തുടര്‍ച്ചയായ അഞ്ച് ദിവസത്തെ മുന്നേറ്റത്തിന് ശേഷം വിപണി തിരുത്തലിന് വിധേയമായിരിക്കുകയാണ്. എങ്കിലും വിവിധ ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ വിവിധ ഓഹരികള്‍ ഉടനടി വാങ്ങാമെന്നുള്ള വ്യക്തമായ സൂചനകളും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെ ലാഭം നല്‍കിയേക്കാവുന്ന 4 സ്മോള്‍ കാപ് ഓഹരികള്‍ ബ്രോക്കറേജ് സ്ഥാപനമായ വെഞ്ചൂറ സെക്യൂരിറ്റീസ് ഇടക്കാല നിക്ഷേപത്തിന് നിര്‍ദേശിച്ചു. ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
1) മൈതന്‍ അലോയ്സ്
ഇരുമ്പയിര് അടിസ്ഥാനമാക്കിയുള്ള ലോഹസങ്കരങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണിത്. അടുത്തിടെ മൈതന്‍ അലോയ്സ് (BSE: 590078, NSE: MAITHANALL) ഓഹരിയില്‍ റേഞ്ച് ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. എംഎസിഡി, ആരൂണ്‍ അപ്/ഡൗണ്‍, ഡിമാന്‍ഡ് ഇന്‍ഡക്സ് തുടങ്ങിയ ടെക്നിക്കല്‍ സൂചകങ്ങളിലും ഓഹരിയില്‍ കുതിപ്പിനുള്ള സൂചന നല്കുന്നു. ഓഹരിയുടെ 200-ഡിഎംഎ നിലവാരം ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ക്രമാനുഗതമായി ഉയരുന്നതും ശ്രദ്ധേയം. ഓഹരികള്‍ 1,169- 920 രൂപ നിലവാരത്തിലേക്ക് വന്നാല്‍ വാങ്ങാം. ഇടക്കാലയളവിലെ ലക്ഷ്യവില 1,600 രൂപയാണ്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 875 രൂപയില്‍ താഴെ ക്രമീകരിക്കണമെന്നും വെവഞ്ചൂറ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
2) ഗുജറാത്ത് അംബുജ
ഭക്ഷ്യവസ്തുക്കളുടെ സംസ്കരണത്തിലും കയറ്റുമതിയിലും മുന്‍നിരയില്‍ നില്ക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ഗുജറാത്ത് അംബുജ എക്സ്പോര്‍ട്ട്സ് (BSE: 524226, NSE : GAEL). കഴിഞ്ഞ നാലു വര്‍ഷത്തെ റേഞ്ച് ഭേദിച്ചുള്ള മുന്നേറ്റത്തിന്റെ പാതയിലാണ് ഓഹരി. ആരൂണ്‍ അപ്/ഡൗണ്‍, എഡിഎക്സ്, എംഎസിഡി തുടങ്ങിയ ടെക്നിക്കല്‍ സൂചകങ്ങളിലും ഓഹരിയില്‍ ഇടക്കാലത്തേക്ക് കുതിപ്പിനുള്ള വ്യക്തമായ സൂചന നല്കുന്നു. സമപ ഭാവിയില്‍ 450 രൂപ നിലവാരം വരെ ഓഹരിയെത്താം. 225-188 നിലവാരത്തിനുള്ളില്‍ ഓഹരിയെത്തിയാല് വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 167 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
3) ജെകെ പേപ്പര്‍
വിവിധതരം കടലാസുകളും പാക്കേജിങ് കവറുകളും നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ജെകെ പേപ്പര്‍ (BSE: 532162, NSE: JKPAPER). ഓഹരിയില്‍ അടുത്തിടെ റേഞ്ച് ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. ഇതിനോടൊപ്പം ഇടപാടുകളുടെ എണ്ണം കൂടുന്നതും കുതിപ്പിനുള്ള ശക്തി പകരുന്നു. ആരൂണ്‍ അപ്/ ഡൗണ്‍, എംഎസിഡി, കെഎസ്ടി തുടങ്ങിയ ടെക്നിക്കല്‍ സൂചകങ്ങളില്‍ ഭാവി കുതിപ്പിനുള്ള ലക്ഷണങ്ങള്‍ പ്രകടമാണ്. 200-ഡിഎംഎ നിലവാരവും ക്രമാനുഗതമായി വര്‍ധിക്കുന്നു എന്നതംു ശ്രദ്ധേയം. സമീപ ഭാവിയില്‍ 465 രൂപവരെ ഓഹരിയെത്താം. ഓഹരി 255- 218 നിലവാരത്തിലേക്ക് വരികയാണെങ്കില്‍ വാങ്ങാമെന്നും വെഞ്ചൂറ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
4) ഗുജറാത്ത് ഹെവി കെമിക്കല്‍സ്
കെമിക്കല്‍ ടെക്സ്റ്റൈല്‍സ് മേഖലയില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ഗുജറാത്ത് ഹെവി കെമിക്കല്‍സ് (BSE: 500171, NSE: GHCL). സമീപകാലത്ത് ഓഹരിയില്‍ റേഞ്ച് ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. ഇതിനോടൊപ്പം ഓഹരി ഇടപാടുകളുടെ എണ്ണം കൂടുന്നതും ഗുണകരമാണ്. കെഎസ്ടി, ആരൂണ്‍ അപ്പ്/ഡൗണ്‍, എഡിക്സ് ടെക്നിക്കല്‍ സൂചകങ്ങള്‍ കുതിപ്പിനുള്ള സൂചന നല്കുന്നു. ഓഹരിയുടെ 200-ഡിഎംഎ നിലവാരവും ക്രമാനുഗതമായി വര്‍ധിക്കുന്നുണ്ട്. ഇടക്കാലയളവില്‍ ഓഹരിയില്‍ 650 രൂപ നിലവാരം വരെയെത്താം. ഓഹരി 464- 395 നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 365 രൂപയില്‍ ക്രമീകരിക്കണമെന്നും വെഞ്ചൂറ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വെഞ്ചൂറ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications