ജോലിയിൽ നിന്ന് വിരമിക്കുന്ന സമയത്ത് പലരും ബാധ്യതകളൊക്കെ തീർത്ത് വിശ്രമ ജീവിതമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഓരോരുത്തരുടെയും സാമ്പത്തിക ചുറ്റുപാട് അനുസരിച്ചാണ് വിശ്രമ ജീവിതം സാധിക്കുക. വിരമിച്ച ശേഷവും അത്യാവശ്യ ചെലവുകൾക്ക് ആവശ്യമായ പണം ഇക്കൂട്ടർ കരുതേണ്ടതുണ്ട്. മറ്റു ബാധ്യതകളില്ലാത്തവർ ആരോഗ്യ ചെലവുകൾ തന്നെയാണ് മുൻതൂക്കം നൽകേണ്ടത്. ഇവിടെ പണപ്പെരുപ്പം വലിയൊരു ഘടകമാണ്. ഇന്ന് ചെലവാക്കുന്ന തുകയേക്കാൾ ഉയർന്ന തുക 10-15 വർഷത്തിന് ശേഷം ഓരോ ചെലവുകൾക്കും വിനിയോഗിക്കേണ്ടതായി വരും.
ഇപ്പോൾ 20,000 രൂപ മാസ ചെലവ് വരുന്ന വ്യക്തിക്ക് 6 ശതമാനം പണപ്പെരുപ്പമുള്ള സമ്പദ്‍വ്യവസ്ഥയിൽ ഇതേ ജീവിത നിലവാരം പുലർത്തുമ്പോൾ 15 വർഷത്തിന് ശേഷം 47,931 രൂപ ചെലവ് വരും. ജോലി സമയത്തിന് ശേഷം ഇത്രയും വലിയ സംഖ്യ മാസത്തിൽ ചെലവാക്കേണ്ടി വരുന്നൊരാൾക്ക് ഈ തുക കണ്ടെത്താനുള്ള ഏറ്റവും അനുയോജ്യമായ മാർഗം നിക്ഷേപങ്ങളാണ്. വിപണിയിൽ പെൻഷൻ ആഗ്രഹിക്കുന്നവർക്കായി നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ഇതിൽ ഓരോരുത്തർക്കും അനുയോജ്യമായ നിക്ഷേപം തിരഞ്ഞെടുക്കാം.
ഏത് നിക്ഷേപം തിരഞ്ഞെടുക്കും
തിരഞ്ഞെടുക്കുന്ന നിക്ഷേപവും അതിന്റെ വളർച്ചയും മാസ വരുമാനത്തിലും പ്രതിഫലിക്കും. ദീര്‍ഘകാലത്തേക്ക് ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച ആദായം ലഭിക്കും. എന്നാൽ ഇത്തരക്കാർ വിപണിയുടെ ചാഞ്ചാട്ടങ്ങളിലുണ്ടാകുന്ന നഷ്ട സാധ്യത ഏറ്റെടുക്കാൻ തയ്യാറാകണം. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ മികച്ച സമ്പാദ്യം ഉണ്ടാക്കാൻ സഹായിക്കുന്ന അപകട സാധ്യതയുള്ളൊരു നിക്ഷേപമാണ്.
ഇതിന് ബദലായി ഉയര്‍ന്ന അപകടസാധ്യതയുള്ളതും കുറഞ്ഞ അപകടസാധ്യതയുള്ളതുമായ സെക്യൂരിറ്റികളുടെ സംയോജനത്തില്‍ നിക്ഷേപിക്കുന്നത് മികച്ച നിക്ഷേപ തന്ത്രമായിരിക്കും. ഇതിനായി റിസ്ക് കുറഞ്ഞതും കൂടിയതുമായി വിവിധ പെൻഷൻ പദ്ധതികൾ പരിചയപ്പെടാം.
നാഷണൽ പെൻഷൻ സ്കീം
വിരമിച്ചുകഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്). ജോലി കാലത്ത് സ്ഥിരമായി നിക്ഷേപത്തിലൂടെ പെൻഷനും നല്ലൊരു തുക സമ്പാദ്യവും ഉണ്ടാക്കിയെടുക്കാൻ എൻപിഎസ് വഴി സാധിക്കും. 30 വയസുകാരൻ 60-ാം വയസിൽ വിരമിക്കുമ്പോൾ 50,000 രൂപ മാസ പെൻഷൻ നേടാൻ എൻപിഎസിൽ എങ്ങനെ നിക്ഷേപിക്കണം എന്നാണ് നോക്കുന്നത്.
എന്‍പിഎസ് സമ്പാദ്യത്തിലെ മുഴുവന്‍ തുകയും ആന്യിറ്റിയിലേക്ക് മാറ്റുന്നൊരാള്‍ക്ക് 30-ാം വയസില്‍ 4500 രൂപയുടെ പ്രതിമാസ നിക്ഷേപം കൊണ്ട് കാലാവധിയില്‍ 51285 രൂപ പെന്‍ഷന്‍ നേടാം. നിക്ഷേപത്തിന് 10 ശതമാനം ആദായവും 6 ശതമാനം ആന്യുറ്റി നിരക്കും പ്രകാരമുള്ള കണക്കാണിത്.
40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റുകയും 60 ശതമാനം പിന്‍വലിക്കുകയും ചെയ്യുന്നൊരാള്‍ മാസം 11,000 രൂപ നിക്ഷേപിച്ചാല്‍ 60-ാം വയസില്‍ 50145 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. 1 കോടി രൂപ ഒറ്റത്തവണ പിന്‍വലിക്കാനും സാധിക്കും.
മ്യൂച്വൽ ഫണ്ട്
മ്യൂച്വൽ ഫണ്ട് ഒരു നിക്ഷേപ രീതിയാണ്. ഇതിനെ പെൻഷൻ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം. എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും എസ്ഡബ്ലുപി (സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ) വഴി നിക്ഷേപം പിൻവലിക്കുകയും ചെയ്താൽ പെൻഷൻ പോലെ മാസ വരുമാനം നേടാം.
60 വയസിന് ശേഷം എസ്ഡബ്ലുപി വഴി മാസം 50,000 രൂപ മാസ വരുമാനം ആഗ്രഹിക്കുന്നൊരാള്‍ക്ക് 50 ലക്ഷം രൂപയുടെ സമ്പാദ്യം ആവശ്യമാണ്. 8 ശതമാനം ആദായം ലഭിക്കുന്ന ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 13 വര്‍ഷം തുടര്‍ച്ചയായി തുക പിന്‍വലിക്കാം.
50 ലക്ഷം രൂപ കണ്ടെത്താന്‍ എത്ര നിക്ഷേപിക്കണമെന്ന് നോക്കാം. 30 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല നിക്ഷേപത്തില്‍ 12 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിച്ചാല്‍ മാസം 1500 രൂപ മാറ്റിവെച്ചാല്‍ 50 ലക്ഷം രൂപ സ്വന്തമാക്കാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മറ്റു പദ്ധതികൾ മാർക്കറ്റ് ലിങ്ക്ഡ് നിക്ഷേപങ്ങളാണെന്നിരിക്കെ സുരക്ഷിതമായൊരു നിക്ഷേപമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. നിക്ഷേപിക്കുന്ന തുകയ്ക്ക് നിശ്ചിത പലിശ പ്രകാരം ത്രൈമാസത്തിൽ പലിശ ലഭിക്കും. ഏപ്രിൽ മുതൽ നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. 8 ശതമാനം നിലവിൽ പലിശ ലഭിക്കും.
5 വർഷമായി നിക്ഷേപ കാലാവധി. ആവശ്യമെങ്കിൽ 3 വർഷം കാലാവധി ദീർഘിപ്പിക്കാം. 30 ലക്ഷം നിക്ഷേപിക്കുന്നൊരാൾക്ക് 60,000 രൂപ ത്രൈമാസത്തിൽ പെൻഷൻ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications