2023 ഫെബ്രുവരി ഒന്നിന് നടന്ന കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് നടത്തിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാകുന്നത് ഏപ്രില്‍ 1 മുതലാണ്. പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ബജറ്റില്‍ പ്രധാനപ്പെട്ട 3 പ്രഖ്യാപനങ്ങളാണ് നടത്തിയത്. നിക്ഷേപ പരിധി ഉയര്‍ത്തുന്നതിനൊപ്പം പുതിയ നിക്ഷേപങ്ങളും പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസ സമ്പാദ്യ പദ്ധതികള്‍ക്ക് ഏപ്രില്‍ മുതല്‍ വരുന്ന മാറ്റങ്ങളറിയാം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിര്‍ന്ന പൗരന്മാര്ക്ക് ത്രൈമാസ വരുമാനം നല്കുന്ന സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം പദ്ധതിയുടെ നിക്ഷേപ പരിധി 2023 ലെ ബജറ്റില്‍ ഇരട്ടിയാക്കിയിരുന്നു. നിലവില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കാന്‍ സാധിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ഏപ്രില്‍ 1 മുതല്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് 30 ലക്ഷം നിക്ഷേപിക്കാം.
നിലവിലെ ജനുവരി- മാര്‍ച്ച് പാദത്തില്‍ 8 ശതമാനമാണ് പലിശ നിരക്ക് ലഭിക്കുന്നത്. 1000 രൂപ മുതല്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാം. 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപ പരിധി ഉയര്‍ത്താം. 5 വര്‍ഷമാണ് നിക്ഷേപ കാലാവധി. ആവശ്യമെങ്കില്‍ 3 വര്‍ഷം കൂടി കാലാവധി ഉയര്‍ത്താം.

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
മാസ വരുമാനം ലഭിക്കുന്ന മികച്ച പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. എന്നാല്‍ നിക്ഷേപ പരിധിയാണ് ഇവയുടെ പ്രധാന പോരായ്മ. വ്യക്തിഗത അക്കൗണ്ടില്‍ 4 ലക്ഷവും ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം രൂപയും മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ.
ഇതിന് പരിഹാരമായി ബജറ്റില്‍ നിക്ഷേപ പരിധി ഉയര്‍ത്തിയിട്ടുണ്ട്. വ്യക്തിഗത അക്കൗണ്ടില്‍ 9 ലക്ഷം വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും ഏപ്രില്‍ 1 മുതല്‍ നിക്ഷേപിക്കാന്‍ സാധിക്കും.
നിക്ഷേപകന് മാസത്തില്‍ പലിശ വരുമാനം സേവിംഗ്സ് അക്കൗണ്ടിലേക്ക് ലഭിക്കുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ജനുവരി- മാര്‍ച്ച് പാദത്തില്‍ 7.10 ശതമാനം പലിശ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് നല്‍കുന്നുണ്ട്.
5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ കാലാവധി. നേരത്തെ നിക്ഷേപം പിന്‍വലിച്ചാല്‍ പിഴ ഈടാക്കും. 3 വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് 1 ശതമാനം കിഴിച്ചാണ് അനുവദിക്കുക.
മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
2023 യൂണിയന് ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. ഒറ്റത്തവണ നിക്ഷേപ പദ്ധതി സ്ത്രീകള്‍ക്ക് മാത്രമുള്ള നിക്ഷേപ പദ്ധതിയാണ്. 2 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി.
2 ലക്ഷം രൂപ വരെയാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. 7.50 ശതമാനം പലിശ 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. 2025 മാര്‍ച്ചില്‍ പദ്ധതിയുടെ കാലാവധിയെത്തും. നേരത്തെ പിന്‍വലിക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീം.
പലിശ നിരക്ക് ഉയരും?
സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പോസ്റ്റ് ഓഫീസ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് അവലോകനം ചെയ്ത് ആവശ്യമായ മാറ്റം വരുത്താറുണ്ട്. സെക്കൻഡറി മാർക്കറ്റിലെ സർക്കാർ സെക്യൂരിറ്റികളുടെ വിപണി വരുമാനവുമായി ബന്ധപ്പെട്ടാണ് പലിശ നിരക്ക് വർധിപ്പിക്കുന്നത്. സമാന മെച്യൂരിറ്റിയുള്ള സർക്കാർ സെക്യൂരിറ്റികളുടെ കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി വരുമാനവും നിശ്ചിത പോയിന്റും ചേർത്തുള്ള ഫോർമുല പ്രകാരമാണ് പലിശ നിരക്ക് കണക്കാക്കുക.
ഫോർമുല അനുസരിച്ച്, പിപിഎഫിന്റെ പലിശ നിരക്ക് ശരാശരി 10 വർഷത്തെ സർക്കാർ സെക്യൂരിറ്റിയുടെ വരുമാനത്തേക്കാൾ 25 അടിസ്ഥാന നിരക്ക് കൂടുതലായിരിക്കും. നിലവിൽ 7.1 ശതമാനം പലിശയാണ് പിപിഎഫിന് ലഭിക്കുന്നത്. ഫോർമുല അനുസരിച്ച് വരാനിരിക്കുന്ന പാദത്തിൽ പിപിഎഫിന് 7.6 ശതമാനം വരെ പലിശ ലഭിക്കാം.
അതുപോലെ, സുകന്യ സമൃദ്ധി പദ്ധതിയുടെ പലിശ നിരക്ക് നിലവിലുള്ള 7.6 ശതമാനത്തിൽ നിന്ന് 8.1 ശതമാനമായി ഉയരാം. 2023 മാർച്ച് പാദത്തിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 0.20 ശതമാനം മുതൽ 1.10 ശതമാനം വരെ വർധിപ്പിച്ചിരുന്നു.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications