ചിട്ടിയിൽ ചേരുന്ന തുടക്കകാരുടെ പ്രധാന ആശയകുഴപ്പങ്ങളിലൊന്നാണ് എപ്പോൾ ചിട്ടി വിളിക്കുക എന്നത്. അത്യാവശ്യ കാര്യത്തിന് ചിട്ടി ചേർന്നവരാണെങ്കിൽ ആദ്യ ലേലത്തിൽ തന്നെ ചിട്ടി സ്വന്തമാക്കാം. എന്നാൽ പണം വേഗത്തിൽ ആവശ്യമില്ലാത്തവർക്ക് ചിട്ടി എപ്പോൾ വിളിക്കണമെന്നത് സംബന്ധിച്ച് ആശയകുഴപ്പമുണ്ടാകും.
പണത്തിന് ആവശ്യം വരുന്നതിന് 3-4 മാസങ്ങൾക്ക് മുൻപ് ചിട്ടി വിളിക്കുക എന്നതാണ് അനുയോജ്യം. എന്നാൽ ചിട്ടി കാലാവധിയോളം നീട്ടുന്നവരെ കാണാറുണ്ട്. ഇത്തരത്തിൽ ചെയ്യുന്നത് നേട്ടമാണോ എന്ന് നോക്കാം.
ചിട്ടി കാലാവധിയിൽ പിൻവലിക്കുമ്പോൾ
ചിട്ടി ഏത് സമയത്ത് പിൻവലിക്കുമ്പോഴും ചിട്ടിയിൽ നിന്ന് ഈടാക്കുന്ന ചാർജുകൾ തുല്യമാണ്. ചിട്ടി വിളിച്ചെടുക്കാതെ കാലാവധിയിൽ പിൻവലിച്ചാൽ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുകയാണ് ലഭിക്കുക. കെഎസ്എഫ്ഇയിൽ 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷൻ. കാലാവധിയോളം പിന്‍വലിക്കാതിരുന്നാലും 5 ശതമമാനം ഫോര്‍മാന്‍സ് കമ്മീഷന്‍ കിഴിച്ചുള്ള തുക മാത്രമാണ് ലഭിക്കുന്നത്.

40 മാസ കാലാവധിയുള്ള 1 ലക്ഷത്തിന്റെ ചിട്ടി ഉദാഹരണമായി എടുക്കാം. ചിട്ടി കാലാവധിയോളം കാത്തിരുന്നാൽ 5 ശതമാനം ഫോർമാൻസ് കമ്മീഷൻ കുറച്ച തുക ലഭിക്കും. ഇവിടെ 1 ലക്ഷത്തിന്റെ 5 ശതമാനം 5,000 രൂപയാണ് ഫോർമാൻസ് കമ്മീഷൻ. ഇതുപ്രകാരം 95,000 രൂപ ലഭിക്കും.
ചിട്ടി വിളിച്ചെടുത്താൽ
ഇതേ ചിട്ടി വിളിത്തെടുക്കുന്നതിന്റെ സാധ്യത നോക്കിയാൽ, 20 മാസം ലേലം കുറയുകയും ചെറിയ ലേല കിഴിവിൽ വിളിച്ചെടുക്കാനും സാധിക്കും. 5,000 രൂപയിൽ താഴെ ലേല കിഴിവിൽ ചിട്ടി ലഭിക്കും. ഇവിടെ ഫോർമാൻസ് കമ്മീഷനും ലേല കിഴിവുമായ 10,000 രൂപ കുറച്ചാൽ 90,000 രൂപ കയ്യിലെത്തും. ഈ തുക സ്ഥിര നിക്ഷേപമിട്ടാൽ മികച്ച പലിശ 20 മാസം കൊണ്ട് നേടാം.
ചിട്ടി സ്ഥിര നിക്ഷേപമിട്ടാൽ
നിലവിൽ ചിട്ടി സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനവും ചിട്ടിയുടെ ഭാവി ബാധ്യതയ്ക്ക് 8.10 ശതമാനവുമാണ് പലിശ നിരക്ക്. 7.10 ശതമാനം പലിശ കണക്കാക്കിയാൽ പോലും 90,000 രൂപ സ്ഥിര നിക്ഷേപമിട്ടാൽ മാസത്തിൽ 533 രൂപ പലിശ ലഭിക്കും. മൂന്നിലുള്ള 20 മാസത്തിൽ 10,666 രൂപ ലഭിക്കും. ഈ തുകയും ചിട്ട വിളിച്ചെടുത്ത തുകയും ചേർത്താൽ ചിട്ടി കാലാവധിയോളം തുടർന്നാൽ ലഭിക്കുന്ന തുകയേക്കാൾ കൂടുതലാണ്.
കാലാവധിയോളം ചിട്ടി തുടരുമ്പോൾ അടച്ച സംഖ്യയേക്കാൾ ലേല കിഴിവ് മാത്രമാണ് അധികമായി ലഭിക്കുന്നത്. 2-4ശതമാനം നേട്ടം മാത്രമാണ് ലഭിക്കുക.
മറ്റു ചാർജുകൾ
കെഎസ്എഫ്ഇയിൽ ഫോർമാൻസ് കമ്മീഷൻ കൂടാതെ നിരവധി ചാർജുകൾ ഈടാക്കുന്നുണ്ട്. ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ ചിട്ടി വരിക്കാരൻ അടയ്ക്കേണ്ടതാണ്. ഓരോന്നായി നോക്കാം.
ജിഎസ്ടി
ചിട്ടിയിൽ ഫോർമാൻ കമ്മീഷന്റെ 18 ശതമാനമാണ് ജിഎസ്ടിയായി നൽകേണ്ടത്. ഇതിനാൽ തന്നെ ജിഎസ്ടി തുക ഓരോ ചിട്ടിയിലും വ്യത്യസ്തമാണ്. 5,000 രൂപ മാസ അടവുള്ള 100 മാസത്തെ 5 ലക്ഷത്തിന്റെ ചിട്ടിയിൽ 25,000 രൂപയാണ് ഫോര്‍മാന്‍ കമ്മീഷന്‍. 25,000 രൂപയുടെ 18 ശതമാനമായ 4,500 രൂപ വരികാരൻ ജിഎസ്ടി നൽകണം. ചിട്ടി രപിടിച്ച തുകയിൽ നിന്ന് ഇത് കിഴിച്ചാണ് തുക അനുവദിക്കുക.
ഡോക്യുമെന്റേഷൻ ചാർജ്
ചിട്ടിയിൽ ജാമ്യ രേഖകൾ പരിശോധിക്കുന്നതിനായി ഡോക്യുമെന്റേഷന്‍ ചാർജ് നൽകണം. 236 രൂപയാണ് ഡോക്യുമെന്റേഷൻ ചാർജമായി ഈടാക്കുന്നത്. ഇത് സ്ഥിരമായ നിരക്കാണ്. ചിട്ടി വിളിച്ച തുകയിൽ നിന്നാണ് ഈ ചാർജും ഈടാക്കുക.
1 ലക്ഷം രൂപയുടെ ചിട്ടി 15,000 രൂപ ലേല കിഴിവിൽ വിളിച്ചെടുത്താൽ 85,000 രൂപയാണ് ലഭിക്കേണ്ടത്. ഇവിടെ ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജും അടക്കം 1,136 രൂപ കുറച്ചാണ് ചിട്ടി വരിക്കാരന് ലഭിക്കുക. കാലാവധിയിൽ ചിട്ടി സ്വീകരിക്കുമ്പോഴും ഈ ചാർജുകളെല്ലാം നൽകണം.
ആദായ നികുതി
ചിട്ടി വരിക്കാർക്ക് ആദായ നികുതി ബാധകമാകുന്നില്ല. എന്നാൽ ചിട്ടി സ്ഥിര നിക്ഷേപമിടുന്നൊരാൾ ആദായ നികുതി അറിഞ്ഞിരിക്കണം. സ്ഥിര നിക്ഷേപത്തിലെ പലിശയ്ക്ക് 10 ശതമാനം ടിഡിഎസ് കെഎസ്എഫ്ഇ ഈടാക്കും. നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം വർഷത്തിൽ 5,000 രൂപ കവിഞ്ഞാലാണ് ടിഡിഎസ് ഈടാക്കുക.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications