വൈദ്യുതി മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വരെ വില കൂടും; എൽപിജിയിൽ ഇളവ്; ജൂണില്‍ വരുന്ന മാറ്റങ്ങളറിയാം
പുതിയ മാസത്തിലേക്ക് കടക്കുമ്പോൾ പല വിധ സാമ്പത്തിക മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സാധാരണയായി എണ്ണ കമ്പനികൾ പാചക വാതക സിലണ്ടറുകളുടെ വില വർധിപ്പിക്കുന്നത് മാസാരംഭത്തിലാണ്. വിവിധ വകുപ്പുകൾ പുതിയ മാറ്റങ്ങൾക്ക് തിരഞ്ഞെടുക്കുന്നതും മാസത്തിന്റെ തുടക്കത്തിലുള്ള ദിവസങ്ങളാണ്. ജൂൺ മാസത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് കാത്തിരിക്കുന്നതെന്ന് നോക്കാം.
വൈദ്യുതി നിരക്ക്
ജൂൺ 1 മുതല്‍ കേരളത്തിൽ വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒമ്പതു പൈസയും ഉള്‍പ്പെടെയാണ് 19 പൈസ അധികമായി ഈടാക്കുന്നത്. വൈദ്യുതിക്ക് മാസം തോറും സ്വമേധയാ ചാര്‍ജ് ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ മാറ്റം.
2023 ഏപ്രിലില്‍ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് ചെലവായ അധിക തുക ഈടാക്കാനാണ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആയിരം വാട്ട്‌സില്‍ താഴെ കണക്ടഡ് ലോഡുള്ള, മാസം 40 യൂണിറ്റില്‍ താഴെ മാത്രം ഉപയോഗമുള്ള വീട്ടുകാരൊഴികെ എല്ലാവരും സര്‍ചാര്‍ജ് നല്‍കണം.

ഗ്യാസ് സിലണ്ടർ
പൊതുമേഖലാ എണ്ണ കമ്പനികൾ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു. 83.50 രൂപയാണ്. കഴിഞ്ഞ മാസം 172 രൂപ സിലിണ്ടറിന് കുറച്ചിരുന്നു. പുതിക്കിയ നിരക്ക് ജൂൺ 1 മുതൽ നിലവിൽ വരും. 19 കിലോ വരുന്ന ഒരു സിലിണ്ടറിന് ഡൽഹിയിലെ വില 1,773 രൂപയാണ്. 14.2 കിലോ സിലിണ്ടറിന് ഡൽഹിയിൽ 1,053 രൂപയാണ് വില. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂടും
ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ജൂണ്‍ മുതല്‍ അധികം തുക ചെലവാക്കേണ്ടി വരും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ അനുവദിക്കുന്ന സബ്സിഡി തുക വെട്ടിക്കുറച്ചതാണ് ഇതിന് കാരണം. ജൂണ്‍ 1 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും.
ബാങ്ക് ലോക്കർ നിയമങ്ങൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുസരിച്ച്, സുരക്ഷിത നിക്ഷേപ ലോക്കറുകൾക്കുള്ള പുതിയ നിയമങ്ങൾ ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കുകളുമായി ഒരു പുതിയ കരാർ ഒപ്പിടേണ്ടതുണ്ട്. 2023 ജൂൺ 30-നകം, കുറഞ്ഞത് 50 ശതമാനം ഉപഭോക്താക്കളുടെ കരാറുകൾ ബാങ്ക് പുതുക്കണം. ഈ സമയപരിധി അടുത്തിരിക്കുന്നതിനാൽ, നിങ്ങളുടെ കരാർ പുതുക്കാനും നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.
കുട്ടികളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം
കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നതിനുള്ള മാര്‍?ഗ നിര്‍ദ്ദേശങ്ങള്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുതുക്കി. ഈ മാറ്റങ്ങള്‍ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.
ആധാർ-പാൻ ലിങ്കംഗ്
ആധാര്‍- പാന്‍ ലിങ്കിംഗ് ആധാര്‍ കാര്‍ഡും പാനും തമ്മില്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 തിന് അവസാനിക്കും. ഇതിനകം പാന്‍ കാര്‍ഡ് ഉടമകള്‍ ആധാറുമായി ബന്ധിപ്പിക്കണം. രാജ്യത്ത് ആധാര്‍ പാന്‍ ലിങ്കിംഗ് ആദായ നികുതി വകുപ്പ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
ഇപിഎഫ് ഉയർന്ന പലിശ
ഇപിഎഫ്ഒ വരിക്കാർക്ക് ഉയർന്ന പെൻഷൻ അർഹതയ്ക്കുള്ള അപേക്ഷാ പരിധി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) വഴി പെൻഷന് അപേക്ഷിക്കാനുള്ള അവസരം 2022 നവംബർ 4 മുതൽ 2023 മാർച്ച് 3 വരെയുള്ള നാല് മാസ കാലയളവായി സുപ്രീം കോടതി നേരത്തെ അനുവദിച്ചിരുന്നു. പിന്നീട് ഇപിഎഫ്ഒ ജൂൺ 26 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇപിഎഫ് ഉയർന്ന പെൻഷന് അപേക്ഷിക്കേണ്ടവർ ജൂൺ 26 ഓർമയിൽ വെയ്ക്കണം.
ആധാർ അപ്ഡേറ്റ്
ആധാർ ഉടമകൾക്ക് ആധാർ വിശദാംശങ്ങൾ ചാർജ് ഇല്ലാതെ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഓൺലൈൻ സൗകര്യവും ജൂൺ മാസത്തിൽ അവസാനിക്കും. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2023 മാർച്ച് 15-നാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ചത്., 2023 ജൂൺ 14 വരെ myAadhaar പോർട്ടലിലൂടെ സൗജന്യമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ആധാർ കേന്ദ്രങ്ങൾ ഇതേ സേവനത്തിന് 50 രൂപ ഫീസ് ഈടാക്കുന്നത് തുടരും.


Click it and Unblock the Notifications


