2024 നവംബറിൽ വിസ്താര എയർ ഇന്ത്യയുമായി ലയിച്ചു. ഇതുമായി ബന്ധപ്പെട്ട് അതിന്റെ ലോയൽറ്റി പ്രോഗ്രാമിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. ഫ്ലൈയിംഗ് റിട്ടേൺസ് പ്രോഗ്രാം എയർ ഇന്ത്യയുടെ മഹാരാജ ക്ലബ് ഏറ്റെടുത്തു, ക്ലബ് വിസ്താര പ്രോഗ്രാം പുതുതായി പുനഃക്രമീകരിച്ച സിസ്റ്റത്തിലേക്ക് സംയോജിപ്പിച്ചു. ഈ മാറ്റങ്ങൾ മൂലം വിസ്താരയുടെ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ 2025 ഏപ്രിൽ മുതൽ നിരവധി മാറ്റങ്ങൾക്ക് വിധേയമാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിസ്താര കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയാം-:
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് കോ-ബ്രാൻഡ് കാർഡുകൾ
ക്ലബ് വിസ്താര ഐ.ഡി.എഫ്.സി ഫസ്റ്റ് ക്രെഡിറ്റ് കാർഡിന് 2025 മാർച്ച് 31 മുതൽ വമ്പൻ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. മൈൽസ്റ്റോൺ ടിക്കറ്റ് വൗച്ചറുകൾ ഉൾപ്പെടെയുള്ള വാർഷിക ആനുകൂല്യങ്ങൾ നിർത്തലാക്കുമെന്ന് ബാങ്ക് സ്ഥിരീകരിച്ചു. എങ്കിലും 2026 മാർച്ച് 31 വരെ കാർഡ് ഉടമകൾക്ക് അവരുടെ ചെലവുകളുടെ അടിസ്ഥാനത്തിൽ മഹാരാജ പോയിന്റുകൾ തുടർന്നും ലഭിക്കും.
പ്രധാന മാറ്റങ്ങൾ:
- ക്ലബ് വിസ്താര സിൽവർ അംഗത്വം ഇല്ല
- 1 പ്രീമിയം ഇക്കണോമി ടിക്കറ്റ് വൗച്ചറും 1 വൺ-ക്ലാസ് അപ്‌ഗ്രേഡ് വൗച്ചറും ഉൾപ്പെടെയുള്ള സൗജന്യ വൗച്ചറുകൾ നിർത്തലാക്കും
- പ്രീമിയം ഇക്കണോമി ടിക്കറ്റുകൾക്ക് ഇനി മൈൽസ്റ്റോൺ വൗച്ചറുകൾ ഇല്ല.
- 2025 മാർച്ച് 31 ന് ശേഷം കാർഡുകൾ പുതുക്കുന്നവർക്ക്, ഒരു വർഷത്തേക്ക് വാർഷിക ഫീസ് ഒഴിവാക്കും.

എസ്.ബി.ഐ കാർഡ്‌സ് കോ-ബ്രാൻഡ് കാർഡുകൾ
2025 ഏപ്രിൽ 1 മുതൽ, എല്ലാ ക്ലബ് വിസ്താര എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകൾക്കും ക്ലബ് വിസ്താര എസ്.ബി.ഐ പ്രൈം ക്രെഡിറ്റ് കാർഡുകൾക്കുമുള്ള ആനുകൂല്യങ്ങളിൽ മാറ്റം വരും. ഇക്കോണമി, പ്രീമിയം ഇക്കോണമി ടിക്കറ്റ് വൗച്ചറുകൾ പോലുള്ള കാർഡ് പുതുക്കുമ്പോഴുള്ള ആനുകൂല്യങ്ങൾ ഇനി ലഭ്യമാകില്ല.
പ്രധാന മാറ്റങ്ങൾ:
- 1 ഇക്കണോമി ടിക്കറ്റ് വൗച്ചർ നിർത്തലാക്കും (ക്ലബ് വിസ്താര എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകൾക്ക്)
- ചില വാർഷിക ചെലവുകൾക്ക് മൈൽസ്റ്റോൺ ആനുകൂല്യങ്ങളില്ല (1.25 ലക്ഷം, 2.5 ലക്ഷം, 5 ലക്ഷം എന്നിങ്ങനെ)
- ക്ലബ് വിസ്താര എസ്.ബി.ഐ പ്രൈം ക്രെഡിറ്റ് കാർഡുകൾക്കുള്ള പ്രീമിയം ഇക്കണോമി ടിക്കറ്റ് വൗച്ചറുകളും മൈൽസ്റ്റോൺ ആനുകൂല്യങ്ങളും നിർത്തലാക്കും.
- അടിസ്ഥാന ക്രെഡിറ്റ് കാർഡിന് 1,499 രൂപയും പ്രൈം കാർഡിന് 2,999 രൂപയും പുതുക്കൽ ഫീസ് ഒഴിവാക്കും.
റിട്ടയർമെന്റിൽ സ്ഥിരമായ വരുമാനം നൽകുന്ന എൽ.ഐ.സിയുടെ സൂപ്പർ പ്ലാൻ; വാർഷിക പേഔട്ടുകൾ എത്രയാണ്?
എയർ ഇന്ത്യയുടെ കോ-ബ്രാൻഡ് കാർഡുകളിലേക്കുള്ള മാറ്റം
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡിലും, എസ്.ബി.ഐ കാർഡ്‌സിലും നടപ്പിലാക്കുന്ന മാറ്റങ്ങൾ എയർ ഇന്ത്യയുടെ സ്വന്തം കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കാനുള്ള സാധ്യത തുറന്നു കാട്ടുന്നു. ഇത് പുതിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ ഇത് നിലവിലെ കാർഡിലെ പല ആനുകൂല്യങ്ങളും കുറയാൻ വഴിയൊരുക്കും.
നിരവധി മാറ്റങ്ങളാണ് പുതിയ പ്രഖ്യാപനത്തിലൂടെ വരാനിരിക്കുന്നത്. നിലവിലെ ആനുകൂല്യങ്ങൾ പലതും നഷ്ടപ്പെടുമെങ്കിലും ചില നേട്ടങ്ങളും പ്രതീക്ഷിക്കാം. 2025 ഏപ്രിൽ മുതൽ എസ്.ബി.ഐ കാർഡ്‌സും, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കും അവരുടെ വിസ്താര കോ-ബ്രാൻഡ് കാർഡുകളിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ കൊണ്ടു വരുന്നതിലൂടെ പുതിയ അനുഭവങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിൽ കോംപ്ലിമെന്ററി ടിക്കറ്റുകളും മൈൽസ്റ്റോൺ റിവാർഡുകളും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ നിർത്തലാക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications