നിക്ഷേപത്തിലൂടെ പരമാവധി നേട്ടമുണ്ടാക്കുക എന്നത് തന്നെയാണ് ഓരോരുത്തരുടെയും ലക്ഷ്യം. ദീർഘകാല നിക്ഷേപകർക്കാണ് ചെറിയ തുകയുടെ നിക്ഷേപം വഴി സുരക്ഷിതമായി ലക്ഷാധിപതിയാകാൻ സാധിക്കുന്നത്. ദീർഘകാലത്തേക്ക് സുരക്ഷിത നിക്ഷേപങ്ങളിലൊന്നായി പരിഗണിക്കുന്ന നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്.
സര്‍ക്കാര്‍ നിക്ഷേപമായ പിപിഎഫില്‍ 7.1 ശതമാനമാണ് പലിശ നിരക്ക്. 15 വര്‍ഷം കാലാവധിയുള്ള ഈ പദ്ധതിയില്‍ വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ നിക്ഷേപിക്കാന്‍ സാധിക്കുക. ഇത്രയും കാലം നിക്ഷേപിച്ചാലും കാലാവധിയിൽ 40,13,966 രൂപയാണ് നിക്ഷേപകന് ലഭിക്കുന്നത്. ഈ പദ്ധതി വഴി 1 കോടി രൂപ ലഭിക്കാൻ 10 വർഷം കൂടി അധികമായി നിക്ഷേപിക്കേണ്ടതുണ്ട്.
ഇതേ തുകയുടെ നിക്ഷേപത്തിലൂടെ 15 വർഷം കൊണ്ട് 1 കോടി രൂപ നേടാൻ സാധിക്കുമെങ്കിൽ ഈ പദ്ധതിയെ പറ്റി അറിയാൻ നിക്ഷേപകർക്ക് താല്പര്യമുണ്ടാകും. 15 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് എളുപ്പത്തില്‍ 1 കോടി രൂപ നേടാനുള്ള സൗകര്യമാണ് 15*15*15 റൂള്‍ നല്‍കുന്നത്. ദീര്‍ഘകാലത്തേക്ക് മ്യൂച്വല്‍ ഫണ്ടിൽ എസ്ഐപി വഴി വഴി നിക്ഷേപിക്കുന്നവര്‍ക്കാണ് ഈ റൂള്‍ ഉപയോഗിക്കാന്‍ സാധിക്കുക. ഇതിന്റെ വിശദാശംങ്ങൾ ചുവടെ നോക്കാം.
എന്താണ് 15*15*15 റൂൾ
നിക്ഷേപത്തിന്റെ മൂല്യം, കാലാവധി, പ്രതീക്ഷിക്കുന്ന ആദായം എന്നിങ്ങനെ മൂന്ന് നിക്ഷേപ ഘടകങ്ങളെയാണ് 15*15*15 റൂളിൽ ഉൾകൊള്ളിക്കുന്നത്. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾ മാസത്തിൽ 15,000 രൂപയുടെ പ്രതിമാസ എസ്ഐപി വഴി 15 വര്‍ഷത്തേക്ക് നടത്തണം. ഈ നിക്ഷേപത്തിന് 15 ശതമാനം ആദായം പ്രതീക്ഷിച്ചാൽ കാലാവധിയിൽ 1 കോടി രൂപയുടെ സമ്പാദ്യം നേടാം എന്നാണ് ഈ റൂൾ കൊണ്ട് അർഥമാക്കുന്നത്.
ദീർഘകാലത്തേക്ക് എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ നഷ്ട സാധ്യത കുറയും. 15*15*15 റൂൾ പ്രകാരം നിക്ഷേപിക്കുന്നൊരാൾക്ക് എത്ര ആദായം പരിശോധിക്കാം.
കാൽക്കുലേറ്റർ
മാസത്തില്‍ 15,000 രൂപ 15 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 ശതമാനം ആദായം ലഭിച്ചാല്‍ 1 കോടി രൂപ കാലാവധിയില്‍ ലഭിക്കും. ഇക്കാലയളവല്‍ 27 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടി വരുന്നത്. ഇതില്‍ നിന്നുള്ള ആദായമാണ് 1,01,52,926 രൂപ. എല്ലായിപ്പോഴും മാര്‍ക്കറ്റ് സാഹചര്യം അനുകൂലമായിരിക്കണമെന്നില്ല 13 ശതമാനം ആദായമാണ് ഇക്വിറ്റി ഫണ്ടിൽ നിന്നും ലഭിക്കുന്നതെങ്കിൽ 83,35,219 രൂപ ലഭിക്കും.
ഇതോടൊപ്പം പ്രതിമാസം 15,000 രൂപയില്‍ നിന്ന് 16,000 രൂപയായി ഉയര്‍ത്തിയാല്‍ മൊത്തം നിക്ഷേപം 28,80,000 രൂപയായി ഉയരും. 13 ശതമാനം ആദായം ലഭിച്ചാൽ 88,90,900 രൂപയും 15 നിരക്കില്‍ ആദായം ലഭിച്ചാൽ 1,08,29,810 രൂപയും ലഭിക്കും.
എവിടെ നിക്ഷേപിക്കും
മ്യൂച്വൽ ഫണ്ടിൽ 15 ശതമാനം ആദായം പ്രതീക്ഷിക്കുന്നൊരാൾ നിക്ഷേപിക്കേണ്ടത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലാണ്. സ്മോൾ കാപ്, മിഡ്കാപ്, ലാർജ് കാപ് ഫണ്ടുകളിൽ തുടങ്ങി മൂന്ന് തരം ഇക്വിറ്റി ഫണ്ടുകളുണ്ട്. ഇവയിൽ തന്നെ നിക്ഷേപകന്റെ റിസ്ക് പ്രൊഫൈൽ അനുസരിച്ചുള്ള ഫണ്ട് തിരഞ്ഞെടുക്കാം. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നഷ്ട സാധ്യത കൂടിയ മ്യൂച്വൽ ഫണ്ടുകളാണ്.
ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ കോസ്റ്റ് ആവറേജിംഗിന്റെ ഗുണം നിക്ഷേപകന് ലഭിക്കും. ഇതുവഴി അപകട സാധ്യത കുറയ്ക്കാനും മികച്ച ആദായം നേടിയെടുക്കാനും സാധിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications