കാത്തിരിപ്പിനുള്ള ദിവസങ്ങൾ കുറഞ്ഞു വരികയാണ്. 2023 ലെ വിഷും ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മേയ് 24നാണ് നടക്കുന്നത്. 300 രൂപ ചെലവിട്ട് ടിക്കറ്റെടുക്കുന്നൊരാൾക്ക് 12 കോടി രൂപയാണ് ഇത്തവണത്തെ ബംബർ സമ്മാനം. ഇതിനാൽ തന്നെ ഒറ്റയ്ക്കും ഷെയറിട്ടും വിഷു ബംബറിന്റെ വില്പന പൊടിപൊടിക്കുകയാണ്.
ആദ്യ ദിവസം 2.50 ലക്ഷം ടിക്കറ്റുകളാണ് വില്പന നടത്തിയത്. വിഷു ബംബറിന് വിപണിയിലുണ്ടാക്കിയ സ്വീകാര്യത ഇത് കാണിക്കുന്നു. ഇത്തവണ വിഷു ബംബർ ലോട്ടറിയെടുത്തവരാണെങ്കിൽ 12 കോടി ബംബർ അടിച്ചില്ലെങ്കിലും കൂടുതൽ പേർ ലക്ഷാധിപതിയാകാൻ വഴിയുണ്ട്. ഇതിനുള്ള കാരണമെന്താണെന്ന് നോക്കാം.
എല്ലാ സീരിസിലും സമ്മാനം
വിഷു ബംബർ ലോട്ടറിയുടെ രണ്ടാം സ്ഥാനം മുതൽ അഞ്ചാം സ്ഥാനം വരെയുള്ള സമ്മാനങ്ങൾ എല്ലാ സീരീസിലും ലഭ്യമാകും. ബംബർ ലോട്ടറിയുടെ സമ്മാന ഘടക പരിഷ്കരിക്കണമെന്ന് നേരത്തെ ലോട്ടറി വകുപ്പ് തീരുമാനമെടുത്തിരുന്നു.

കഴിഞ്ഞ ബംബർ വരെ രണ്ടും മൂന്നും സമ്മാനങ്ങൾ മാത്രമാണ് മുഴുവൻ സീരിസിലും സമ്മാനങ്ങൾ നൽകിയിരുന്നത്. . VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് 2023 ലെ വിഷു ബമ്പർ ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. 300 രൂപയാണ് ടിക്കറ്റ് വില. 54 ലക്ഷം ടിക്കറ്റുകൾക്കാണ് അനുമതി.
സമ്മാനങ്ങൾ
ആകെ 49,46,12,000 രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ വിഷു ബംബറിലൂടെ നൽകുന്നത്. 12 കോടി മുതൽ 300 രൂപ വരെ 4,01,790 സമ്മാനങ്ങൾ ലഭിക്കും. കഴിഞ്ഞ വർഷത്തെ ഒന്നാം സമ്മാനമായിരുന്ന 10 കോടിയിൽ നിന്ന് ഇത്തവണ ഒന്നാം സമ്മാനത്തിന് വർധനവുണ്ട്. 300 രൂപ ടിക്കറ്റിൽ 12 കോടിയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായി 1 കോടി രൂപയാണ് വിഷു ബംബറിൽ ഇത്തവണ നൽകുന്നത്. ആറ് പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം രൂപയും 6 പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്ക്കും 6 പേരാണ് അവകാശികൾ അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയാണ്.
ഇതും 6 സീരീസിലായി 6 പേർക്ക് ലഭിക്കും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്.
ലോട്ടറിയടിച്ചാൽ
വലിയ തുക ടിക്കറ്റ് അടിച്ചാൽ വലിയ പ്രശസ്തിക്കൊപ്പം സമ്മാനം ലഭിക്കാനും വലിയ നടപടികളാണ്. 5,000 രൂപ വരെയുള്ള സമ്മാനം അടിച്ചാൽ നികുതിയൊന്നും ന.ൽകാതെ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളില്‍ 1 ലക്ഷം രൂപ വരെയുള്ള സമ്മാനം ലഭിച്ചാൽ ടിക്കറ്റുകൾ ജില്ലാ ലോട്ടറി ഓഫീസുകളിലാണ് സമർപ്പിക്കേണ്ടത്.
1 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്ന് സമ്മാനം വാങ്ങാം. കഴിവതും സമ്മാനമടിച്ച് 30 ദിവസത്തിനുള്ളിൽ ലോട്ടറി ടിക്കറ്റ് സമർപ്പിക്കാൻ ശ്രദ്ധിക്കണം.
എത്ര കയ്യിൽ കിട്ടും
ഏത് ലോട്ടറി സമ്മാനമടിച്ചാലും 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാന തുകയ്ക്ക് 30 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി കുറയ്ക്കും. ഈ തുക ലോട്ടറി വകുപ്പ് കുറച്ചാണ് നൽകുക. സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളിലാണെങ്കിൽ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിലേക്ക് നേരിട്ട് അടയ്ക്കണം. സമ്മാനാർഹന്റെ കയ്യിൽ നിന്ന് ഏജൻസി കമ്മീഷനുും നൽകണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
