പണക്കാരനാകാൻ നിക്ഷേപം തുടങ്ങാം; ഒപ്പം തിരുത്തേണ്ട സാമ്പത്തിക ശീലങ്ങൾ കൂടി അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണക്കാരനാവുക, സാമ്പത്തിക ഭദ്രത നേടുക എന്ന് ആ​ഗ്രഹിക്കുന്നവരാകും ഭൂരിഭാ​ഗം പേരും. മികച്ച മാസ വരുമാനം ഉള്ളവരാണെങ്കിൽ പോലും സാമ്പത്തികമായി മികച്ച നിലയിലായിരിക്കില്ല മിക്കവരും. നിക്ഷേപം ആരംഭിച്ചാൽ മാത്രം സാമ്പത്തികമായി നല്ല നിലയിലെത്തുമെന്ന് ചിന്തിക്കുന്നത് തെറ്റാണ്.

സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നിക്ഷേപം ആരംഭിക്കുന്നതിനോടൊപ്പം സ്വന്തം ജീവിത രീതിയിൽ, പണം വിനിയോ​ഗിക്കുന്ന രീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതായി വരാം. 2023-ൽ നല്ലൊരു തുക കയ്യിൽ വേണം എന്നാ​ഗ്രഹിക്കുന്നവർ സാമ്പത്തിക വിജയത്തിനായി സ്വയം സജ്ജരാകേണ്ടതുണ്ട്. ഇവർ പിന്തുടരേണ്ട സാമ്പത്തിക ശീലങ്ങൾ ചുവടെ വിശദമാക്കാം.

1. വരുമാനം അറിയണം

1. വരുമാനം അറിയണം

വരുമാനം അറിയുക എന്നത് പ്രധാനമാണ്. മാസത്തിൽ എത്ര രൂപ വരുമാനമായി കയ്യിലെത്തുന്നു എന്നറിയണം. പലർക്കും വ്യത്യസ്ത വരുമാന സ്രോതസുകളുണ്ടാകാം. ശമ്പളത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നവരും ഉണ്ടാകാം. മാസത്തിൽ ആകെ എത്ര രൂപ വരുമാനമായി ലഭിക്കുന്നു എന്നതിനെ പറ്റി ഒരു കണക്കുണ്ടാകണം. ഭാര്യയും ഭർത്താവും ചേർന്നാണ് കുടുംബ ചെലവുകൾ നടത്തുന്നതെങ്കിൽ രണ്ടു പേരുടെയും വരുമാനം കണക്കാക്കാം. ഈ തുകയ്ക്ക് അനുസരിച്ചാകണം ചെലവാക്കലുകൾ. 

Also Read: ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യവും; കുറഞ്ഞ പ്രീമിയത്തില്‍ 5 ലക്ഷം നേടാന്‍ എല്‍ഐസിയുടെ പുതിയ പോളിസിAlso Read: ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യവും; കുറഞ്ഞ പ്രീമിയത്തില്‍ 5 ലക്ഷം നേടാന്‍ എല്‍ഐസിയുടെ പുതിയ പോളിസി

2. ചെലവ് അറിയണം

2. ചെലവ് അറിയണം

വരുമാനം അറിഞ്ഞുള്ള ചെലവാക്കൽ ശീലമാക്കിയാൽ സാമ്പത്തിക ഭദ്രത ലഭിക്കും. ഓരോ മാസത്തിലും വ്യത്യസ്ത ചെലവുകൾക്കായി എത്ര തുക ചെലവഴിക്കുന്നു എന്ന് രേഖപ്പെടുത്തി വെയ്ക്കുന്നത് നല്ലതാണ്.

പലചരക്ക് സാധനങ്ങൾ, വൈദ്യുതി ബില്ലുകൾ, ഇന്റർനെറ്റ് കണക്ഷൻ, ഫോൺ ബില്ലുകൾ എന്നിവയ്ക്കായി നിങ്ങൾ എത്ര പണം ചെലവഴിക്കുന്നു എന്ന കാര്യം പിന്തുടരുന്നത് ഒരു ശീലമാക്കി മാറ്റുക. ഇത് ഉൾപ്പെടുത്തി മാസ ബജറ്റ് തയ്യാറാക്കണം. കാശ് വരുന്നു പോകുന്നു എന്ന രീതിക്ക് പകരം മാസം ചെലവുകൾ തിട്ടപ്പെടുത്തി വെയ്ക്കാം. 

Also Read: 'കത്തിക്കയറി' സ്വര്‍ണവില; പൊന്നില്‍ നിക്ഷേപം നടത്താന്‍ 3 മികച്ച കേന്ദ്ര പദ്ധതികള്‍Also Read: 'കത്തിക്കയറി' സ്വര്‍ണവില; പൊന്നില്‍ നിക്ഷേപം നടത്താന്‍ 3 മികച്ച കേന്ദ്ര പദ്ധതികള്‍

3. കടങ്ങൾ പെട്ടന്ന് തീർക്കുക

3. കടങ്ങൾ പെട്ടന്ന് തീർക്കുക

ക്രെഡിറ്റ് കാർഡ്, ഭവനവായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ തുടങ്ങി വ്യത്യസ്ത തരം വായ്പകളിൽ ഒന്നെങ്കിലും അടച്ചു കൊണ്ടിരിക്കുന്നവരാകും ഭൂരിഭാ​ഗവും. മാസ വരുമാനത്തിൽ നിന്ന് നല്ലൊരു തുക വായ്പയിലേക്ക് പോകുന്നുണ്ടാകാം. ഓരോ വായ്പയിലേക്ക് കടക്കുമ്പോഴും ഇഎംഐ തുക വരുമാനത്തി‍ന്റെ 20-25 ശതമാനത്തിൽ കൂടുന്നില്ലെന്ന് ഓർമിക്കണം.

വായ്പ തിരിച്ചടവിനായി വലിയ തുക മാറ്റിവെയ്ക്കുന്നത് മറ്റു ചെലവുകളെ ബാധിക്കും. ഇതോടൊപ്പം അടച്ചു കൊണ്ടിരിക്കുന്ന ഉയർന്ന പലിശയുള്ള വായ്പകൾ പെട്ടന്ന് അടച്ച് തീർക്കാൻ ശ്രമിക്കേണ്ടതുണ്ട്. 

Also Read: നികുതി ഇളവ് നേടാന്‍ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം; പലിശ 7.60% വരെ; 1.50 ലക്ഷം നിക്ഷേപിച്ചാല്‍ ആദായമെത്രAlso Read: നികുതി ഇളവ് നേടാന്‍ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം; പലിശ 7.60% വരെ; 1.50 ലക്ഷം നിക്ഷേപിച്ചാല്‍ ആദായമെത്ര

4. എമർജൻസി ഫണ്ട്

4. എമർജൻസി ഫണ്ട്

നിലവിലുള്ള ചെലവ് എത്രയാണെന്ന് അറിഞ്ഞാൽ അതിന് അനുസരിച്ചുള്ള എമർജൻസി ഫണ്ട് കരുതേണ്ടതുണ്ട്. 6 മാസത്തെ ചെലവിന് അനുസരിച്ചുള്ള തുക എമർജൻസി ഫണ്ടായി കരുതണം. 30,000 രൂപ മാസ ചെലവുള്ളൊരാൾക്ക് കുറഞ്ഞത് 2 ലക്ഷം രൂപയെങ്കിലും റിസര്‍വ് ഫണ്ടായി കരുതണം. മാസത്തില്‍ മിച്ചം വരുന്ന തുക ഉപയോഗിച്ച് എമർജൻസി ഫണ്ടിലേക്ക് മാറ്റാം.

5. നിക്ഷേപം ശീലമാക്കുക

5. നിക്ഷേപം ശീലമാക്കുക

പണം വളർത്താനുള്ള ഏക മാർ​ഗം നിക്ഷേപം തന്നെയാണ്. നിക്ഷേപ തീരുമാനങ്ങൾ പക്വതയോടെ എടുക്കേണ്ടതാണ്. റിസ്ക് ലെവൽ തിരിച്ചറിഞ്ഞും മികച്ച ആദായം തരുന്ന പണപ്പെരുപ്പത്തെ മറികടക്കുന്നൊരു നിക്ഷേപം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഓരോ ലക്ഷ്യം വെച്ച് വേണം നിക്ഷേപം ആരംഭിക്കേണ്ടത്. നിക്ഷേപ ലക്ഷ്യത്തിന് അനുസൃതമായ പദ്ധതികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കണം. ദീർഘകാല നിക്ഷേപത്തിന് ഇക്വിറ്റിയിൽ എസ്ഐപി പരി​ഗണിക്കാം.

6. നിക്ഷേപത്തെ പിന്തുടരുക

6. നിക്ഷേപത്തെ പിന്തുടരുക

സാമ്പത്തിക ലക്ഷ്യം നേടുന്നതിന് നിക്ഷേപം നടത്തിയാൽ മാത്രം പോര. ആരംഭിച്ച നിക്ഷേപം കൃത്യമായി പിന്തുടർന്ന് ശരിയായ പാതയിലാണോ വളർച്ചയെന്ന് കണ്ടെത്തണം. ഇതിനായി പോർട്ട്ഫോലിയോ കൃത്യമായ ഇളവേളകളിൽ നിരീക്ഷിക്കണം. നിക്ഷേപം തുടരുന്നതും അവസാനിപ്പിക്കുന്നതുമായി തീരുമാനങ്ങൾ അടിസ്ഥാനപരമായ കാര്യങ്ങളെ കണക്കിലെടുത്താവണം. വികാരങ്ങളെയോ വാർത്തകളെയോ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുന്നത് നിക്ഷേപത്തെ ലക്ഷ്യത്തെ ബാധിക്കും.

Read more about: investment budget 2024
English summary

Want To Rich In 2023 First Start An Investment And Should Follow These 6 Financial Habits

Want To Rich In 2023 First Start An Investment And Should Follow These 6 Financial Habits, Read In Malayalam
Story first published: Sunday, January 22, 2023, 17:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X