വിരമിക്കൽ കാല ഫണ്ടിനുള്ള നിക്ഷേപത്തിൽ പലരും തിരഞ്ഞെടുക്കുന്ന നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടുകൾ. സർക്കാർ ഗ്യാരണ്ടിയുള്ള ലഘു സമ്പാദ്യ പദ്ധതിയിൾ ഉൾപ്പെട്ട നിക്ഷേപത്തിന് പലിശ നിരക്ക് വേണ്ടത്ര ഉയരാത്തത് നിക്ഷേപത്തിന്റെ ആകർഷണീയത കുറയ്ക്കുകയാണ്. നിലവിൽ 7.1 ശതമാനം പലിശയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന് നൽകുന്നത്. വിരമിക്കൽ കാലത്തേക്ക് സുരക്ഷിതമായി നല്ലൊരു തുക ശേഖരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പലിശ നിരക്ക് തിരിച്ചടിയാണ്.
ഈ അവസരത്തിൽ ഉയർന്ന ആദായം നൽകുന്ന വളണ്ടറി പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം തിരഞ്ഞെടുക്കാവുന്നതാണ്. 8.1 ശതമാനം പലിശയും ആദായ നികുതി നിയമത്തിലെ 80സി ആനുകൂല്യം ലഭിക്കുന്ന വളണ്ടറി പ്രൊവിഡന്റ് ഫണ്ടിന് സർക്കാർ ഗ്യാരണ്ടിയുമമുണ്ട്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, 5 വര്‍ഷത്തെ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പിപിഎഫിനേക്കാളും സ്ഥിര നിക്ഷേപത്തേക്കാളും ആദായം നല്‍കുന്ന നിക്ഷേപമാണ് വളണ്ടറി പ്രൊവിഡന്റ് ഫണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
ആർക്കൊക്കെ ചേരാം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സേവനം നൽകുന്ന കമ്പനികളിലെ തൊഴിലാളികൾക്കാണ് വളണ്ടറി പ്രൊവിഡന്റ് ഫണ്ടിൽ ചേരാൻ സാധിക്കുക. ശമ്പളക്കാരായ ജീവനക്കാര്‍ക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിര്‍ബന്ധമാണ്. എന്നാല്‍ പേര് സൂചിപ്പിക്കുന്നത് പോലെ സ്വന്തം ഇഷ്ടപ്രകാരം ശമ്പളക്കര്‍ക്ക് ചേരാവുന്ന നിക്ഷേപ പദ്ധതിയാണ് വളണ്ടറി പ്രൊവിഡന്റ് ഫണ്ട്.
ഇപിഎഫ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരാള്‍ക്കും ചേരാവുന്ന പദ്ധതിയാണിത്. ശമ്പളത്തിന്റെ 12 ശതമാനം നിർബന്ധമായും നിക്ഷേപിക്കമമെന്ന നിബന്ധന ഇവിടെയില്ല. അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ചേര്‍ന്ന തുകയുടെ 100 ശതമാനം വരെ വളണ്ടറി പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കാം കമ്പനിയുടെ വിഹിതം വളണ്ടറി പ്രൊവിഡന്റ് ഫണ്ടിൽ ലഭിക്കില്ല. സാലറി അക്കൗണ്ടില്‍ മാസ ശമ്പളം ലഭിക്കുന്നവര്‍ക്ക് മാത്രമെ വിപിഎപ് ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.
പ്രത്യേകതകൾ
കമ്പനിയിലെ എച്ച്ആര്‍ വിഭാഗവുമായി ബന്ധപ്പെട്ടാൽ വളണ്ടറി പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപം ആരംഭിക്കാം. ഒരിക്കല്‍ നിക്ഷേപം ആരംഭിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം മാത്രമെ അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. വിപിഎഫ് പൂര്‍ണമായും നികുതി മുക്തമാണ്. ഇഇഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നിക്ഷേപമാണിത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഉയര്‍ന്ന സുരക്ഷിതത്വം നല്‍കുന്നു. കമ്പനി മാറുന്നതിന് അനുസരിച്ച് വളണ്ടറി പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുന്നു.
പലിശ നിരക്ക്
എല്ലാ സാമ്പത്തിക വര്‍ഷത്തിലും വളണ്ടറി പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് മാറും. ഇപിഎഫിന് തുല്യമായി പലിശ ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപങ്ങള്‍ക്ക് 8.1 ശതമാനം പലിശ നിരക്കാണ് നല#കുന്നത്. അഞ്ച് വര്‍ഷത്തെ ലോക്ഇന്‍ പിരിയഡ് വിപിഎഫിനുണ്ട്.
പുതിയ നിയമ പ്രകാരം ഇപിഎഫ്, വിപിഎഫ് അക്കൗണ്ടിലെ 2.50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഈടാക്കും. ഇതിനാല്‍ 2.50 ലക്ഷത്തില്‍ കൂടുതല്‍ തുക രണ്ട് നിക്ഷേപങ്ങളിലുമായി മാറ്റുന്നത് നികുതി നല്‍കേണ്ടി വരാം.
ആവശ്യ സമയത്ത് പണം
ഭാഗികമായ പിന്‍വലിക്കലുകള്‍വളണ്ടറി പ്രൊവിഡന്റ് ഫണ്ട് അനുവദിക്കുന്നുണ്ട്. 5 വര്‍ഷത്തിന് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ പിന്‍വലിക്കുന്ന തുക നികുതി ബാധകമാകും. തൊഴിലാളി വിരമിക്കുകയോ ജോലി രാജി വെയ്ക്കുകയോ ചെയ്താല്‍ തുക തിരികെ ലഭിക്കും. മരണം സംഭവിച്ചാല്‍ നോമിനിക്ക് തുക ലഭിക്കും. ആവശ്യമായ തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം എന്നതാണ് ഇതിന്റെ പ്രതേൃകത.
വീട് വാങ്ങുക, ഭവനവായ്പ തിരിച്ചടയ്ക്കുക, മെഡിക്കല്‍ ആവശ്യങ്ങള്‍, വിദ്യാഭ്യാസം അല്ലെങ്കില്‍ കുട്ടികളുടെ വിവാഹം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി വിപിഎഫ് ബാലന്‍സില്‍ നിന്ന് അഡ്വാന്‍സുകള്‍ നേടാനും സാധിക്കും. ജീവനക്കാരന്റെ ആവശ്യം, സേവന വര്‍ഷങ്ങളുടെ എണ്ണം എന്നിവ ആശ്രയിച്ചാണ് അഡ്വാന്‍സ് തുക അനുവദിക്കുന്നത്.
More From GoodReturns

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ബംഗളൂരു പവർകട്ട്: നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു, അറിയേണ്ടതെല്ലാം



Click it and Unblock the Notifications