കഴിഞ്ഞ വര്‍ഷം നിരവധി മള്‍ട്ടിബാഗര്‍ ഓഹരികളാണ് വിപണിയില്‍ അവതരിച്ചത്. ഇതില്‍ ചില ഓഹരികള്‍ പിന്നീട് ലാഭമെടുപ്പിനും തിരുത്തലിനും വിധേയമായി. എന്നാല്‍ വിപണിയുടെ ചാഞ്ചാട്ടമൊന്നും ബാധിക്കാതെ ചുരുക്കം ചില ഓഹരികള്‍ ഇപ്പോഴും അപരാജിത കുതിപ്പ് തുടരുന്നുമുണ്ട്. ഇത്തരത്തില്‍ ഒരു വര്‍ഷ കാലയളവില്‍ മാത്രം 150 ശതമാനത്തോളം മുന്നേറിയ മള്‍ട്ടിബാഗര്‍ സ്മോള്‍ കാപ് ഓഹരിയാണ് എച്ച്ബിഎല്‍ പവര്‍ സിസ്റ്റംസ്. ഈ ഓഹരിയുടെ ഭാവി സാധ്യതകളെ കുറിച്ചുള്ള വിശകലനമാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എച്ച്ബിഎല്‍ പവര്‍ സിസ്റ്റംസ്
ഗവേഷണത്തില്‍ അധിഷ്ഠിതമായ പ്രമുഖ എന്‍ജിനീയറിംഗ് കമ്പനിയാണ് എച്ച്ബിഎല്‍ പവര്‍ സിസ്റ്റംസ്. 40 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിയുടെ ആസ്ഥാനം ഹൈദരാബാദിലാണ്. വ്യോമയാനം, റെയില്‍വേസ്, പ്രതിരോധം, ഓയില്‍ & ഗ്യാസ്, ഊര്‍ജം, ടെലികോം, ഡാറ്റ സെന്റര്‍ തുടങ്ങിയ മേഖലകളിലേക്ക് വേണ്ട സവിശേഷ ബാറ്ററി യൂണിറ്റുകള്‍, ഇലക്ട്രോണിക്സ്, എന്‍ജിനീയറിംഗ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിമാനങ്ങള്‍ക്കു വേണ്ട ബാറ്ററി നിര്‍മിച്ചു കൊണ്ടായിരുന്നു തുടക്കം. വരുമാനത്തിന്റെ 75 ശതമാനവും ബാറ്ററി ബിസിനസില്‍ നിന്നാണ്. റെയില്‍വേയ്ക്കു വേണ്ട സുരക്ഷാ സംവിധാനം തയ്യാറാക്കിയതാണ് എച്ച്ബിഎല്ലിന്റെ യശസുയര്‍ത്തിയ നേട്ടം.
ഓഹരി വിശദാംശം
എച്ച്ബിഎല്ലിന്റെ ഓഹരികളില്‍ 59 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 9.15 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 9.32 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 22.55 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.41 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 28.21 നിരക്കിലാണ്. ഇലട്രിക് ഉപകരണങ്ങളുടെ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 17.54 ആണെങ്കിലും എച്ച്ബിഎല്ലിന്റേത് 33.96 നിരക്കില്‍ ഉയര്‍ന്നു നില്ക്കുന്നതും കണക്കിലെടുക്കണം. നിലവിലെ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 2,403 കോടിയാണ്.
അനുകൂല ഘടകം
എച്ച്ബിഎല്‍ (BSE: 517271, NSE: HBLPOWER) ഓഹരികള്‍ 2020 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 15 രൂപയില്‍ നിന്നും കുതിപ്പ് ആരംഭിച്ചതാണ്. ഓഹരികള്‍ തുടര്‍ച്ചയായി പ്രധാന ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് നില്‍ക്കുന്നത്. ഇത് കുതിപ്പിന്റെ വ്യക്തമായ ലക്ഷണമാണ്. കൂടാതെ സൂപ്പര്‍ ട്രെന്‍ഡ് സൂചകവും പോസിറ്റീവ് രീതിയിലാണ്. ഡിമാന്‍ഡ് ഇന്‍ഡക്സ്, കെഎസ്ടി & പിവിടി ഇന്‍ഡികേറ്റര്‍ എന്നിവ പോസിറ്റീവ് മേഖലയില്‍ നില്ക്കുന്നതും ശുഭകരമാണ്. കഴിഞ്ഞയാഴ്ചയില്‍ 75 നിലവാരത്തിലെ ശക്തമായ പ്രതിരോധം ഭേദിച്ച് ബ്രേക്കൗട്ട് നടത്തിയിരുന്നതും അനുകൂല ഘടകമാണ്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ എച്ച്ബിഎല്ലിന്റെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷമായി വരുമാനത്തിലും ലാഭത്തിലും ഇടര്‍ച്ച ദൃശ്യമാണെങ്കിലും അടുത്തിടെയായി തിരിച്ചു വരവിന്റെ ലക്ഷണം കാണിക്കുന്നു. അതേസമയം ഡിസംബര്‍ പാദത്തില്‍ 344 കോടിയാണ് എച്ച്ബിഎല്ലിന്റെ വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 48 ശതമാനവും സെപ്റ്റംബര്‍ പാദത്തേക്കാള്‍ 24 ശതമാനം വര്‍ധനവുമാണ്. മൂന്നാം പാദത്തിലെ അറ്റാദായം 24 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 200 ശതമാനവും പാദാനുപാദത്തില്‍ 85 ശതമാനം വളര്‍ച്ചയുമാണ്.
ലക്ഷ്യവില 100- 135
വെള്ളിയാഴ്ച രാവിലെ 88 രൂപ നിലാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഇന്ന് രാവിലെ 92 രൂപയിലേക്ക് ഉയര്‍ന്ന് ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. ഓഹരി തിരുത്തല്‍ നേരിട്ട് 71- 68 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങുന്നതാവും ഉചിതം. 64- 62 രൂപയിലേക്ക് താഴുന്നുണ്ടെങ്കില്‍ ആവറേജ് ചെയ്യാം.
സമീപ ഭാവിയില്‍ 100 മുതല്‍ 135 രൂപ വരെ ഓഹരി കുതിച്ചുയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 57 രൂപയില്‍ ക്രമീകരിക്കണമെന്നും വെഞ്ചൂറ സെക്യൂരിറ്റീസിന്റെ ടെക്നിക്കല്‍ റിസര്‍ച്ച് തലവന്‍ ഭാരത് ഗാല നിര്‍ദേശിച്ചു. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ താഴ്ന്ന നിലവാരം 31.65 രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വെഞ്ചൂറ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പേര്ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
