന് എത്ര തുക ഇപിഎഫ് വിഹിതത്തിലേക്ക് മാറ്റി പരിശോധിക്കാനാകും.
ഇതോടൊപ്പം അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം കണക്കാക്കിയും ഇപിഎഫ് വിഹിതം അറിയാൻ സാധിക്കും. ഇപിഎഫ് വിഹിതം മനസിലാക്കിയാൽ 2.50 ലക്ഷത്തിൽ നിന്ന് ഈ തുക കുറച്ചാൽ എത്ര തുക വിപിഎഫിലേക്ക് നിക്ഷേപിക്കാം എന്ന് മനസിലാക്കാൻ സാധിക്കും.
ഉദാഹരണമായി മാസം 50,000 രൂപ അടിസ്ഥാന ശമ്പളം കൈപ്പറ്റുന്നൊരാൾ ഇപിഎഫ് വിഹിതമായി അടയ്ക്കേണ്ടത് 12 ശതമാനമായ 6,000 രൂപയാണ്. വാർഷിക വിഹിതം 72,000 രൂപ വരും. ഇതു പ്രകാരം സാമ്പത്തിക വർഷത്തിൽ 1,78,000 രൂപ വിപിഎഫിലേക്ക് നിക്ഷേപിച്ചാൽ നികുതി നൽകാതെ തന്നെ നല്ലൊരു സമ്പാദ്യം ഇപിഎഫിനൊപ്പം ഉണ്ടാക്കിയെടുക്കാം. വിപിഎഫ് അക്കൗണ്ടെടുക്കുന്നവർക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാൻ സാധിക്കും. എന്നാൽ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനത്തിലധികം നിക്ഷേപിക്കണമെന്ന് നിർബന്ധമുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
