രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം കുതിച്ചുയരുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2023 ഏപ്രിലിൽ 8.6 കോടിയിലധികം ക്രെഡിറ്റ് കാർഡുകളാണ് വിപണിയിലുള്ളത്. 2022 ഏപ്രിലുള്ള 7.5 കോടി ക്രെഡിറ്റ് കാർഡുകളിൽ നിന്ന് ഏകദേശം 15 ശതമാനത്തിന്റെ വളർച്ചയാണിത്. റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്ക്, പ്രീമിയം ലൈഫ്സ്റ്റൈൽ റിവാർഡുകൾ എന്നിവയാണ് ക്രെഡിറ്റ് കാർഡിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നത്.
2023 അവസാനിക്കുന്നതോടെ ഇത് 10 കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. പുതുതായി ക്രെഡിറ്റ് കാർഡ് എടുക്കുന്നവരുടെ എണ്ണം ഉയരുമെന്നാതിനാൽ ക്രെഡിറ്റ് കാർഡ് എടുക്കുന്നവർ കാർഡിന്റെ പ്രത്യേകതകളറിഞ്ഞ് ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കണം. ഒരു ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
ഫ്രീ ക്രെഡിറ്റ് പിരിയഡ്
ക്രെഡിറ്റ് കാർഡിന്റെ ഏറ്റവും വലിയ നേട്ടം ഫ്രീ ക്രെഡിറ്റ് പിരിയഡ് ആണ്. ഒന്നാം തീയതിയാണ് ക്രെഡിറ്റ് കാര്‍ഡ് ബില്‍ ജനറേറ്റ് ചെയ്യുന്നതെങ്കില്‍ 20-ാം ദിവസമാണ് ബില്ലടയ്ക്കേണ്ടി വരുന്നത്. ഉദാഹരണമായി മാര്‍ച്ച് ഒന്നാം തീയതി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഏപ്രില്‍ 1-ാം തീയതിയാണ് ബില്‍ ജനറ്റേ് ചെയ്യുന്നത്. 20-ാം തീയതിയാണ് ബില്ലടയ്ക്കേണ്ടത്. ഇത് കണക്കാക്കുമ്പോള്‍ 50 ദിവസമാണ് പലിശയില്ലാതെ പണം ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഓരോ ക്രെഡിറ്റ് കാര്‍ഡിന്റെയും തീയതി അനുസരിച്ച് ഇത് 20 ദിവസം മുതല്‍ 50 ദിവസം വരെ ലഭിക്കും.

ക്രെഡിറ്റ് സ്കോര്‍
ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താന്‍ ഏറ്റവും മികച്ച സൗകര്യമാണ് ക്രെഡിറ്റ് സ്കോര്‍. വായ്പ എടുക്കുന്ന സമയത്ത് ക്രെഡിറ്റ് സ്കോറിന് വലിയ പ്രധാന്യമുണ്ട്. 750 ന് മുകളിലുള്ള ക്രെഡിറ്റ് സ്കോര്‍ മികച്ച ക്രെഡിറ്റ് സ്കോറായി ബാങ്കുകള്‍ പരിഗണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ള വ്യക്തികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കി കൃത്യമായി മാസത്തില്‍ ബില്ലടച്ചാല്‍ മികച്ച ക്രെഡിറ്റ് സ്കോര്‍ സ്വന്തമാക്കാം.
ക്യാഷ്ലെസ് പേയ്മെന്റ്
ക്യാഷ്ലൈസ് ഇടപാടുകള്‍ക്ക് പ്രധാന്യമുള്ള കാലത്ത് പണം കയ്യില്‍ സൂക്ഷിക്കാതെ ഇടപാട് നടത്താന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായിക്കും. ഓഫ്ലൈനായോ ഓണ്‍ലൈനോ പണരഹിത ഇടപാടുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ മാസാവസാനം വരെ ഉപയോഗിക്കാനാകും.
ഡിസ്ക്കൗണ്ട്/ ക്യാഷ്ബാക്ക്
ക്രെഡിറ്റ് കാര്‍ഡ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഡിസ്ക്കൗണ്ട്/ ക്യാഷ്ബാക്ക് സൗകര്യങ്ങള്‍ ലഭിക്കും.ഓരോ ഇടപാടുകള്‍ അനുസരിച്ച് 5 ശതമാനം മുതല്‍ 50 ശതമാനം വരെ ലഭിക്കും.
കോ ബ്രാന്‍ഡഡ് കാര്‍ഡ്
വിവിധ കമ്പനികളുമായി സഹകരിച്ച് ബാങ്കുകള്‍ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ആരംഭിക്കുന്നുണ്ട്. ട്രാവല്‍, ഫുഡ്, ഫ്യുവല്‍ തുടങ്ങിയ കമ്പനികളുമായി ചേര്‍ന്ന് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നുണ്ട്. ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡില്‍ യാത്ര ടിക്കറ്റ് ഇടപാടുകള്‍ക്ക് അധിക ഡിസ്ക്കൗണ്ടുകളും റിവാര്‍ഡ് പോയിന്റുകളും ലഭിക്കും. ഡൈനിംഗ്/ മൂവി കാര്‍ഡുകള്‍ വഴി 50 ശതമാനം വരെ ഓഫര്‍ ലഭിക്കും.
ഫ്രീ മെമ്പര്‍ഷിപ്പ്
വിവിധ ഘട്ടങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഹോട്ടല്‍, ആമസോണ്‍ പ്രൈം, ടൈംസ് പ്രൈം, ഫോബ്ര് ് മാഗസീന്, സ്വിഗ്ഗി തുടങ്ങിയവയില്‍ സൗജന്യ മെമ്പര്‍ഷിപ്പ് ലഭിക്കും. ജോയിനിംഗ് ഫീസ്, വാര്‍ഷിക ഫീസ് തുടങ്ങിയ സമയങ്ങളില്‍ ഇത്തരം ഓഫറുകള്‍ ലഭിക്കും.
ലോഞ്ച് ആക്സസ്
ചില ക്രെഡിറ്റ് കാര്‍ഡുകള്‍ എയര്‍പോര്‍ട്ടുകളിൽ ആഭ്യന്തര വിദേശ യാത്രക്കാർക്ക് ലോഞ്ച് ആക്സസ് നൽകുന്നുണ്ട്. പാദത്തിലോ വര്‍ഷത്തിലോ നിശ്ചിത എണ്ണം തവണ മാത്രമെ ലോഞ്ച് ആക്സസ് അനുവദിക്കുന്നത്. ചില പ്രീമിയം കാര്‍ഡുകള്‍ സപ്ലിമെന്ററി കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കും ലോഞ്ച് പ്രവേശനം വാഗ്ദാനം ചെയ്യുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
