ഈ ബാങ്കുകളിലെ സ്ഥിരം ഉപഭോക്താവാണോ; നേടാം സ്ഥിരം നിക്ഷേപത്തിന് ഉയര്‍ന്ന പലിശ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് സ്ഥിരനിക്ഷേപമാണ് അനുയോജ്യ മാര്‍ഗം. എന്നാല്‍ നിക്ഷേപത്തിന് വേണ്ടത്ര പലിശ ലഭിക്കാത്തതാണ് ചിലരെയെങ്കിലും സുരക്ഷിതമല്ലാത്ത നിക്ഷേപങ്ങളിലേക്ക് എത്തിക്കുന്നത്. സ്ഥിരനിക്ഷേപത്തിനൊരുങ്ങുന്നയാള്‍ സുരക്ഷിതത്വവും മികച്ച പലിശ നല്‍കുന്നതുമായി സാമ്പത്തിക സ്ഥാപനങ്ങളാണ് തിരഞ്ഞെടുക്കുക. മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. ഉയര്‍ന്ന പലിശ നല്‍കുന്ന നിരവധി സ്ഥിരനിക്ഷേപ പ്ലാനുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായുണ്ട്. പണപ്പെരുപ്പം ഉയര്‍ന്ന കാലത്ത് പൊതുജനങ്ങള്‍ക്ക് സ്ഥിരനിക്ഷേപത്തിന് ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന ചില സ്‌മോള്‍ ഫിനാൻസ് ബാങ്കുകളെ പരിചയപ്പെടാം. ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറ് സ്മോൾ ഫിനാനൻസ് ബാങ്കുകളാണ് പരിചയപ്പെടുത്തുന്നത്.

 

എന്താണ് സ്ഥിര നിക്ഷേപം

എന്താണ് സ്ഥിര നിക്ഷേപം

നിശ്ചിത കാലയളവിലേക്ക് ഒരു തുക ബാങ്ക് അനുവദിക്കുന്ന പലിശ നിരക്കില്‍ നിക്ഷേപിക്കുന്ന രീതിയാണ് സ്ഥിരനിക്ഷേപം. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്ന സമയം പലിശയടക്കം തുക നിക്ഷേപകന് തിരിച്ചു ലഭിക്കും. ബാങ്ക് നിക്ഷേപത്തിന്റെ പലിശ കുറച്ചാലും നേരത്തെ നിക്ഷേപിച്ചയാളെ ബാധിക്കില്ലായെന്നത് സ്ഥിരനിക്ഷേപങ്ങളുടെ ഗുണമാണ്.

 

Also Read: പുതിയ വഴികളില്‍ കൂടി സ്വര്‍ണം വാങ്ങാം; തിളക്കം ഒട്ടും ചോരാതെAlso Read: പുതിയ വഴികളില്‍ കൂടി സ്വര്‍ണം വാങ്ങാം; തിളക്കം ഒട്ടും ചോരാതെ

ഉത്ക്രഷ് സമോള്‍ ഫിനാന്‍സ് ബാങ്ക്

1.ഉത്ക്രഷ് സമോള്‍ ഫിനാന്‍സ് ബാങ്ക്

2022 മേയ് ഒന്‍പതിന് പുതുക്കിയ ബാങ്കിന്റെ പലിശ നിരക്ക് പ്രകാരം 7.25 ശതമാനമാണ് ബാങ്ക് നല്‍കുന്ന് ഉയര്‍ന്ന പലിശ. 700 മുതല്‍ 1000 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ബാങ്ക് ഈ പലിശ ലഭിക്കുന്നത്. 1001 മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനവും 365 മുതല്‍ 699 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.90 ശതമാനവും പലിശ ബാങ്ക് നല്‍കുന്നുണ്ട്.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

2.ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

2022 മേയ് 13നാണ് ഇസാഫ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ പുതുക്കിയത്. സ്ഥിരം ഉപഭോക്താക്കളുടെ രണ്ട് വര്‍ഷം കാലാവധിയുള്ളതും മൂന്ന് വര്‍ഷത്തില്‍ കൂടാത്തതുമായ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശ ബാങ്ക് നല്‍കുന്നുണ്ട്. 366 ദിവസവും രണ്ട് വര്‍ഷത്തില്‍ കൂടാത്തതുമായ നിക്ഷേപങ്ങള്‍ക്ക് ഇസാഫ് ബാങ്ക് 6.60 ശതമാനം പലിശ നല്‍കുന്നു.

Also Read: സുരക്ഷിത നിക്ഷേപം ഉയർന്ന റിട്ടേൺ; ആരും കൊതിക്കുന്ന പലിശ നിരക്കുമായി സർക്കാർ കമ്പനിAlso Read: സുരക്ഷിത നിക്ഷേപം ഉയർന്ന റിട്ടേൺ; ആരും കൊതിക്കുന്ന പലിശ നിരക്കുമായി സർക്കാർ കമ്പനി

ഉജ്ജിവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

3.ഉജ്ജിവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

സ്ഥിരം ഉപഭോക്താക്കള്‍ക്ക് 7.15 ശതമാനമാണ് ഉജ്ജിവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന് ഉയര്‍ന്ന പലിശ. പ്ലാറ്റിന ഫിക്‌സഡ് ഡെപ്പോസിറ്റ് പദ്ധതി പ്രകാരം 990 ദിവസമാണ് സ്ഥിര നിക്ഷേപത്തിന്റെ കാലാവധി. 2022 മേയ് ഒന്ന് മുതലാണ് നിരക്കുകള്‍ പുതുക്കിയത്. 19 മാസവും ഒരു ദിവസവും മുതല്‍ 24 മാസത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനവും പലിശ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 6.90 ശതമാനവും ബാങ്ക് പലിശ നല്‍കുന്നു. ഒരു കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്കില്‍ പലിശ ലഭിക്കുന്നത്.

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

4.സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

മൂന്ന് വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനം പലിശ ഈ ബാങ്ക് നല്‍കുന്നുണ്ട്. അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനമാണ് പലിശ.

Also Read: നിക്ഷേപം സുരക്ഷിതമാക്കാം; കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാവുന്ന നാല് രാജ്യങ്ങൾAlso Read: നിക്ഷേപം സുരക്ഷിതമാക്കാം; കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാവുന്ന നാല് രാജ്യങ്ങൾ

നോര്‍ത്ത് ഈസ്റ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

5.നോര്‍ത്ത് ഈസ്റ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

1111 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനമാണ് ബാങ്ക് നല്‍കുന്ന പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്കല്ലാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. 730 മുതല്‍ 1095 ദിവസത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കും 366 മുതല്‍ 729 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കും ബാങ്ക് 6.75 ശതമാനം പലിശ നല്‍കും.

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

6.ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

സ്ഥിരം ഉപഭോക്താക്കളുടെ മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനം പലിശ ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നുണ്ട്. 1825 ദിവസത്തേക്കും രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്കും ബാങ്ക്ാ 6.75 ശതമാനം പലിശല നല്‍കുന്നുണ്ട്

Read more about: fixed deposit
English summary

Utkarsh Small Finance Bank, ESAF Small Finance Bank: Banks Provide High Return To Fixed Deposits

Utkarsh Small Finance Bank, ESAF Small Finance Bank: Banks Provide High Return To Fixed Deposits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X