ജനങ്ങള്‍ക്ക് സുരക്ഷിതത്വത്തോടെ നിക്ഷേപിക്കാനുള്ളൊരു അവസരമാണ് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികള്‍. ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ അനുസരിച്ച് നിരവധി പദ്ധതികള്‍ ലഘു സമ്പാദ്യ പദ്ധതിക്ക് കീഴിലുണ്ട്. 4 ശതമാനം മുതല്‍ പലിശ ലഭിക്കുന്ന സേവിംഗ്സ് അക്കൗണ്ട് സ്കീം മുതല്‍ 8.20 ശതമാനം പലിശ നല്കുന്ന സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം വരെ ഇതില്‍ ഉള്‍പ്പെടും. മിക്കതും ബാങ്കിനേക്കാള്‍ പലിശ നല്കുന്നു എന്നതാണ് ശ്രദ്ധേയം. ഓരോ പദ്ധതികൾ പരിചയപ്പെടാം.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍ 4 ശതമാനം പലിശ ലഭിക്കും. എസ്ബിഐയുടെ 2.70 ശതമാനം പലിശയേക്കാള്‍ മികച്ച നിരക്കാണ് പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കുന്നത്. 500 രൂപ നിക്ഷേപം മുതല്‍ പോസ്റ്റ് ഓഫീസിലെ സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കാം. മാസത്തില്‍ 10-ാം തീയതിക്കും അവസാന തീയതിക്കും ഇടയിലുള്ള മിനിമം ബാലന്‍സ് നോക്കിയാണ് പലിശ കണക്കാക്കുക.
500 രൂപയില്‍ കുറവ് ബാലന്‍സാണ് അക്കൗണ്ടിലുള്ളതെങ്കില്‍ പലിശ ലഭിക്കില്ല. സേവിംഗ്സ് അക്കൗണ്ടിലെ പലിശ നിരക്കിന് 10,000 രൂപ വരെ നികുതി ഇളവും ലഭിക്കും. മൊബൈല്‍ ബാങ്കിംഗ്, എടിഎം, ചെക്ക് ബുക്ക് തുടങ്ങിയ സാധാരണ ബാങ്കിംഗ് സൗകര്യങ്ങള്‍ ഇവിടെയും ലഭിക്കും.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
1 വർഷം മുതൽ 5 വർഷത്തേക്കാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുള്ളത്. സാധാരണ സ്ഥിര നിക്ഷേപം തന്നെയാണ് ടൈം ഡെപ്പോസിറ്റും. മിക്ക കാലയളവിലും ബാങ്കിനേക്കാൾ പലിശ ലഭിക്കുന്നുണ്ട്. 1 വർഷത്തേക്ക് 6.9 ശതമാനം, 2, 3 വർഷത്തേക്ക് 7 ശതമാനം, 5 വർഷത്തേക്ക് 7.50 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
5 വർഷത്തേക്ക് എസ്ബിഐയിൽ റെഗുലർ നിക്ഷേപകർക്ക് 6.50 ശതമാനം പലിശയാണ് നൽകുന്നത്. ഇതിനേക്കാൾ 1 ശതമാനം അധിക നിരക്ക് പോസ്റ്റ് ഓഫീസിൽ ലഭിക്കും.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം പ്ലാൻ
5 വർഷത്തേക്കുള്ള മറ്റൊരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. 5 വർഷത്തേക്ക് മാസ വരുമാനം ആഗ്രഹിച്ച് നിക്ഷേപിക്കുമ്പോൾ ഈ പദ്ധതി തിരഞ്ഞെടുക്കാം. 7.4 ശതമാനം പലിശയാണ് 5 വർഷത്തേക്ക് ലഭിക്കുന്നത്. എസ്ബിഐയുടെ 5 വർഷ സ്ഥിര നിക്ഷേപത്തേക്കാൾ 0.90 ശതമാനം അധിക നിരക്കാണിത്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മുതിർന്ന പൗരന്മാരാണെങ്കിൽ 5 വർഷത്തേക്ക് സ്ഥിര വരുമാനം നേടാൻ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ഉപയോഗിക്കാം. ത്രൈമാസത്തിൽ പലിശ നൽകുന്ന സ്കീം 5 വർഷത്തേക്ക് 8.20 ശതമാനം പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള മികച്ച പലിശ നിരക്കാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം നൽകുന്നത്.
നാഷണൽ സേവിംഗ്സ് സ്കീം
5 വർഷത്തേക്ക് സ്ഥിര നിക്ഷേപം കണക്കെ ഒറ്റത്തവണ നിക്ഷേപം നടത്തേണ്ട പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സ്കീം. 7.7 ശതമാനം പലിശ പോസ്റ്റ് ഓഫീസ് നൽകുന്നു. വാർഷികാടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുക എന്നതാണ് സ്ഥിര നിക്ഷേപങ്ങളുമായുള്ള വ്യത്യാസം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള ഇളവുകൾ ലഭിക്കും.
കിസാൻ വികാസ് പത്ര
7.50 ശതമാനം പലിശയുള്ള നിക്ഷേപം 9 വർഷവും 7 മാസവും കാലാവധിയുള്ളതാണ്. വാർഷികാടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്. കാലാവധിൽ നിക്ഷേപം ഇരട്ടിയാകുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര. 1,000 രൂപ മുതൽ നിക്ഷേപം നടത്താം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
