കലണ്ടർ വർഷത്തിലെ അവസാന മാസമെന്നതിനൊപ്പം നിരവധി സാമ്പത്തിക കാര്യങ്ങളുടെ സമയപരിധി അവസാനിക്കുന്നൊരു ഒരു മാസം കൂടിയാണ് ഡിസംബർ. മ്യൂച്വൽ ഫണ്ടുകളുടെ നോമിനേഷൻ ഡെഡ്‌ലൈൻ, എസ്‌ബിഐ അമൃത് കലാഷ് സ്ഥിര നിക്ഷേപം അടക്കം വിവിധ എഫ്ഡികളിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി, ബാങ്ക് ലോക്കർ എഗ്രിമെന്റ് അവസാന തീയതി, യുപിഐ അക്കൗണ്ടുമായി ബന്ധപ്പെട്ട ഡെഡ്ലൈൻ എന്നിവ ഡിസംബർ മാസത്തിൽ കാത്തിരിക്കുന്നുണ്ട്. ഡിസംബർ മാസത്തിൽ ശ്രദ്ധിക്കേണ്ട സമയപരിധികൾ എന്തെല്ലാമെന്നറിയാം.
അമൃത് കലാഷ് സ്ഥിര നിക്ഷേപം
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാഷ് സ്ഥിര നിക്ഷേപത്തിന്റെ കാലാവധി ഡിസംബർ 31 വരെയാണ്. എസ്ബിഐയിൽ ഏറ്റവും മികച്ച പലിശ ലഭിക്കുന്നത് അമൃത് കലാശ് സ്ഥിര നിക്ഷേപത്തിനാണ്. 400 ദിവസത്തേക്ക് റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ നൽകും.

പുതിയ ലോക്കർ കരാർ
ഡിസംബർ 31 മുതൽ പുതിയ ലോക്കർ കരാറുകൾ നടപ്പിലാക്കാൻ ആർബിഐ തീരുമാനിച്ചിട്ടുണ്ട്. 2022 ഡിസംബർ 31-നോ അതിനുമുമ്പോ മാറ്റം വരുത്തിയ ബാങ്ക് ലോക്കർ എഗ്രിമെന്റ് സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി അപ്ഡേറ്റ് ചെയ്ത ലോക്കർ എഗ്രിമെന്റ് ഒപ്പിട്ട് സമർപ്പിക്കേണ്ടി വന്നേക്കാം.
ആധാർ വിവരങ്ങൾ പുതുക്കണം
കഴിഞ്ഞ 10 വർഷമായി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ലാത്ത ആധാർ ഉപഭോക്താക്കളാണെങ്കിൽ ഡിസംബർ 14 വരെ വിവരങ്ങൾ സൗജന്യമായി അപേഡ്റ്റ് ചെയ്യാനുള്ള ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വെബ്‌സൈറ്റിൽ പറയുന്നു. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിന് ഏറ്റവും പുതിയ വിവരങ്ങൾക്കൊപ്പം വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ 10 വർഷമായി ആധാർ ഉടമകളോട് യുഐഡിഎഐ ആവശ്യപ്പെടുന്നുണ്ട്.
ഭവന വായ്പ നിരക്കിളവ്
എസ്ബിഐയുടെ പ്രത്യേക ക്യാമ്പയിനിന്റെ ഭാഗമായി ഭവനവായ്പകളിൽ 65 അടിസ്ഥാന നിരക്ക് (0.50%) വരെ ഇളവ് വാഗ്ദാനം നൽകുന്നുണ്ട്. ഈ ഇളവുകളുടെ അവസാന തീയതി ഡിസംബർ 31 ആണ്. സാധാരണ ഭവനവായ്പ, ഫ്ലെക്സിപേ, എൻആർഐ, നോൺ-സാലറീഡ്, പ്രിവിലേജ്, അപോൺ ഘർ എന്നിവയ്ക്ക് ഇളവ് ബാധകമാണ്.
ഡീമാറ്റ് അക്കൗണ്ട് നോമിനേഷൻ
നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകളും മ്യൂച്വൽ ഫണ്ട് യൂണിറ്റ് ഉടമകൾക്കും ഡിസംബർ 31 നുള്ളിൽ നോമിനേഷൻ വിശദാംശങ്ങൾ സമർപ്പിക്കണം. നോമിനേഷൻ പൂർത്തിയാകാത്ത പക്ഷം അക്കൗണ്ട് മരവിപ്പിക്കും.
യുപിഐ ഐഡി മരവിപ്പിക്കും
ഒരു വർഷത്തിലേറെയായി സജീവമല്ലാത്ത യുപിഐ ഐഡികളും നമ്പറുകളും നിർജ്ജീവമാക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പേടിഎം ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ പേയ്മെന്റ് ആപ്പുകൾക്കും ബാങ്കുകൾക്കും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, തേർഡ് പാർട്ടി ആപ്പ് പ്രൊവൈഡറും പേയ്‌മെന്റ് സേവന ദാതാക്കളും ഡിസംബർ 31-നകം ഉപയോഗത്തിലില്ലാത്ത യുപിഐ ഐഡി, നമ്പർ എന്നിവ റദ്ദാക്കണം.
ഐഡിബിഐ ബാങ്ക് എഫ്ഡി
ഐഡിബിഐ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് മഹോത്സവ് എഫ്‌ഡികളുടെ കാലാവധിയും ഡിസംബർ 31 നാണ്. 375 ദിവസത്തേക്കും 444 ദിവസത്തേക്കും 2 പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളാണ് ബാങ്കിനുള്ളത്. 375 ദിവസത്തേക്ക് 7.10 ശതമാനവും 444 ദിവസത്തേക്ക് 7.25 ശതമാനം പലിശയും നൽകുന്നു. ബാങ്കിലെ ഉയർന്ന പലിശ നിരക്കുള്ള നിക്ഷേപങ്ങളിത്.
ഇന്ത്യൻ ബാങ്ക് സ്ഥിര നിക്ഷേപം
പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിന്റെ ഇൻഡ് സൂപ്പർ 400, ഇൻഡ് സുപ്രീം 300 ഡേയ്സ് എന്നിങ്ങനെയുള്ള 2 സ്ഥിര നിക്ഷേപങ്ങളുടെയും കാലാവധി ഡിസംബർ 31 ന് തീരും. 400 ദിവസത്തേക്കുള്ള ഇൻഡ് സൂപ്പർ 400 സ്ഥിര നിക്ഷേപകന് 7.25 ശതമാനം പലിശ റെഗുലർ നിക്ഷേപർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 8 ശതമാനവും പലിശ ലഭിക്കും.
300 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.05 ശതമാനം പലിശ റെഗുലർ നിക്ഷേപകർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.80 ശതമാനവും പലിശ ലഭിക്കും.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications