ശരിയായ രീതിയിൽ സമ്പത്ത് വർധിപ്പിക്കാനുള്ള മാർഗം നിക്ഷേപങ്ങളാണ്. ഓരോരുത്തരുടെയും ലക്ഷ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. നല്ലൊരു തുക സമ്പാദിക്കണമെങ്കിൽ ദീർഘകാല നിക്ഷേപം ആവശ്യമാണ്. മാസത്തിൽ നിക്ഷേപത്തിനായി മാറ്റിവെയ്ക്കാൻ സാധിക്കുന്നൊരാൾക്ക് റിസ്കെടുക്കാൻ താൽപര്യമുണ്ടെങ്കിൽ ഇക്വിറ്റി നിക്ഷേപങ്ങൾ പരിഗണിക്കാം.
അപകട സാധ്യത കുറഞ്ഞ നിക്ഷേപങ്ങൾ തേടുന്നവർക്ക് ഏറ്റവും അനുയോജ്യം സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളാണ്. 1 കോടിയെന്ന ലക്ഷ്യം കരിയറിന്റെ നല്ല സമയത്ത് സമ്പാദിക്കാൻ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം തിരഞ്ഞെടുക്കാം. ദീർഘകാല നിക്ഷേപത്തിനൊരുങ്ങുന്നവർ കൂട്ടുപലിശയുടെ ഗുണം ലഭിക്കുന്ന നിക്ഷേപങ്ങളെ തിരഞ്ഞെടുക്കണം. ഇത്തരത്തിലൊരു നിക്ഷേപമാണിത്.
അക്കൗണ്ട് ആരംഭിക്കാൻ
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ അക്കൗണ്ടെടുക്കാൻ പ്രത്യേക നിബന്ധനകളില്ല. പ്രായ വ്യത്യാസമില്ലാതെ ആർക്കും നിക്ഷേപിക്കാൻ സാധിക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ടെടുക്കാം. പോസ്റ്റ് ഓഫീസിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്നോ പിപിഎഫ് അക്കൗണ്ടെടുക്കാം. ഇതിനായി പാൻ കാർഡ് നിർബന്ധമാണ്. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, മേൽവിലാസം തെളിയിക്കുന്നതിനായി ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ റേഷൻ കാർഡ് പോലുള്ള രേഖകൾ എന്നിവ ആവശ്യമാണ്.
നിക്ഷേപം
ഓരോരുത്തരുടെയും നിക്ഷേപ താല്പര്യം അനുസരിച്ച് പിപിഎഫിലേക്ക് മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലെ നിക്ഷേപം നടത്താന്‍ സാധിക്കും. 1.50 ലക്ഷം രൂപയാണ് പിപിഎഫില്‍ നിക്ഷേപിക്കാവുന്ന തുകയുടെ വാര്‍ഷിക പരിധി. മാസത്തില്‍ പരമാവധി 12,500 രൂപ നിക്ഷേപിക്കാം. വർഷത്തിൽ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കണം. ഇല്ലാത്ത പക്ഷം അക്കൗണ്ട് സസ്പെന്റ് ചെയ്യും.
നികുതി ഇളവ്
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ മറ്റൊരു പ്രത്യേകത പൂര്‍ണമായും നികുതി ഇളവ് ലഭിക്കും എന്നതാണ്. നിക്ഷേപത്തിനോ പലിശയ്‌ക്കോ കാലാവധിയില്‍ നല്‍കുന്ന തുകയ്‌ക്കോ പലിശ നല്‍കേണ്ടതില്ല. ഇതുവഴി നിക്ഷേപത്തിലൂടെ ലഭിക്കുന്ന തുക മുഴുവനും ഉപയോഗിക്കാമെന്നതാണ് ഗുണം. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.
പലിശ, കാലയളവ്
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഒക്ടോബർ- ഡിസംബർ പാദത്തിൽ നൽകുന്ന പലിശ നിരക്ക് 7.1 ശതമാനം ആണ്. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് വിലയിരുത്തി ആവശ്യമായ വര്‍ധനവ് നടത്തും. ജനുവരി മാർച്ച് പാദത്തിലെ പലിശ നിരക്ക് ഡിസംബർ 31ന് പ്രഖ്യാപിക്കും. 15 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായി പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ കാലാവധി ഉയര്‍ത്തനും സാധിക്കും.
കാൽക്കുലേറ്റർ
18 വയസില്‍ നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് മാസത്തില്‍ പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്ന തുക 12,500 രൂപയാണ്. 7.10 ശതമാനം പലിശ നിരക്കില്‍ 15 വര്‍ഷത്തേക്കാണ് സാധാരണ പിപിഎഫ് നിക്ഷേപിക്കാന്‍ സാധിക്കുന്നത്. 18 വയസില്‍ നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് 33 വയസെത്തുമ്പോള്‍ 40,20,031 രൂപയാണ് പിപിഎഫ് നിക്ഷേപത്തിലൂടെ നേടാന്‍ സാധിക്കുന്നത്. 22.50 ലക്ഷം രൂപ ഇക്കാലയളവിനുള്ളില്‍ നിക്ഷേപിക്കണം. ഇതിന് 18.18 ലക്ഷം രൂപയാണ് പലിശയായി ലഭിക്കുന്നത്. 40.68 ലക്ഷം രൂപയാണ് ആകെ ലഭിക്കുക.
പിപിഎഫ് നിക്ഷേപം 5 വര്‍ഷ ബ്ലോക്കുകളായി കാലാവധി ഉയർത്താൻ സാധിക്കും. ഇത്തരത്തില്‍ 10 വര്‍ഷം കൂടി കാലാവധി നീട്ടിയാല്‍ 43-ാം വയസില്‍ നിക്ഷേപം അവസാനിക്കുമ്പോള്‍ കോടിപതിയാകും. 25 വര്‍ഷത്തേക്കുള്ള നിക്ഷേപും വഴി 37.50 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ 65.58 ലക്ഷം രൂപ പലിശയായി ലഭിക്കും. ഇത്തരത്തിൽ 43ാം വയസില്‍ 1.03 കോടി രൂപ നേടാനാകും.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications