സാമ്പത്തിക സേവനങ്ങളുടെ ആദ്യ പടിയാണ് സേവിംഗ്സ് അക്കൗണ്ടുകൾ. ഇന്ന് വിപണിയിൽ വിവിധങ്ങളായ നേട്ടങ്ങൾ ലഭിക്കുന്ന സേവിംഗ്സ് അക്കൗണ്ടുകളുണ്ട്. ഇവ ഞൊടിയിടയിൽ ഓൺലൈനായി സ്വന്തമാക്കാൻ സാധിക്കും. ഓരോരുത്തരുടെയും സാമ്പത്തികത്തിന് അനുയോജ്യമായ സേവിംഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കുന്നതിന് വിവിധ ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ട്.
സാമ്പത്തിക ലക്ഷ്യങ്ങളുമായും ആവശ്യങ്ങളുമായും പൊരുത്തപ്പെടുന്ന അക്കൗണ്ടുകളാണ് തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കണം. ഇതിന് പലിശ നിരക്കുകൾ, സേവിംഗ്സ് അക്കൗണ്ട് ചാർജുകൾ, അക്കൗണ്ട് സൗകര്യങ്ങൾ, , ഉപഭോക്തൃ സേവനം എന്നിവ പ്രധാന ഘടകങ്ങളാണ്. ഇത്തരത്തിൽ ഒരു സേവിംഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഈ ലേഖനത്തിൽ പരിശോധിക്കാം.
പലിശ നിരക്ക്
സേവിംഗ്‌സ് അക്കൗണ്ടിലെ പണത്തിന്റെ വളര്‍ച്ച നിര്‍ണയിക്കുന്നത് സേവിംഗ്‌സ് അക്കൗണ്ടിന് മുകളില്‍ ലഭിക്കുന്ന പലിശ നിരക്ക് തന്നെയാണ്. വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് പരിശോധിച്ച ശേഷം അക്കൗണ്ട് ആരംഭിക്കുന്നത് അതിനാല്‍ ഗുണം ചെയ്യും.

മത്സരാധിഷ്ഠിതമായി ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന അക്കൗണ്ടുകൾ കണ്ടെത്തുക. വലിയ തുക അക്കൗണ്ടിൽ സൂക്ഷിക്കുന്നവരാണെങ്കിൽ നിരക്കുകളിലെ ചെറിയ വ്യത്യാസം പോലും ദീർഘകാലാടിസ്ഥാനത്തിൽ സമ്പാദ്യത്തിൽ കാര്യമായ മാറ്റമുണ്ടാക്കും.
ചാർജുകൾ
പണം സൂക്ഷിക്കുക എന്നത് മാത്രമാണ് സേവിംഗ്സ് അക്കൗണ്ടുകളുടെ ഉപയോഗം എന്നതിനാൽ സേവിംഗ്‌സ് അക്കൗണ്ടുകൾ പൊതുവെ ചെലവ് കുറഞ്ഞതോ സൗജന്യമായതോ ആണ്. എങ്കിലും സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നതിന് മുൻപ് അധിക ചാർജുകൾ എന്തെങ്കിലും ബാങ്കുകൾ ഈടാക്കുന്നുണ്ടോയെന്ന് അറിയണം. മെയിന്റനൻസ് ഫീസ്, എടിഎം പണം പിൻവലിക്കുന്നതിനുള്ള ചാർജ്, ട്രാൻസ്ഫർ ചാർജ്, മിനിമം ബാലൻസ് പരിധി, മിനിമം ബാലൻസ് ചാർജ് എന്നിവ ആദ്യമേ പരിശോധിക്കേണ്ടവയിൽ ഉൾപ്പെടുന്നു.
ഈ ചാർജുകൾ സേവിംഗ്സ് അക്കൗണ്ടിലെ പണത്തിൽ നിന്നാണ് ഈടാക്കുക. അതിനാൽ കുറഞ്ഞ നിരക്കുള്ള അക്കൗണ്ട് തിരഞ്ഞെടുക്കുക. സേവിംഗ്സ് അക്കൗണ്ടിലെ പണം ഇടയ്ക്കിടെ ഉപയോഗിക്കുന്നവരാണെങ്കിൽ മിനിമം ബാലൻസ് മാനദണ്ഡങ്ങൾ കുറഞ്ഞതും ചാർജ് കുറവുള്ളതുമായ അക്കൗണ്ട് തിരഞ്ഞെടുക്കണം.
പണ ലഭ്യതയ്ക്കുള്ള സൗകര്യം
സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നതിനൊപ്പം എളുപ്പത്തിൽ അക്കൗണ്ടിലുള്ള പണം ഉപയോഗിക്കാനും സാധിക്കുമോ എന്ന പരിശോധിച്ച് വേണം സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാൻ. ഏത് സമയത്തും പണം ഉപയോഗിക്കാൻ കഴിയുന്ന സൗകര്യങ്ങൾ നൽകുന്ന ബാങ്കിൽ പണം നിക്ഷേപിക്കുന്നതാണ് ഉചിതം. ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ, മൊബൈൽ ആപ്പുകൾ, 24*7 കസ്റ്റമർ സർവീസ്, പണം പിൻവലിക്കാനുള്ള എടിഎമ്മുകളുടെ ശൃംഖല എന്നിവ പരിശോധിക്കേണ്ടതുണ്ട്.
അക്കൗണ്ട് നിയന്ത്രണങ്ങൾ
ഒരു സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നതിന് മുൻപ് ബാങ്ക് ഏർപ്പെടുത്തുന്നനിയന്ത്രണങ്ങളെ പരിശോധിക്കണം. ചില അക്കൗണ്ടുകൾ തുറക്കുന്നതിന് ബാങ്ക് നിശ്ചിത ബാലൻസ് നിലനിർത്താൻ ആവശ്യപ്പെട്ടേക്കാം. ഈ തുക ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ സാധിക്കുമോ എന്ന് അറിയണം.
ഓരോ മാസവും ഉപഭോക്താവിന് നടത്താനാകുന്ന ഇടപാടുകളുടെയും പിൻവലിക്കലുകളുടെയും പരിമിതികളെക്കുറിച്ച് അറിയണം. നിശ്ചിത പരിധി കഴിഞ്ഞ് എടിഎമ്മുകലിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ചാർജുകൾ ചില ബാങ്കുകൾ ഈടാക്കാറുണ്ട്. അപ്രതീക്ഷിത നിരക്കുകൾ ഒഴിവാക്കാൻ നിയന്ത്രണങ്ങൾ മനസിലാക്കുന്നത് ഉപകരിക്കും.
പേരും പ്രശ്സ്തിയുമുള്ള ബാങ്ക് തിരഞ്ഞെടുക്കുക
അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോൾ പേരും പ്രശസ്തിയുമുള്ള ബാങ്ക് തിരഞ്ഞെടുക്കണം. ഇതോടൊപ്പം പരിഗണിക്കേണ്ട പ്രധാന കാര്യമാണ് ബാങ്കിന്റെ സേവനങ്ങളുടെ ഗുണനിലവാരം. ബാങ്ക് സേവനങ്ങളുടെ നിലവാരം അറിയാൻ പ്രശസ്തി അന്വേഷിക്കുകയും ഉപഭോക്തൃ അവലോകനങ്ങൾ പരിശോധിച്ചാലും മതി. അക്കൗണ്ടുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളപ്പോൾ ഉടനടി ഉപഭോക്തൃ സേവനം ലഭിക്കേണ്ടത് പ്രധാനമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
