വലിയ ചെലവുകള്‍ വരുമ്പോള്‍ പലരുടെയും ആശ്രയം ബാങ്ക് വായ്പകളാണ്. വീട് വെയ്ക്കല്‍, വിവാഹ ആവശ്യങ്ങള്‍ എന്നിങ്ങനെ നല്ലൊരു തുക ആവശ്യമായി വരുമ്പോള്‍ ബാങ്ക് വായ്പകളെയാണ് തിരഞ്ഞെടുക്കുന്നത്. മുന്‍കൂട്ടി കാണാന്‍ സാധിക്കുന്ന ഇത്തരം ചെലവുകളെ നേരിടാന്‍ ഇന്നത്തെ കാലത്ത് ചിട്ടിയാണ് മികച്ച ഉപാധി. ബാങ്കുകളില്‍ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ന്നു നില്ക്കുന്ന ഘട്ടത്തില്‍ അധിക ചെലവില്ലാതെ വീട് എന്ന ആഗ്രഹം നടത്താന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ചേരാന്‍ പറ്റിയൊരു റെഗുലര്‍ ചിട്ടിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ചിട്ടിയുടെ വിശദാംശങ്ങള്‍
പരമാവധി 20,000 രൂപ മാസ അടവും 100 മാസ കാലാവധിയുമുള്ള 20 ലക്ഷത്തിന്റെ റെഗുലര്‍ ച്ിട്ടിയാണിത്. പരമാവധി ലേല കിഴിവായ 30 ശതമാനത്തിലാണ് ചിട്ടി ലേലം വിളിക്കാന്‍ സാധിക്കുന്നത്. 8 വര്‍ഷവും 4 മാസവും കാലാവധിയുള്ള ചിട്ടിയില്‍ നിന്ന് കുറഞ്ഞത് 14 ലക്ഷം രൂപയും പരമാവധി 19 ലക്ഷം രൂപയും ലഭിക്കും. 1 ലക്ഷം രൂപയാണ് ഈ ചിട്ടിയുടെ ഫോര്‍മാന്‍സ് കമ്മീഷനായി വരുന്നത്.
മാസ അടവ്
ചിട്ടിയുടെ ആദ്യ മാസം 20,000 രൂപ അടയ്ക്കണം. തുടര്‍ന്നുള്ള മാസങ്ങളില്‍ ചിട്ടി പരമാവധി ലേല കിഴിവായ 30 ശതമാനത്തില്‍ പോകുമ്പോള്‍ 15,000 രൂപയാണ് ചിട്ടിയിലേക്ക് അടവ് വരുന്നത്. പരമാവധി ലേല കിഴിവില്‍ പോകുന്ന മാസത്തില്‍ ചിട്ടിയില്‍ നിന്നും ലഭിക്കുന്ന 5 ലക്ഷം രൂപയുടെ ലാഭ വിഹിതം ഓരോ ചിറ്റാളന്മാര്ക്കുമായി വീതിക്കുമ്പോള്‍ ഒരാള്‍ക്ക് 5,000 രൂപ തോതില്‍ ലാഭ വിഹിതം ലഭിക്കും.
ദീര്‍ഘകാല റെഗുലര്‍ ചിട്ടിയതിനാല് 45-50 മാസം വരെ ഇത്തരത്തില്‍ ലേല കിഴിവ് പ്രതീക്ഷിക്കാം. ഇതോടൊപ്പം ആകെ ലാഭ വിഹിതവും ദീര്‍ഘകാല റെഗുലര്‍ ചിട്ടികളില്‍ ഉയര്‍ന്നതായിരിക്കും. ഈ ചിട്ടിയില്‍ പതുതി മാസത്തോളം 5,000 രൂപ ലേല കിഴിവ് ലഭിക്കും. ഇതുപ്രകാരം കണക്കാക്കിയാല്‍ കാലാവധിയില്‍ 3.50 ലക്ഷം മുതല്‍ 3.75 ലക്ഷം രൂപ വരെ ലേല കിഴിവ് ചിട്ടിയില്‍ നിന്നും ലഭിക്കും.
ചിട്ടി ലേലം
റെഗുലര്‍ ചിട്ടിയായതിനാല്‍ ലേലം വിളി മാത്രമാണ് നടക്കുന്നത്. മാസത്തില്‍ പരമാവധി ലേല കിഴിവായ 30 ശതമാനം ലേല കിഴിവില്‍ ചിട്ടി വിളിച്ചാല്‍ 14 ലക്ഷം രൂപയാണ് ചിറ്റാളന് ലഭിക്കുക. ഫോര്‍മാന്‍സ് കമ്മീഷന്റെ 18 ശതമാനം ചരക്കു സേവന നികുതിയും 250 രൂപയോളം ഫോര്‍മാന്‍സ് കമ്മീഷനും നല്‍കണം.
ഇത്തരം ചാര്‍ജുകള്‍ക്ക് ശേഷം 13,98,000 രൂപ ലഭിക്കും. ഈ തുക പെട്ടന്നുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് കാര്യം നടത്തിയാല്‍ ചിട്ടി ലാഭകരമാക്കാം. 8 വര്‍ഷത്തിന് ശേഷം 16.50 ലക്ഷത്തോളം തുക മാത്രമാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്.
സ്ഥിര നിക്ഷേപമിട്ടാല്‍
ദീര്‍ഘകാല ചിട്ടിയായതിനാല്‍ നിക്ഷേപ രീതിയിലും ചിട്ടി പരിഗണിക്കാം. പരമാവധി ലേല കിഴിവില്‍ ചിട്ടി പിടിക്കുന്നൊരാള്‍ സ്ഥിര നിക്ഷേപമിട്ടാല്‍ മികച്ച തുക ചിട്ടി വഴി ഉണ്ടാക്കാനാകും.
7.50 ശതമാനം പലിശ നിരക്കില്‍ 13,98,000 രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ ചുരുങ്ങിയത് 8,000 രൂപ മാസത്തില്‍ പലിശ ലഭിക്കും. ഈ തുക 98 മാസത്തിന് ശേഷം പിന്‍വലിക്കുമ്പോള്‍ 8 ലക്ഷത്തോളം രൂപ പലിശയായി മാത്രം ലഭിക്കും. 24 ലക്ഷത്തോളം രൂപ കാലാവധിയില്‍ നേടാനും സാധിക്കും.
എവിടെ ലഭിക്കും ചിട്ടി
കെഎസ്എഫ്ഇ വടക്കാഞ്ചേരി ബ്രാഞ്ചിലാണ് 20 ലക്ഷത്തിന്റെ ഈ സാധാരണ ചിട്ടി ആരംഭിക്കുന്നത്. ksfeonline.com എന്ന വെബ്സൈറ്റില്‍ ജില്ലയും ശാഖ വിവരങ്ങളും തിരഞ്ഞെടുത്താല്‍ ചിട്ടി വിശദാംശങ്ങള്‍ ലഭിക്കും. കോള്‍ ബാക്ക് സൗകര്യവും ഈ പേജിലൂടെ ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലെ എല്ലാ ശാഖകളിലെയും ചിട്ടി വിവരങ്ങള്‍ ഈ പേജില്‍ നിന്ന് ലഭിക്കും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications