ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയില്‍ നിരവധി പേര് തങ്ങളുടെ കയ്യിലുള്ള പണത്തിന്റെ ഒരു പങ്ക് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം സ്ഥിര നിക്ഷേപത്തിന് ഇന്ന് ലഭിക്കുന്ന പലിശ നിരക്കാണ്. റിപ്പോ നിരക്ക് വർധനവിന് ശേഷം മികച്ച പലിശ നിരക്കാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്.
2022 മേയിൽ ശരാശരി 5 ശതമാനമായിരുന്ന ബാങ്ക് നിക്ഷേപ പലിശ നിരക്ക് ഇന്ന് 7 ശതമാനം മുതല്‍ 9 ശതമാനം വരെയാണ്. അതേസമയം, പോസറ്റ് ഓഫീസിലെ ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഏപ്രിൽ 1 മുതൽ പുതുക്കിയതിനാൽ ബാങ്ക് നിക്ഷേപങ്ങളുടെ അതേ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. പലിശ നിരക്കിനൊപ്പം മറ്റ് ചില ഘടകങ്ങളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാൾ മികച്ചതാക്കുന്നുണ്ട്. വിശദമായി നോക്കാം.
1. സര്‍ക്കാര്‍ പദ്ധതികള്‍
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ സര്‍ക്കാര്‍ സമ്പാദ്യ പദ്ധതികളാണ്. പലിശ നിരക്കിലെ ചാഞ്ചാട്ടം ഏറ്റവും കുറവ് ബാധിക്കപ്പെടുന്നവതും ഇവയ്ക്കാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് പരിഷ്കരണങ്ങളെ ആശ്രയിച്ചിരിക്കും. സര്‍ക്കാര്‍ സ്പോണ്‍സര്‍ഡ് സമ്പാദ്യ പദ്ധതി ഒരു ഗ്യാരണ്ടീഡ് റിട്ടേണ്‍ നല്കുന്നതിനാല് നിക്ഷേപത്തിനുള്ള ഏറ്റവും സുരക്ഷിതമായ ഓപ്ഷനുകളിലൊന്നാണിത്.

2. സുരക്ഷ
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതിയുടെ മറ്റൊരു പ്രധാന നേട്ടം സുരക്ഷയാണ്. ഒരു ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ ഡെപ്പോസിറ്റ് ആൻഡ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ 5 ലക്ഷം രൂപയുടെ ഇൻഷൂറൻസാണ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്.
ബാങ്ക് തകര്‍ന്നാല്‍ നിക്ഷേപകന് 5 ലക്ഷം രൂപ വരെ മാത്രമെ തിരികെ ലഭിക്കുകയുള്ളൂ. എന്നാൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ കാര്യത്തില്‍ സേവിംഗ്സ് സ്കീമുകളുടെ പിന്തുണ കേന്ദ്ര സര്‍ക്കാറാണ്. അതിനാല്‍ എന്തെങ്കിലും വീഴ്ച ഉണ്ടാകാനുള്ള സാധ്യതയില്ല. ഇക്കാരണത്താൽ നിക്ഷേപിക്കുന്ന പണം മുഴുവനും സുരക്ഷിതമായിരിക്കും.
3. പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം ഒരു വര്‍ഷത്തേക്ക് 6.8 ശതമാനം പലിശ നല്‍കും. രണ്ട് വര്‍ഷം-6.9%, മൂന്ന് വര്‍ഷം- 7%, അഞ്ച് വര്‍ഷം- 7.50% എന്നിങ്ങനെയാണ് പലിശ നിരക്ക്. ബാങ്കുകള്‍ക്ക് ഏകീകൃത നിരക്കില്ല. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡികള് സാധാരണ ഉപഭോക്താക്കള്‍ക്ക് 3 ശതമാനം മുതല്‍ 7.1 ശതമാനം വരെ നല്‍കും.
ഈ നിക്ഷേപങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 50 അടിസ്ഥാന നിരക്ക് അധികമായി ലഭിക്കും. പോസ്റ്റ് ഓഫീസിൽ മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ഒരേ നിരക്കാണ് ലഭിക്കുന്നത്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പുതുക്കും.
4. കാലാവധി
ബാങ്ക് സ്ഥിര നിക്ഷേപത്തിന് 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുണ്ട്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയാണ് കാലാവധി.
5. നികുതി ആനുകൂല്യങ്ങള്‍
പോസ്റ്റ് ഓഫീസ്, ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ അഞ്ച് വര്‍ഷത്തേക്ക് കൈവശം വച്ചാല്‍ 1.5 ലക്ഷം രൂപയുടെ നികുതി ആനുകൂല്യം ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവാണിത്. ബാങ്കുകളില്‍ ഇവ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം എന്നറിയപ്പെടുന്നു. പോസ്റ്റ് ഓഫീസില്‍ 5 വര്‍ഷ സ്ഥിര നിക്ഷേപത്തിനാണ് ഈ ഇളവ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
