കയ്യിലുള്ള പണം സുരക്ഷിതമായും സാമ്പത്തിക വളർച്ച ലഭിക്കുന്ന തരത്തിലും വിനിയോഗിക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്. ഇതിന് നിക്ഷേപമാണ് ഏറ്റവും അനുയോജ്യം. നിക്ഷേപിക്കാതെ കയ്യിൽ വെയ്ക്കുന്ന പണം വളരുന്നില്ല. പണപ്പെരുപ്പം മാത്രം കണക്കിലെടുത്താൽ പണത്തിന്റെ മൂല്യം കുറഞ്ഞു വരികയാണ്. ഇവിടെ നിക്ഷേപത്തിലൂടെ മാത്രമെ സ്വന്തം പണം വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ.
നിക്ഷേപങ്ങൾ കൃത്യമായ പ്ലാനോടെയും അച്ചടക്കത്തോടെയുമാണെങ്കിൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പണം വളർത്തുന്നതി നിക്ഷേപങ്ങളിലൂടെ സാധിക്കും. നേരെ മറിച്ച്, കൃത്യമായ ധാരണയില്ലാതെ നടത്തുന്ന നിക്ഷേപങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണത്തെ നശിപ്പിക്കാനും ശേഷിയുള്ളവയാണ്.
ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങൾക്ക് അനുസരിച്ച് പദ്ധതികൾ തയ്യാറാക്കേണ്ടത് പ്രധാനമാണ്. അധ്വാനിച്ചുണ്ടാക്കിയ സ്വന്തം പണം എങ്ങനെ നന്നായി ഉപയോഗിക്കണമെന്ന് അറിഞ്ഞ് വേണം നിക്ഷേപിക്കാൻ. ഇത്തരത്തിൽ നിക്ഷേപിക്കും മുൻപ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതായ 10 കാര്യങ്ങളാണ് ചുവടെ വിശദമാക്കുന്നത്.

എല്ലാ നിക്ഷേപത്തിലും റിസ്‌കുണ്ട്
പൂര്‍ണമായും റിസ്‌ക് ഫ്രീ ആയിട്ടുള്ളൊരു നിക്ഷേപമില്ല എന്ന കാര്യം ആദ്യം മനസിലാക്കണം. നിക്ഷേപത്തിലെ അപകട സാധ്യത മനസിലാക്കുന്നത് മികച്ച നിക്ഷേപ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കും. നിക്ഷേപ തന്ത്രങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ നിക്ഷേപത്തെ പറ്റി പുതിയ പഠനങ്ങള്‍ നടത്തുന്നത് തുടരണം.
വൈവിധ്യവത്കണം
നിക്ഷേപം വ്യത്യസ്ത അസറ്റ് ക്ലാസുകളിലേക്കും വ്യത്യസ്ത സെക്ടറുകളിലേക്കും വ്യാപിപ്പിക്കുന്നതാണ് വൈവിധ്യവത്കരണം കൊണ്ട് ഉദ്യേശിക്കുന്നത്. പോര്‍ട്ട്‌ഫോളിയോയുടെ റിസ്‌ക് മൊത്തത്തില്‍ കുറയ്ക്കാന്‍ വൈവിധ്യവത്കരണം വഴി സാധിക്കും.
നിക്ഷേപ കാലാവധി
എത്ര കാലം നിക്ഷേപം നടത്താന്‍ സാധിക്കും എന്നതാണ് നിക്ഷേപ കാലാവധി കൊണ്ട് ഉദ്യേശിക്കുന്നത്. മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങളോളം നീളുന്ന നിക്ഷേപങ്ങളുണ്ട്. നിക്ഷേപ കാലയളവ് അറിഞ്ഞ് വേണം നിക്ഷേപ തന്ത്രം രൂപപ്പെടുത്താന്‍.
അസറ്റ് അലോക്കേഷന്‍
നിക്ഷേപം വ്യത്യസ്ത അസറ്റ് ക്ലാസുകളിലേക്ക് വിന്യസിക്കുന്നതാണ് അസറ്റ് അലോക്കേഷന്‍. ഉദാഹരണത്തിന് നിക്ഷേപം ഓഹരികളിലും ബോണ്ടുകളിലും ഡെബ്റ്റ് ഇന്‍സ്ട്രുമെന്റിലേക്കും മാറ്റുന്നതാണ് അസറ്റ് അലോക്കേഷന്‍. അസറ്റ് അലോക്കേഷന്‍ നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങള്‍, റിസ്‌ക് ടോളറന്‍സ്, നിക്ഷേപ കാലയളവ് എന്നിവ പ്രതിഫലിപ്പിക്കണം.
കോമ്പൗണ്ടിംഗ്
എട്ടാമത്തെ ലോകാത്ഭുതമാണ് കോമ്പൗണ്ടിംഗ് എന്നാണ് ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുള്ളത്. ആദ്യം നടത്തിയ നിക്ഷേപത്തിലെ പലിശ വരുമാനത്തിന് മുകളില്‍ പലിശ ലഭിക്കുന്ന രീതിയാണ് കോമ്പൗണ്ടിംഗ്. കോമ്പൗണ്ടിംഗ് രീതിയില്‍ പലിശ കണക്കാക്കുന്ന നിക്ഷേപത്തില്‍ ദീര്‍ഘകാലം തുടരുന്നത് നിിക്ഷേപങ്ങളുടെ മൂല്യം ഗണ്യമായി വര്‍ധിപ്പിക്കും.
ഫീസുകളെ അറിയുക
ഓരോ നിക്ഷേപ ഉത്പ്പന്നങ്ങൾക്കും സേവനദാതാക്കൾ ഫീസ് ഈടാക്കും. ഉയർന്ന ഫീസ് ഈടാക്കുന്ന നിക്ഷേപങ്ങളാണെങ്കിൽ റിട്ടേണിനെ ബാധിക്കുമോ എന്ന കാര്യം അറിയണം. പരിഗണിക്കുന്ന ഏത് നിക്ഷേപമായാലും അതുമായി ബന്ധപ്പെട്ട ഫീസ് മനസിലാക്കിയ ശേഷം നിക്ഷേപിക്കുക.
അച്ചടക്കം
വിജയകരമായ നിക്ഷേപത്തിന് അച്ചടക്കവും ക്ഷമയും ആവശ്യമാണ്. വിപണി അസ്ഥിരമാകുമ്പോഴും നിക്ഷേപ തന്ത്രത്തില്‍ ഉറച്ചുനില്‍ക്കുക എന്നത് പ്രധാനമാണ്. മ്യൂച്വൽ ഫണ്ട്, ഓഹരി നിക്ഷേപമുള്ളവർ വിപണി അസ്ഥിരമാകുമ്പോൾ നിക്ഷേപം നഷ്ടത്തിൽ പിൻവലിക്കുന്നത് തെറ്റായ നിക്ഷേപ സ്വഭാവമാണ്.
ടൈം ദി മാർക്കറ്റ് തന്ത്രം ഉപേക്ഷിക്കുക
വിലയിലെ അപ്രതീക്ഷിത മാറ്റങ്ങളെ അടിസ്ഥാനമാക്കി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ടൈം ദി മാർക്കറ്റ് എന്ന നിക്ഷേപ തന്ത്രം ഒഴിവാക്കുന്നതാണ് നല്ലത്. പണം പൂർണമായും നഷ്ടമാകാൻ സാധ്യതയുള്ള ഇത്തരം അപകട സാധ്യതയുള്ള നിക്ഷേപങ്ങൾക്ക് പകരം ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ദീർഘകാല നിക്ഷേപം തിരഞ്ഞെടുക്കാം.
വികാരങ്ങളെ നിയന്ത്രിക്കുക
നിക്ഷേപത്തോട് വൈകാരികമായി പ്രതികരിക്കുന്നത് മോശം നിക്ഷേപ തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം. ഭയം അത്യാഗ്രഹം തുടങ്ങിയവ നിക്ഷേപത്തെ മോശമായി സ്വാധീനിക്കാൻ പോന്നവയാണ്. ഇവ നിക്ഷേപ തീരുമാനങ്ങളെ നയിക്കാന്‍ അനുവദിക്കരുത്.
സാമ്പത്തിക ഉപദേശം
നിക്ഷേപ തീരുമാനങ്ങൾ എല്ലാവർക്കും എളുപ്പമാകണമെന്നില്ല. സങ്കീര്‍ണമായ നിക്ഷേപ തീരുമാനങ്ങൾ എടുിക്കുമ്പോൾ, നിക്ഷേപ തന്ത്രത്തിന്റെ ഏതെങ്കിലും വശത്തെക്കുറിച്ച് വ്യക്തതയില്ലെങ്കിൽ നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രൊഫഷണല്‍ ഉപദേശം തേടാവുന്നതാണ്. വ്യക്തിഗത ആവശ്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുയോജ്യമായ നിക്ഷേപ പദ്ധതി തയ്യാറാക്കാൻ സാമ്പത്തിക ഉപദേഷ്ടാക്കൾക്ക് സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
