പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി ഇത്രയും ലാഭമോ! ഒറ്റ നിക്ഷേപത്തിൽ നിന്ന് ഇരട്ടി ലാഭം നേടാം; തന്ത്രമിതാ

പ്രായ വ്യത്യാസമില്ലാതെ മാസ വരുമാനം ആ​ഗ്രഹിക്കുന്നവർക്കുള്ള നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപമെന്ന ​ഗുണവും മുടക്കമില്ലാതെ പലിശ വരുമാനം ലഭിക്കുമെന്നതുമാണ് മാസ വരുമാന പദ്ധതിയുടെ ​ഗുണം. മാസത്തിൽ പലിശ ലഭിക്കുന്നതിനൊപ്പം നിക്ഷേപിച്ച തുക കാലാവധിയിൽ സുരക്ഷിതമായി തിരികെ ലഭിക്കുകയും ചെയ്യും 5 വർഷ കാലാവധിയുള്ള ഈ പദ്ധതിയിൽ ചേരാൻ പ്രായ പരിധിയുടെ നിബന്ധനകളൊന്നുമില്ല.

 ഇരട്ടി ലാഭം

പദ്ധതിയിൽ ചേരുന്നൊരാൾക്ക് ഇരട്ടി ലാഭം നേടാൻ സാധിക്കുന്നൊരു വഴിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മാസത്തിൽ സേവിം​ഗ്സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്ന പലിശ പിൻവലിച്ചില്ലെങ്കിൽ അധിക വരുമാനം നേടാനുള്ള സാധ്യത പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ ഇല്ല, ഇതിനാൽ നിക്ഷേപം ഉപയോ​ഗിച്ച് മറ്റൊരു പദ്ധതിയിൽ ചേരുക എന്നത് മികച്ച ഓപ്ഷനാണ്. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപവുമായുള്ള കോമ്പിനേഷൻ വഴി പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിന്ന് അധിക വരുമാനം നേടാം.

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി

പ്രായപൂര്‍ത്തിയായവര്‍ക്കും പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. പ്രായപൂര്‍ത്തിയായവര്‍ക്കാണ് ജോയിന്റ് അക്കൗണ്ടിനുള്ള സൗകര്യം.

ഏറ്റവും ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 4.5ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം രൂപയും നിക്ഷേപിക്കാം. 6.7 ശതമാനമാണ് ഈ 5 വർഷ കാലാവധിയുള്ള പദ്ധതിയുടെ പലിശ നിരക്ക്. 

പലിശ വരുമാനം

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ പലിശ വരുമാനം മാസത്തില്‍ സേവിംഗ്‌സ് അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിൽ 4.5 ലക്ഷം നിക്ഷേപരിക്കുന്നൊരാള്‍ക്ക് 2,512 രൂപയാണ് മാസം ലഭിക്കുന്നത്. 9 ലക്ഷം ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നൊരാൾക്ക് 5,025 രൂപ ലഭിക്കും.

മാസത്തിൽ ഈ തുക പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഇവിടെ ഒരു ആവർത്തന നിക്ഷേപ അക്കൗണ്ട് കൂടിയുണ്ടെങ്കിൽ അധിക നേട്ടം സ്വന്തമാക്കാം. 

ആവർത്തന നിക്ഷേപം

ആവർത്തന നിക്ഷേപം

പോസ്റ്റ് ഓഫീസ് മാസ വരുാന പദ്ധതിയിലെ പലിശ ഉപയോഗിച്ച് ആവര്‍ത്ത നിക്ഷേപം തുടരാം. മാസത്തിലാണ് ആവർത്തന നിക്ഷേപത്തിലേക്ക് പണമടയ്ക്കേണ്ടത്. ഇന്ത്യക്കാര്‍ക്ക് പദ്ധതിയില്‍ ചേരാം. 10 വയസിന് താഴെ പ്രായമുള്ളവര്‍ക്കായി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. 10 വയസിന് മുകളിലാണെങ്കില്‍ സ്വന്തം പേരിലും അക്കൗണ്ട് ആരംഭിക്കാം.

100 രൂപയില്‍ തുടങ്ങി 10ന്റെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപ അക്കൗണ്ടിൽ നിക്ഷേപിക്കാം. ആവര്‍ത്തന നിക്ഷേപത്തിന് 5.8 ശതമാനം പലിശ പോസ്റ്റ് ഓഫീസ് അനുവദിക്കുന്നുണ്ട്. 5 വർഷമാണ് കാലാവധി. 

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

ഇതിനാല്‍ 4.5 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കുന്നൊരാള്‍ക്ക് പലിശയും ആവര്‍ത്തന നിക്ഷേപത്തിലെ പലിശയും കാലാവധിയിൽ നേടാം. രണ്ടിന്റെയും കാലാവധി 5 വർഷാണ്. പ്രതിമാസം 2,510 രൂപ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധിയിൽ 24,337 രൂപ പലിശ ലഭിക്കും.

1,74,947 രൂപ കാലാവധിയിൽ ലഭിക്കും. 9 ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് മാസം 5000 രൂപ നിക്ഷേപിക്കാം. 48,480 രൂപ ആവർത്തന നിക്ഷേപത്തിൽ നിന്ന് പലിശ ലഭിക്കും. 3,48,480 രൂപ കാലാവധിയിൽ ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X