ഇടക്കാലയളവിലെ ചാര്‍ട്ട് വിലയിരുത്തിയാല്‍ നിഫ്റ്റി 15 ശതമാനം തിരുത്തല്‍ നേരിടുകയും 7,511-ല്‍ നിന്നും 18,604-ലേക്ക് നടന്ന റാലിയുടെ 23.6% ഫിബനോസി റീട്രേസ്‌മെന്റ് നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് കരകയറുന്നത് കാണാനാകും. മാര്‍ച്ച് 17-ന് ഗ്യാപ് അപ്പോടെ ആരംഭിക്കുകയും 200-ഡിഎംഎ നിലവാരത്തിന് (16,997) മുകളില്‍ ക്ലോസ് ചെയ്യാനും സാധിച്ചു.
ഇതോടെ ഫെബ്രുവരി 24-ന് 17,027- 16,705 നിലവാരത്തിന് ഇടയില്‍ രൂപപ്പെട്ട ഗ്യാപ് പരിഹരിക്കാനും സാധിച്ചു. ബുള്ളിഷ് കാന്‍ഡില്‍ സൃഷ്ടിച്ച ശേഷം, ടെക്‌നിക്കല്‍ സൂചകമായ റിലേറ്റീവ് സ്‌ട്രെങ്ത്ത് ഇന്‍ഡക്‌സ് (ആര്‍എസ്‌ഐ), ആഴ്ച കാലയളവില്‍ 40 നിലവാരത്തിന് മുകളിലേക്ക് നീങ്ങുന്നതും ശുഭസൂചനയാണ്. നിലവില്‍ 17,000 നിലവാരം നിഫ്റ്റിക്ക് ശക്തമായ പിന്തുണയേകുന്നു. ഈ നിലവാരം കാത്തുസൂക്ഷിക്കുകയാണെങ്കില്‍ നിഫ്റ്റി ആദ്യഘട്ടത്തില്‍ 17,790-ഉം (സ്വിങ് ഹൈ), തുടര്‍ന്ന് 18,350-ലും (ജനുവരി 2022 ഉയര്‍ന്ന നിലവാരം) എത്തിയേക്കാം.
1) ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്
ഇന്ത്യയിലെ മുന്‍നിര സംരംഭകരായ ഗോദ്‌റേജ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് (BSE: 533150, NSE : GODREJPROP). വ്യാഴാഴ്ച 1596 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. 1,900 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 19 ശതമാനം ലാഭം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,460 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ദീര്‍ഘകാലയളവിലെ ചാര്‍ട്ടില്‍ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ ദൃശ്യമാണ്. കൂടാതെ, ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ഓഹരി 2,600 നിലവാരത്തില്‍ നിന്നുള്ള തിരുത്തലിന് ശേഷം 61.8% ഫിബനോസി റീട്രേസ്‌മെന്റ് മേഖലയില്‍ നിന്നും പിന്തുണയാര്‍ജിക്കുന്നതും കാണാം. ഇത് താഴ്ന്ന നിലവാരത്തില്‍ ഓഹരിയിലുള്ള ഡിമാന്‍ഡിനെ കുറിക്കുന്നു. ആര്‍എസ്‌ഐ ഇന്‍ഡിക്കേറ്ററും ശുഭസൂചന നല്‍കുന്നു.
2) ടൈറ്റന്‍ കമ്പനി
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായുള്ള പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കമ്പനിയാണ് ടൈറ്റന്‍ (BSE: 500114, NSE : TITAN). കഴിഞ്ഞ ദിവസം 2,703 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 3,005 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 11 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,560 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. ഓഹരിയുടെ ദീര്‍ഘകാല ചാര്‍ട്ട് പരിശോധിച്ചാല്‍ കുതിപ്പ് വ്യക്തമാണ്. ഹയര്‍ ഹൈ ഹയര്‍ ലോ പാറ്റേണും ദൃശ്യമാണ്. 2020 ജൂലെയ്ക്കു ശേഷം ഓഹരിയുടെ ആര്‍എസ്‌ഐ സൂചകം 50 നിലവാരത്തിന് മുകളിലാണെന്നതും കുതിപ്പിന് അടിവരയിടുന്നു.
3) പിഐ ഇന്‍ഡസ്ട്രീസ്
അഗ്രോ- കെമിക്കല്‍ രംഗത്തെ മുന്‍നിര കമ്പനിയാണ് പിഐ ഇന്‍ഡസ്ട്രീസ് (BSE: 523642, NSE : PIIND). വ്യാഴാഴ്ച 2,815 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 3,320 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 18 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,620 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. അടുത്തിടെ നടന്ന തിരുത്തലോടെ ഓഹരി 2,350 നിലവാരത്തില്‍ 'ഡബിള്‍ ബോട്ടം' സൃഷ്ടിക്കുകയും പിന്നീട് പിന്തുണയാര്‍ജിച്ച് ബ്രേക്കൗട്ട് സംഭവിക്കുകയും ചെയ്തു. ഇടപാടുകളുടെ എണ്ണം കൂടുന്നതും ശുഭസൂചനയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications