തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ 100 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ക്ക്, കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ച നല്കാന് സാധിക്കും. ഇത്തരത്തില്‍ മികച്ച നേട്ടം സമ്മാനിക്കാവുന്നതും ഭാവിയുടെ വാഹനമെന്ന് കണക്കാക്കപ്പെടുന്ന വൈദ്യുത വാഹന മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതും കടബാധ്യത ഇല്ലാത്തതുമായ ഒരു സ്മോള്‍ കാപ് ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍സ്
വൈദ്യുത വാഹന മേഖലയില്‍ ബിസിനസ് കേന്ദ്രീകരിച്ചതും ഈ വിഭാഗത്തില്‍ നിന്നും ആദ്യമായി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുമാണ് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍സ് & മൊബിലിറ്റി ലിമിറ്റഡ്. 1982-ല്‍ മന്വിജയ് ഡവലെപ്മെന്റ് കമ്പനി എന്ന പേരിലാണ് തുടക്കം. ഇറക്കുമതി ചെയ്യുന്ന തുകല്‍ ഉത്പന്നങ്ങളുടേയും ചണം, പരുത്തി, കമ്പിളി തുടങ്ങിയവയുടെ വിതരണത്തിലുമാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും പിന്നീട് വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ നിര്‍മാണത്തിലേക്കും ഇലക്ട്രോണിക്സ് ഉപകരണ മേഖലയിലേക്കും ചുവടുവച്ചു.
അനുകൂല ഘടകം
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ഗുജറാത്തിലെ വഡോദരയില്‍ വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്റെ ആദ്യ വൈദ്യുത വാഹന നിര്‍മാണശാല ആരംഭിച്ചു. 500 കോടി രൂപയാണ് മുടക്കുമുതല്‍. ഇവിടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിര്‍മിക്കും. ഇതിനോടൊപ്പം വൈദ്യുത് വാഹന മേഖലയിലെ ഗവേഷണ, വികസന കേന്ദ്രവും പ്രാവര്‍ത്തികമാക്കും. ഈ പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി കരസ്ഥമാക്കിയിട്ടുണ്ട്. ജോയ് ഇ-ബൈക്ക് എന്ന ബ്രാന്‍ഡിന് കീഴിലാണ് കമ്പനിയുടെ വൈദ്യുത വാഹനങ്ങള്‍ പുറത്തിറങ്ങുന്നത്. നിലവില്‍ 4 ഇനത്തിലുള്ള ബൈക്കുകളാണ് പുറത്തിറക്കുന്നത്. 2025-ഓടെ വൈദ്യുത കാറുകളും മുചക്ര വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഓഹരി വിശദാംശം
വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍സ് & മൊബിലിറ്റിയുടെ 66.86 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 33.1 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. നിലവില്‍ ക്മ്പനിയുടെ വിപണി മൂല്യം 1,898 കോടി രൂപയാണ്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.07 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 2.16 നിരക്കിലാണ്. വൈദ്യുത വാഹനങ്ങളുടെ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 23.06 ആയിരിക്കുമ്പോള്‍ 318 നിലവാരത്തിലാണ്.
തിങ്കളാഴ്ച 73.25 രൂപയിലാണ് വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍സിന്റെ (BSE: 538970) ഓഹരികള്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 8 ശതമാനവും മൂന്ന് മാസത്തിനിടെ 13 ശതമാനവും ഓഹരി വിലയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 100.70 രൂപയും കുറഞ്ഞ വില 58.98 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, വരുമാനം ഓഹരി വിലയുടെ ആനുപാതികമായി വര്‍ധന കൈവരിക്കാത്തതിനാല്‍ വാല്യുവേഷന്റെ അടിസ്ഥാനത്തില്‍ സ്റ്റോക്ക് അല്‍പ്പം ചെലവേറിയതാണ്. എങ്കിലും ഭാവി സാധ്യതകളെ മുന്‍നിർത്തി ഓഹരി പരിഗണിക്കാം. ഇതിനോടൊപ്പം വരുമാനം ഉയർത്താനും സാധിച്ചാൽ ഓഹരി അടുത്ത മള്ട്ടിബാഗറുമാകും.
സാമ്പത്തികം
വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്റെ സാമ്പത്തിക സ്ഥിതി താരതമ്യേന മികച്ച നിലയിലാണ്. കമ്പനിക്ക് പറയത്തക്ക കടബാധ്യതകള്‍ ഇല്ല. കഴിഞ്ഞ 3 വര്‍ഷമായി വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്റെ അറ്റദായത്തിലും വരുമാനത്തിലും 440% സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 58.11 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 444 ശതമാനം വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 2.87 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 288 ശതമാനം വര്‍ധനയാണ്. അതേസമയം, പ്രതിയോഹരി വരുമാനം 0.34 രൂപയില്‍ നിന്നും 0.11 രൂപയിലേക്ക് ഇടിഞ്ഞു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications