ക്രെഡിറ്റ് കാര്‍ഡുകള്‍ വിപണിയില്‍ എത്തിയപ്പോള്‍ ഉപഭോഗപരത അഥവാ കണ്‍സ്യൂമറിസം പ്രോത്സാഹിപ്പിക്കുന്നു എന്ന നിലയില്‍ ഏറെ ആശങ്കകള്‍ ആ സമയത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ പോകപ്പോകെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തിയാല്‍ വീട്ടിലെ
ക്രെഡിറ്റ് കാര്‍ഡുകള്‍ വിപണിയില്‍ എത്തിയപ്പോള്‍ ഉപഭോഗപരത അഥവാ കണ്‍സ്യൂമറിസം പ്രോത്സാഹിപ്പിക്കുന്നു എന്ന നിലയില്‍ ഏറെ ആശങ്കകള്‍ ആ സമയത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ പോകപ്പോകെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തിയാല്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഏറെ പ്രയോജനം ചെയ്യുമെന്ന് ആള്ക്കാര് മനസ്സിലാക്കിത്തുടങ്ങി. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി പര്ച്ചേസിംഗിനായുള്ള പുതിയ സാമ്പത്തീക രീതി പ്രചാരത്തിലുണ്ട്. നിങ്ങളെ തേടിയെത്തുന്ന ഇ മെയില്‍ സന്ദേശങ്ങളായും എസ്എംഎസുകളായും ഫോണ്‍ വിളികളായും നിങ്ങളും അതേപ്പറ്റി അറിഞ്ഞിട്ടുണ്ടാകും. പുതിയ പുതിയ ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പര്‍ച്ചേസ് നടത്തുവാന്‍ വ്യക്തികളെ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ളവയിയിരിക്കും അതെല്ലാം.
ബൈ നൗ,പേ ലേറ്റര്‍ (ബിഎന്ജിഎല്) പദ്ധതി
ചില ഫിനാന്‍സ് കമ്പനികളും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ബൈ നൗ,പേ ലേറ്റര്‍ (ബിഎന്ജിഎല്) പദ്ധതിയും ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് നിങ്ങള്‍ ഇപ്പോള്‍ ഉത്പ്പന്നം വാങ്ങിക്കൂ, പണം നല്‍കുന്നത് പിന്നീട് മതി എന്ന്. രാജ്യത്തെ കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും ഇത്തരം പദ്ധതികളുടെ ജന സ്വീകാര്യത വീണ്ടും വര്‍ധിപ്പിക്കുകയും ചെയ്തു.
ക്രെഡിറ്റ് കാര്‍ഡിന് പകരമോ?
സാമ്പത്തിക ഞെരുക്കം കാരണം വാങ്ങല്‍ ശേഷി കുറഞ്ഞ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഇത് നല്ലൊരു ഓഫറാണല്ലോ. നമുക്ക് ആവശ്യമുള്ള വസ്തു കൈയ്യിലെത്തുകയും ചെയ്യും അതിന്റെ പണം പിന്നീട് നല്‍കുകയും ചെയ്താല്‍ മതി. മില്ലേനിയല്‍സിനിടയില്‍ ഉള്‍പ്പെടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള സ്വീകാര്യത ഉയര്‍ന്നു വരികയാണ്. ഈ ഒരു സാഹചര്യത്തില്‍ ബെ നൗ,പേ ലേറ്റര്‍ സംവിധാനം എത്രത്തോളം വിശ്വസനീയമാണ്. അവര്‍ ഉപയോക്താക്കളെ മുതലെടുക്കുകയാണോ ? അതോ കടക്കെണിയിലേക്കുള്ള മറ്റൊരു മാര്‍ഗമോ?
എന്താണ് ബെ നൗ,പേ ലേറ്റര്‍ പദ്ധതികള്‍?
ഈ പദ്ധതി പ്രകാരം ഉപയോക്താവിന് ഉത്പന്നങ്ങള്‍ വാങ്ങിക്കുന്ന സമയത്ത് അതിന്റെ വില നല്‍കേണ്ടതില്ല. പകരം സ്ഥാപനം നിശ്ചയിച്ചിരിക്കുന്ന നിശ്ചിത കാലയളവിനുള്ളില്‍ പണം നല്കിയാല് മതി. ബിഎന്‍പിഎല്‍ സേവനദാതാക്കളുടെ വില്‍പ്പന പങ്കാളികളില്‍ നിന്ന് മാത്രമാണ് ഉപഭോക്താക്കള്‍ ഉത്പ്പന്നം വാങ്ങിക്കേണ്ടത്. ഇനി നിശ്ചിത സമയത്തിനുള്ളില്‍ പണം തിരിച്ചടയ്ക്കുവാന്‍ സാധിച്ചില്ല എങ്കില്‍ ബില്‍ തുക അനുസരിച്ച് ഉപഭോക്താവില്‍ നിന്ന് പലിശ ഈടാക്കുകയും ചെയ്യും. ആമസോണ്‍ പേ, സെസ്റ്റ് മണി, ലേസി പേ, സിംപല്‍, സ്ലൈസ് തുടങ്ങിയ കമ്പനികള്‍ ബിഎന്‍പിഎല്‍ സേവനങ്ങള്‍ നല്കി വരുന്നുണ്ട്.
ഗുണഫലങ്ങള്‍ എന്തെല്ലാം?
ക്രെഡിറ്റ് കാര്‍ഡിന് പകരമെന്ന നിലയില്‍ ഈ പദ്ധതികള്‍ തിരിച്ചടവുകള്‍ ഹ്രസ്വകാലത്തേക്ക് നീട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്. മാസത്തിന്റെ മധ്യത്തില്‍ എന്തെങ്കിലും പര്‍ച്ചേസ് ചെയ്യേണ്ടതായി വരികയും എന്നാല്‍ കൈയ്യില്‍ പണത്തിനായി ശമ്പളം അക്കൗണ്ടില്‍ എത്തുന്നത് വരെ കാത്തിരിക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിലൊക്കെ ബ നൗ,പേ ലേറ്റര്‍ പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്.
കോട്ടങ്ങള്‍ എന്തെല്ലാം?
ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നവര്‍ എല്ലാം ഡ്യൂ ഡേറ്റില്‍ വീഴ്ച വരുത്തുന്നില്ല എന്ന് ഉറപ്പു വരുത്തുകയും അക്കാര്യം ഏറെ ശ്രദ്ധിക്കുകയും വേണം. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നത് പലിശയും മറ്റ് പിഴകളും ഈടാക്കുന്നതിന് കാരണമാകും. അത് പ്രതിവര്‍ഷം 30 ശതമാനം വരെ ഉയര്‍ന്ന നിരക്കിലായിരിക്കാം. മിക്കപ്പോഴും പ്രതിദിന നിരക്കിലാണ് ഇവ കണക്കാക്കുക. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നത് ഉപയോക്താവിന്റെ ക്രെഡിറ്റ് സ്കോറിനെയും പ്രതികൂലമായി ബാധിക്കും. അത് ഭാവിയില്‍ വായ്പകള്‍ അനുവദിച്ചു കിട്ടുന്നതിലും പ്രയാസങ്ങളുണ്ടാക്കും.
More From GoodReturns

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ബംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് വൻ മാറ്റം, സ്റ്റേഷൻ മാറി!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications