ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഒമിക്രോണ്‍ സൃഷ്ടിച്ച ഭീതിയില്‍ നിന്നും ഏറെക്കുറെ വിപണികള്‍ പുറത്തുകടന്നു. നാലു മാസത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും വേഗത്തില്‍ തന്നെ ഏറെ നിര്‍ണായകമായ 17,000 നിലവാരത്തിലേക്ക് നിഫ്റ്റി തിരിച്ചെത്തുകയും ചെയ്തു. വിപണിയില്‍ തിരുത്തലുണ്ടായപ്പോള്‍ ആകര്‍ഷകമായ വിലയിലേക്കെത്തിയ മികച്ച ഓഹരികള്‍ സ്വന്തമാക്കാന്‍ നിക്ഷേപകര്‍ ആവേശം കാണിച്ചതും വേഗത്തിലുള്ള തിരിച്ചു വരവിന് പ്രേരണയായി. ഇതിനിടെ ആകര്‍ഷകമായ വിലയിലേക്കെത്തിയ അടിസ്ഥാനപരമായി മികച്ച ഒരു ഓഹരിയെ പരിചയപ്പെടുത്തുകയാണിവിടെ. നേരത്തെ, ഈ ഓഹരിയില്‍ 76 ശതമനം വരെ നേട്ടം ലഭിക്കാമെന്ന് സൂചിപ്പിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസും രംഗത്തെത്തിയിരുന്നു.
ബജാജ് കണ്‍സ്യൂമര്‍ കെയര്‍
1930 മുതല്‍ രാജസ്ഥാനിലെ ഉദയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡ്. ഇന്ത്യയിലെ പ്രശസ്ത ബിസിനസ് സംരംഭകരായ ബജാജ് ഗ്രൂപ്പിനു കീഴിലുള്ള കമ്പനിയാണിത്. ബജാജ് കോര്‍പ് എന്നായിരുന്നു പൂര്‍വ്വനാമം. പ്രധാനമായും ശരീര സംരക്ഷണ, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുന്നത്. ബജാജ് ബദാം ഓയില്‍, ബജാജ് അംല ശിഖകാരി ഓയില്‍ എന്നിവ ജനപ്രീതി നേടിയ ബ്രാന്‍ഡ് ഇനങ്ങളാണ്. ഹെയര്‍ ഓയില്‍ കൂടാതെ മുഖ, ദന്ത സംരക്ഷണ വിഭാഗത്തിലേയും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
സാമ്പത്തികം
കഴിഞ്ഞ വര്‍ഷം ഓഹരിയൊന്നിന് 10 രൂപ വീതമാണ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഡിവിഡന്റ് യീല്‍ഡ് 5 ശതമാനമാണ്. കൂടാതെ കമ്പനിക്ക് മികച്ച തോതില്‍ കരുതല്‍ ശേഖരവുമുണ്ട്. അതേസമയം, സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡിന്റെ സംയോജിത വരുമാനം 226.34 കോടി രൂപയാണ്. ആദ്യ പാദത്തേക്കാള്‍ നേരിയ വര്‍ധനവ് മാത്രം ആണ് കാണിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ സമാന പദവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാന വളര്‍ച്ചയില്‍ നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ രണ്ടാം പാദത്തിലെ അറ്റാദായം 46.51 കോടി രൂപയാണ്.
ഇനിയെന്ത് ?
അടുത്തിടെയാണ് 324 നിലവാരത്തില്‍ നിന്നും ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡിന്റെ (BSE : 533229, NSE : BAJAJCON) ഓഹരികള്‍ 200 രൂപ നിലവാരത്തിലേക്ക് വീണത്. ഇതേകാലയളവില്‍ വിപണിയിലും 12 ശതമാനത്തിലേറെ തിരുത്തല്‍ സംഭവിച്ചിരുന്നു. അതിനാല്‍ സമീപ കാലയളവില്‍ ഓഹരിയില്‍ താഴേക്കുള്ള സാധ്യത പരിമിതമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. മാത്രവുമല്ല വിപണിയില്‍ ഇനിയൊരു തിരുത്തലുണ്ടായാലും നിക്ഷേപകര്‍ പരമ്പരാഗത ഡിഫന്‍സീവ് മേഖലയായ എഫ്എംസിജി വിഭാഗത്തിലേക്ക് തിരിയാം. ഇതും തിരുത്തല്‍ നേരിട്ട ഈ വിഭാഗത്തിലുളള ഓഹരിയെ സംബന്ധിച്ച് അനുകൂല ഘടകമാകും.
76 % നേട്ടം പ്രതീക്ഷിക്കാം
തിങ്കളാഴ്ച രാവിലെ 198 രൂപ നിരക്കിലാണ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 350 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് കഴിഞ്ഞയാഴ്ച ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 76 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 324 രൂപയും കുറഞ്ഞ വില 179 രൂപയുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മറ്റ് വിശദാംശങ്ങള്‍
ബജാജ് കണ്‍സ്യൂമര്‍ കെയറില്‍ മുഖ്യ പ്രമോട്ടര്‍മാര്‍ക്ക്, 38 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 24.44 ശതമാനവും മ്യൂച്ചല്‍ ഫണ്ടുകള്‍ അടക്കമുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13.83 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി 23 ശതമാനത്തിലേറെ ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരിയില്‍ 23 ശതമാനത്തോളം വിലയിടിവ് നേരിട്ടതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാര്യമായ നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടില്ല. നിലവില്‍ 2,916 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications