നിരവധി നിക്ഷേപ രീതികൾ നിലവിലുള്ള വിപണിയിൽ മ്യൂച്വൽ ഫണ്ട് ഇപ്പോഴും മികച്ച തിരഞ്ഞെടുപ്പാണ്. കൂടുതൽ ആളുകൾ മ്യൂച്വൽ ഫണ്ടുകൾ അവരുടെ അപകടസാധ്യതയെ അടിസ്ഥാനമാക്കി ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ തിരഞ്ഞെടുക്കുന്നു. അപകട സാധ്യത കണക്കിലെടുത്ത് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്ന രീതിയാണ് സിസ്റ്റാമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്ഐപി.
നിക്ഷേപ വൈവിധ്യവൽക്കരണത്തിനും മികച്ച റിട്ടേൺസിനും സഹായിക്കുന്ന ഒരു നിക്ഷേപ രീതിയാണ് ഇത്. അങ്ങനെ കോടിപതിയാകാൻ നിങ്ങളെ സഹായിക്കുന്ന ഒരു സൂത്രവാക്യമാണ് 15x15x15. സാമ്പത്തിക വിദഗ്ധർ ഇത് വ്യാപകമായി നിർദ്ദേശിക്കുകയും ചെയ്യുന്നു.

മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകർക്ക് നൽകുന്ന മറ്റൊരു നേട്ടം, അവർക്ക് 500 രൂപ മുതൽ ഇതിൽ നിക്ഷേപം ആരംഭിക്കാമെന്നതാണ്. അവരുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് കാലക്രമേണ അത് വർദ്ധിപ്പിക്കാനും സാധിക്കും. കോമ്പൗണ്ടിംഗാണ് നിക്ഷേപകർക്ക് മികച്ച റിട്ടേൺസിന് എസ്ഐപിയിൽ അവസരമൊരുക്കുന്നത്. മ്യൂച്വൽ ഫണ്ടുകളിലൂടെ ഒരു കോടി രൂപ സമാഹരിക്കാനാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ, നിങ്ങൾ ചില നല്ല ഇക്വിറ്റി ഫണ്ടുകൾ തിരഞ്ഞെടുത്ത് അവയുടെ മുൻകാല പ്രകടനം വിലയിരുത്തേണ്ടതുണ്ട്.
സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
15x15x15 എന്ന ഫോർമുലയിൽ, 15 വർഷത്തെ നിക്ഷേപത്തിലൂടെ ഒരു കോടി രൂപ സമ്പാദിക്കാം. അതുകൊണ്ട് തന്നെ ഈ ഫോർമുലയിൽ ഒരു 15 വർഷങ്ങളെ സൂചിപ്പിക്കുന്നു. പ്രതിമാസം അടവാണ് ഫോർമുലയിലെ മറ്റൊരു 15 സൂചിപ്പിക്കുന്നത്. അതായത്, പ്രതിമാസം നിങ്ങളുടെ എസ്ഐപി നിക്ഷേപം 15,000 രൂപയായിരിക്കും. അവസാനത്തെ 15, പ്രതീക്ഷിക്കുന്ന വരുമാനത്തെ സൂചിപ്പിക്കുന്നു, ശരാശരി എസ്ഐപി റിട്ടേൺ 15 ശതമാനമായി ഇവിടെ കണക്കാക്കപ്പെടുന്നു.
ഈ ഫോർമുല പ്രയോഗിച്ച്, നിങ്ങളഉടെ 15,000 രൂപയുടെ പ്രതിമാസ എസ്ഐപി ആരംഭിക്കുകയും 15 വർഷത്തേക്ക് അത് തുടരുകയും ചെയ്താൽ, 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് മൊത്തം ഒരു കോടി രൂപ സമ്പാദിക്കാം. നിങ്ങൾ ഈ തുക 15 വർഷത്തേക്ക് കൂടി നിക്ഷേപിച്ച് 15 ശതമാനം വാർഷിക വരുമാനം നേടുന്നുവെന്ന് കരുതുക. കോമ്പൗണ്ടിംഗ് കാരണം, ഈ ഒരു കോടി രൂപ അടുത്ത 15 വർഷത്തിനുള്ളിൽ 10 കോടി രൂപയായി മാറുമെന്ന് അറിയുക.
സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും...
എസ്ഐപി നിക്ഷേപം നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് പ്രതിമാസ, ത്രൈമാസ, അല്ലെങ്കിൽ അർദ്ധ വാർഷിക നിക്ഷേപ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്ന നിക്ഷേപ കാലയളവിന്റെയും തുകയും അനുസരിച്ച് വഴക്കം നൽകുന്നു. മാത്രമല്ല, നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച് എസ്ഐപി നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്താനോ പിൻവലിക്കാനോ വർദ്ധിപ്പിക്കാനോ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
