മാസത്തിൽ ഇടത്തരം ശമ്പളം വാങ്ങുന്നൊരാൾ തൊട്ട് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർക്ക് വരെ വ്യത്യസ്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ ജീവിതത്തിലുണ്ടാകും. ഓരോരുത്തരുടെയും ശമ്പളത്തിനും വരുമാനത്തിനും അനുസരിച്ച് നിക്ഷേപങ്ങൾ നടത്തുകയാണ് ഇതിനായി ചെയ്യേണ്ടത്. കുറഞ്ഞ ശമ്പളം, മാസത്തിൽ മിച്ചം പിടിക്കുന്ന തുക കുറവ് എന്നി ചിന്തകളെ മാറ്റി നിർത്തി കയ്യിലുള്ള പണം വളരാൻ സാധിക്കുന്ന നിക്ഷേപങ്ങളിലേക്ക് മാറ്റുകയാണ് വേണ്ടത്.
ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങൾ അനുസരിച്ച് നിക്ഷേപ കാലയളവ് അനുസരിച്ച് റിസ്കെടുക്കാനുള്ള ശേഷി അനുസരിച്ച് തിരഞ്ഞെടുക്കുന്ന നിക്ഷേപങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച നേട്ടം കൊയ്യാൻ സാധിക്കുന്ന, 1,000 രൂപ മാസതവണയിൽ ആരംഭിക്കാൻ സാധിക്കുന്ന 5 നിക്ഷേപങ്ങൾ പരിചയപ്പെടാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ദീർഘകാല നിക്ഷേപങ്ങൾക്ക് സുരക്ഷിതവുമായ നിക്ഷേപമാണ് സർക്കാർ ഗ്യാരണ്ടിയുള്ള പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. 15 വർഷത്തെ കാലാവധിയുള്ള നിക്ഷേപം പൂർണമായും നികുതി മുക്തമാണ്. പതിനഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം 5 വർഷത്തെ ബ്ലോക്കുകളായി നിക്ഷേപ സമയപരിധി നീട്ടാവുന്നതാണ്. 500 രൂപ മുതൽ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കാം.
പരമാവധി നിക്ഷേപം 1.50 ലക്ഷം രൂപയാണ്. നിക്ഷേപം ആരംഭിച്ച് 6 വർഷത്തിന് ശേഷം ഉപാധികളോടെ പിൻവലിക്കാൻ സാധിക്കും. കാലയളവിൽ നിശ്ചയിക്കുന്ന പലിശ നിരക്കാണ് നിക്ഷേപത്തിന് ബാധമാവുക. നിലവിൽ 7.1 ശതമാനമാണ് പലിശ നിരക്ക്.

മ്യൂച്വൽ ഫണ്ടുകൾ
ശമ്പളക്കാരുടെ പോർട്ട്ഫോളിയോയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. മികച്ച വരുമാനം നേടാൻ അല്പം റിസ്കെടുക്കാൻ സാധിക്കുന്നൊരാൾക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം.
5 വർഷത്തിന് മുകളിൽ നിക്ഷേപിക്കുന്നവർക്കാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ അനുയോജ്യം. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി മാസ തവണകളായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. ആഴ്ചകളിൽ നിക്ഷേപിക്കാവുന്ന എസ്ഐപിയും ലഭ്യമാണ്.
മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിന് പരിധിയില്ല. എന്നാൽ ചുരുങ്ങിയ നിക്ഷേപം ഓരോ സ്കീം അനുസരിച്ച് വ്യത്യാസപ്പെടും. 500 രൂപ മുതൽ പ്രതിമാസ എസ്ഐപി അനുവദിക്കുന്ന നിക്ഷേപങ്ങളുണ്ട്. ക്ലോസ്-എൻഡ്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം ഫണ്ടുകൾക്ക് മാത്രമാണ് മിനിമം നിക്ഷേപ കാലയളവ് ഉള്ളത്. ഇക്വിറ്റി ഫണ്ടുകളുടെ റിട്ടേൺ വിപണിയിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും.
നാഷണൽ പെൻഷൻ സ്കീം
ശമ്പളക്കാർക്ക് വിരമിക്കൽ കാലത്ത് മികച്ച പെൻഷൻ കണ്ടെത്താൻ സർക്കാർ സ്പോൺസർ ചെയ്യുന്ന ഏറ്റവും മികച്ച നിക്ഷേപ പദ്ധതികളിൽ ഒന്നാണ് നാഷണൽ പെൻഷൻ സ്കീം. പണം നിക്ഷേപകന്റെ താൽപര്യപ്രകാരം വിവിധ അസറ്റ് ക്ലാസുകളിലേക്ക് നിക്ഷേപം നടത്താം. ഇതിൽ നിന്നുള്ള വരുമാനം അനുസരിച്ചാണ് പെൻഷൻ ലഭിക്കുക. 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് നാഷണൽ പെൻഷൻ സ്കീമിൽ ചേരാം. ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. പരിധിയില്ലാതെ നിക്ഷേപിക്കാം.
സ്വർണ നിക്ഷേപം
ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ നിക്ഷേപമാണ് സ്വർണം. ജുവലറികൾ നടത്തുന്ന നിക്ഷേപ പദ്ധതികൾ മുതൽ ഡിജിറ്റൽ ഗോൾഡിൽ വരെ ശമ്പളക്കാരന് എളുപ്പത്തിൽ നിക്ഷേപിക്കാം. ഗോൾഡ് ഇടിഎഫ് (എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട്), ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, ഡിജിറ്റൽ ഗോൾഡ്, സോവറിൻ ഗോൾഡ് ബോണ്ടുകൾ എന്നിവ ഭൗതിക സ്വർണത്തിന് ബദലായുള്ള നിക്ഷേപമാണ്.
നിക്ഷേപകർക്ക് സ്വർണം പേപ്പർലെസ് രൂപത്തിൽ സൂക്ഷിക്കാനും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വിൽക്കാനും സാധിക്കും. പദ്ധതികളിൽ 1,000 രൂപ മുതൽ നിക്ഷേപിക്കാം. സോവറിൻ ഗോൾഡ് ബോണ്ടിൽ ഗ്രാം അടിസ്ഥാനത്തിലാണ് നിക്ഷേപം.
ആവർത്തന നിക്ഷേപം
ശമ്പളമെത്ര ചെറുതാണെങ്കിലും ചിട്ടിയായൊരു നിക്ഷേപ ശീലമുണ്ടാക്കിയെടുക്കാൻ ആവർത്തന നിക്ഷേപം സഹായിക്കും. 100 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കുന്ന ആവർത്തന നിക്ഷേപ പദ്ധതികളുണ്ട്. മാസത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ചേർത്ത് കാലാവധിയിൽ ലഭിക്കും. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം 5 വർഷ കാലാവധിയുള്ളതാണ്. ബാങ്ക് നിക്ഷേപത്തിന് 6 മാസം മുതൽ 120 മാസ കാലാവധിയുണ്ട്. ബാങ്കിൽ നിലവിൽ മികച്ച പലിശയും ലഭിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
