പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണക്കാരായ റീട്ടെയില്‍ നിക്ഷേപകര്‍ രാജ്യത്തുണ്ട്. മൂല്യമുള്ള ഓഹരികളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന ശൈലിയുളളവര്‍, ഇത്തരത്തില്‍ പ്രമുഖര്‍ നടത്തുന്ന നിക്ഷേപത്തിന്റെ വാര്‍ത്തകളുടെയും റിപ്പോര്‍ട്ടിന്റെയുമൊക്കെ ചുവടുപിടിച്ച് ആ ഓഹരികളില്‍ നിക്ഷേപിക്കാറുമുണ്ട്. ഇതിനെ കോപ്പികാറ്റ് ഇന്‍വസ്റ്റിങ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇത്തരത്തില്‍ പ്രശസ്ത നിക്ഷേപക ഡോളി ഖന്ന അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ ഒരു കമ്പനിയെ കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്.
ഡോളി ഖന്ന
വെറുംകൈയോടെ ഓഹരി വിപണിയിലെത്തി ലക്ഷങ്ങള്‍ വാരിക്കൂട്ടിയ നിക്ഷേപകരിലെ മഹിളാരത്നമാണ് ഡോളി ഖന്ന. ഓഹരി വിപണിയിലെ തുടക്കക്കാര്‍ക്കും സാധാരണക്കാരായ റീട്ടെയില്‍ നിക്ഷേപകര്‍ക്കും എന്നും പ്രചോദനമാണ് ഡോളി ഖന്നയുടെ വിജയ ചരിത്രം. 1996-ലാണ് ഡോളി ഖന്ന ആദ്യമായി ഓഹരി വിപണിയിലേക്ക് കടന്നുവന്നത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോളിയുടെ ഓഹരി നിക്ഷേപങ്ങളുടെ മൂല്യം ഇന്ന് 380 കോടിയോളം രൂപയാണ്. ഡിസംബര്‍ പാദത്തിലെ കണക്കു പ്രകാരം 16 ഓഹരികളിലാണ് ഇവര്‍ക്ക് നിക്ഷേപം. ഇതെല്ലാം പൊതുമണ്ഡലത്തില്‍ ലഭ്യമായ വിവരങ്ങളാണ്.
വിജയ രഹസ്യം
വില താഴ്ന്നു നില്ക്കുന്ന മികച്ച മൂല്യമുള്ള കമ്പനികളെ കണ്ടെത്തി നിക്ഷേപിച്ച്, ക്ഷമയോടെ കാത്തിരിക്കുകയെന്ന ശൈലിയാണ് ഡോളി ഖന്നയുടേത്. നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവായ രാജീവ് ഖന്നയുടെ സഹായവും ലഭിക്കുന്നുണ്ട്. തുടക്കത്തില്‍, ടെക്സ്റ്റൈല്‍ നിര്‍മ്മാണ, കെമിക്കല്‍ മേഖലകളിലെ ഓഹരികളിലാണ് ഡോളി നിക്ഷേപം നടത്തിയത്. തുടര്‍ന്ന് നീല്‍ക്കമല്‍, ട്രൈഡന്റ്, മണപ്പുറം ഫിനാന്‍സ് പോലുള്ള കമ്പനികളില്‍ നിക്ഷേപം നടത്തി അവര്‍ നേടിയെടുത്ത ലാഭത്തിന്റെ കണക്കുകള്‍ ചരിത്രം സൃഷ്ടിച്ചതാണ്.
പുതിയ നിക്ഷേപം
ഡിസംബര്‍ പാദത്തില്‍ സ്പെഷ്യാലിറ്റി കെമിക്കല്‍ വിഭാഗത്തിലുളള ഒരു ഓഹരിയാണ് ഡോളി ഖന്ന തന്റെ പോര്‍ട്ട്ഫോളിയോയില്‍ ചേര്‍ത്തിരിക്കുന്നത്. വിപണി വിശകലന ഏജന്‍സിയായ ട്രെന്ഡിലൈന് നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം ടിന്ന റബര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയുടെ ഓഹരികളിലാണ് ഡോളി ഖന്നയുടെ പുതിയ നിക്ഷേപം. റിപ്പോര്‍ട്ട് പ്രകാരം 1,42,739 ഓഹരികളാണ് വാങ്ങിയത്. കമ്പനിയുടെ 1.7 ശതമാനം ഓഹരികളാണിത്. ഏകദേശം 2.75 കോടി രൂപയുടേതാണ് ഇടപാട് മൂല്യം.
ടിന്ന റബര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍
വളരെ പ്രോഫഷണലായി പ്രവര്‍ത്തനം നടത്തുന്ന സ്പെഷ്യാലിറ്റി കെമിക്കല്‍ വിഭാഗത്തിലുളള കമ്പനിയാണ് ടിന്ന റബര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (BSE : 530475). 1977-ല്‍ ഡല്‍ഹി ആസ്ഥാനമായാണ് തുടക്കം. ഉപയോഗ ശൂന്യമായ ടയറില്‍ നിന്നും ഗുണമേന്മയുള്ള അടിസ്ഥാന ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുക, ഹൈ കാര്‍ബണ്‍ സ്റ്റീല്‍ ഷോട്സ്, ബിറ്റുമിന്‍ എമള്‍ഷന്‍, പോളിമര്‍ മോഡിഫൈഡ് ബിറ്റുമിന്‍ എന്നിവയാണ് സ്പെഷ്യാല്‍റ്റി കെമിക്കല്‍ വിഭാഗത്തിലെ ഉത്പന്നങ്ങള്‍. ഇതിനോടൊപ്പം വീഞ്ഞ്, കാര്‍ഷിക സംരംഭങ്ങള്‍, സംഭംരണം തുടങ്ങിയ മേഖലകളിലും ബിസിനസ് പ്രവര്‍ത്തനങ്ങളുണ്ട്.
സാമ്പത്തികം
ടിന്ന റബര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പ്രമോട്ടര്‍മാര്‍ക്ക് 73.81 ശതമാനം ഓഹരികളും കൈവശമുണ്ട്. ഇവയില്‍ പ്ലഡ്ജ് (ഈട് വയ്ക്കുക) ഇല്ലെന്നതും ശ്രദ്ധേയം. ഈ ഡിസംബര്‍ പാദത്തോടെ നേരിയ തോതില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളും ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്. കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലായി വരുമാനത്തിലും ലാഭത്തിലും ക്രമാനുഗത വളര്‍ച്ചയുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ 54 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഇതേകാലയളവില്‍ അറ്റാദായം 4 കോടി രൂപയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 50 ശതമാനവും ഒരു വര്‍ഷത്തിനിടെ 500 ശതമാനവും നേട്ടം ഓഹരികൡ നിന്നും നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരമായ 192.55 രൂപയിലാണ് ചൊവ്വാഴ്ച ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications