പോയവര്‍ഷം കോവിഡ് മഹാമാരിയുടെ ക്ഷീണത്തിലായിരുന്നു ആഗോള വിപണികള്‍. എന്നാല്‍ ഇന്ത്യന്‍ വിപണിയാകട്ടെ, കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍ ഇക്കാലത്ത് സമ്മാനിച്ചു. 2021 -ല്‍ മാര്‍ക്കറ്റിലെ വലിയൊരു ശതമാനം ഓഹരികള്‍ മള്‍ട്ടിബാഗര്‍ പട്ടം ചൂടിയപ്പോള്‍ 'ബംബര്‍ ലോട്ടറിയടിച്ച' മട്ടിലായി കാര്യങ്ങള്‍. ഈ വര്‍ഷവും നിരവധി ഓഹരികള്‍ ആല്‍ഫ റിട്ടേണ്‍ സമര്‍പ്പിക്കുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കുണ്ട്.
2022 -ലെ മള്‍ട്ടിബാഗര്‍ ഓഹരികള്‍ക്കായുള്ള അന്വേഷണം വിപണിയില്‍ ഊര്‍ജിതമാണ്. ഈ അവസരത്തില്‍ ആഭ്യന്തര ബ്രോക്കറേജായ ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത നടപ്പുവര്‍ഷം പതിന്മടങ്ങ് ലാഭം സമ്മാനിക്കാനിടയുള്ള ഒരു പെന്നി സ്റ്റോക്കിനെ പോസിഷണല്‍ നിക്ഷേപകര്‍ക്ക് നിര്‍ദേശിക്കുന്നുണ്ട്. സംഭവം ഏതെന്നല്ലേ? വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് (NSE: VISHWARAJ, BSE: 542852).
2022 അവസാനം ആകുമ്പോഴേക്കും വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 50 രൂപയിലെത്തുമെന്നാണ് അനുജ് ഗുപ്തയുടെ പ്രവചനം. സ്റ്റോക്കില്‍ 'ബൈ' റേറ്റിങ്ങും ഇദ്ദേഹം നല്‍കുന്നുണ്ട്. വെള്ളിയാഴ്ച്ച 20.45 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ നിര്‍ത്തിയത്. എന്തുകൊണ്ട് നിക്ഷേപകര്‍ വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് ഓഹരികളില്‍ നിക്ഷേപകര്‍ കണ്ണെത്തിക്കണമെന്ന കാര്യവും അനുജ് ഗുപ്ത വിശദീകരിക്കുന്നുണ്ട്.
'ഇന്ത്യയില്‍ ജൈവ ഇന്ധനം പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചുകഴിഞ്ഞു. പെട്രോളില്‍ ലയിപ്പിക്കുന്ന ജൈവ ഇന്ധനമായ എഥനോള്‍ 2025 ആകുമ്പോഴേക്കും 20 ശതമാനം ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ 10 ശതമാനം എഥനോള്‍ പെട്രോളില്‍ കലര്‍ത്താന്‍ അനുവാദമുണ്ട്. എഥനോള്‍ കരിമ്പില്‍ നിന്നും ലഭിക്കുന്നതിനാല്‍ വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് പോലുള്ള പഞ്ചസാര ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്കാണ് ഈ നീക്കം ആത്യന്തികമായി ഗുണം ചെയ്യുക', അനുജ് ഗുപ്ത പറയുന്നു.
പെട്രോളില്‍ ചേര്‍ക്കാവുന്ന ഉയര്‍ന്ന ഗ്രേഡുള്ള എഥനോളാണ് വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് ഉത്പാദിപ്പിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ഒന്‍പതു മാസങ്ങള്‍ കൊണ്ട് വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 395.68 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. മുന്‍സാമ്പത്തിക വര്‍ഷം ഇതേകാലത്ത് 4.17 ശതമാനം മാത്രമായിരുന്നു ലാഭവര്‍ധനവ്.
2021 ഒക്ടോബറില്‍ 45.80 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നില തൊട്ടതിന് ശേഷം കമ്പനിയുടെ ഓഹരികള്‍ തുടര്‍ച്ചയായ വില്‍പ്പന സമ്മര്‍ദമാണ് നേരിടുന്നത്. കഴിഞ്ഞ നാലു മാസങ്ങള്‍ കൊണ്ട് ഓഹരി വിലയില്‍ 55 ശതമാനത്തോളം തിരുത്തല്‍ നടന്നുകഴിഞ്ഞു.
എന്തായാലും ടെക്നിക്കല്‍ ചാര്‍ട്ടില്‍ വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസിന്റെ ഇപ്പോഴത്തെ നില ശക്തമാണ്. ഇനിയൊരു വീഴ്ച്ചയ്ക്ക് സാധ്യത കുറവെന്നാണ് അനുജ് ഗുപ്ത വിലയിരുത്തുന്നത്. കാരണം കമ്പനി അടിസ്ഥാനപരമായി മികവ് പുലര്‍ത്തുന്നുണ്ട്. ഒപ്പം, ഇനിയങ്ങോട്ട് സര്‍ക്കാരിന്റെ എഥനോള്‍ കലര്‍ത്തല്‍ നയം വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസിന്റെ ഓര്‍ഡര്‍ ബുക്കിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരുത്തുപകരും. അതുകൊണ്ട് മുന്നോടുള്ള വ്യാപാര ദിനങ്ങളില്‍ കമ്പനിയുടെ ഓഹരി വിലയില്‍ ശക്തമായ കയറ്റം പ്രതീക്ഷിക്കാം.
'രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇങ്ങനെയൊരു മാര്‍ക്കറ്റ് സ്ഥിതിവിശേഷത്തില്‍ എഥനോള്‍ കലര്‍ത്തല്‍ നയത്തിന് പ്രധാന്യം വര്‍ധിക്കും. വിപണിയിലെ ഷുഗര്‍ സ്റ്റോക്കുകള്ക്കാണിത് ഗുണം ചെയ്യുക. വിശ്വരാജ് ഷുഗര്‍ ഇന്ഡസ്ട്രീസില് ശക്തമായ ബുള്ളിഷ് കാഴ്ച്ചപ്പാടാണ് ഞങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഉയര്‍ന്ന ഡിസ്കൗണ്ട് വിലയിലാണ് ഈ സ്റ്റോക്ക് ഇപ്പോഴുള്ളതും. 2022 -ലെ മള്‍ട്ടിബാഗര്‍ ഓഹരിയാവാന് വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസിന് എന്തുകൊണ്ടും കെല്‍പ്പുണ്ട്', അനുജ് ഗുപ്ത അറിയിക്കുന്നു.
നിലവില്‍ 20 രൂപ റേഞ്ചിലാണ് ഈ കമ്പനി ഓഹരിയിടപാടുകള്‍ നടത്തുന്നത്. വിശ്വരാജ് ഷുഗര്‍ ഓഹരികള്‍ വാങ്ങാന്‍ ഇതിലും മികച്ച അവസരമില്ലെന്നാണ് അനുജ് ഗുപ്തയുടെ പക്ഷം. ഹ്രസ്വകാലം കൊണ്ട് 30 രൂപ വരെയ്ക്കും ഉയരാന്‍ സ്റ്റോക്കിന് കഴിയും.
ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 30 രൂപയ്ക്ക് മുകളില്‍ ബ്രേക്കൗട്ട് കുറിക്കാന്‍ സാധിക്കുന്ന പക്ഷം ഇടക്കാലയളവില്‍ 38-42 റേഞ്ചിലായിരിക്കും കമ്പനിയുടെ അടുത്ത സ്റ്റോപ്പ്. 2022 അവസാനം ആകുമ്പോഴേക്കും വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 50 രൂപയിലേക്ക് കടക്കുമെന്നാണ് അനുജ് ഗുപ്തയുടെ പ്രവചനം.
റഷ്യ യുദ്ധകാഹളം മുഴക്കിയ കഴിഞ്ഞവാരം 1.92 ശതമാനം വിലയിടിവിലാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒരു മാസത്തിനിടെ 10.89 ശതമാനവും ആറു മാസത്തിനിടെ 33.90 ശതമാനവും തകര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ഈ വര്‍ഷം മാത്രം 18.36 ശതമാനം നഷ്ടമാണ് ഓഹരി വിലയില്‍ വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് നേരിടുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 45.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 19.40 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 15.46. ഡിവിഡന്റ് യീല്‍ഡ് 0.98 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
