നിക്ഷേപം എപ്പോൾ ആരംഭിക്കണം, ഇതിന് സമയവും കാലവുമൊക്കെയുണ്ടോ?. ജോലി കിട്ടിയാൽ നിക്ഷേപിച്ചു തുടങ്ങാം. എന്നാൽ ശമ്പളം കിട്ടുമ്പോൾ അടിച്ചു പൊളിയാണെങ്കിൽ ബുദ്ധിമുട്ടുന്നത് പിൽകാലത്താണ്. നിക്ഷേപങ്ങളിൽ നിന്ന് മികച്ച ആദായം ലഭിക്കണമെങ്കിൽ നിക്ഷേപത്തിന്റെ ദൈർഘ്യത്തിനും പ്രധാന്യമുണ്ട്. ഇതിനാൽ ശമ്പളം ലഭിക്കാൻ തുടങ്ങുന്ന സമയത്ത് തന്നെ നിക്ഷേപം തുടങ്ങണം.
ചെറിയ തുകയാണെങ്കിലും നിക്ഷേപിച്ച് തുടങ്ങിയാൽ ശമ്പളം മെച്ചപ്പെടുന്നതിന് അനുസരിച്ച് നിക്ഷേപം ഉയർത്താൻ സാധിക്കും. ദൈർഘ്യം കൂടുന്നതിന് അനുസരിച്ച് നല്ല ആദായം ലഭിക്കുകയും ചെയ്യും. നിക്ഷേപിക്കാനിറങ്ങുമ്പോൾ നിക്ഷേപത്തെ പറ്റി അടിസ്ഥാന വിവിരങ്ങൾ മനസിലാക്കണം. ഡെപ്പോസിറ്ററി സ്കീമുകളിലേത് പോലെ കണ്ണുടച്ച് നിക്ഷേപിക്കാതെ നിക്ഷേപം എങ്ങനെ ആദായം തിരികെ നൽകുന്നു എന്നുള്ള കാര്യങ്ങൾ മനസിലാക്കണം. എന്തുകൊണ്ടാണ് നിക്ഷേപിക്കാൻ വൈകുന്നതെന്നും വൈകിയാലുള്ള നഷ്ടങ്ങളുമാണ് ചുവടെ വിശദീകരിക്കുന്നത്.
നാളെ നാളെ
ജീവിതത്തിൽ ഓരോ കാര്യങ്ങൾ ചെയ്യാൻ സമയം നോക്കുന്നവരും പുതുവർഷത്തിൽ പുതിയ കാര്യങ്ങൾ ചെയ്യാൻ ഒരുങ്ങുന്നവരുമുണ്ടാകും. എന്നാൽ നിക്ഷേപത്തിന്റെ കാര്യത്തിൽ വൈകൽ പാടില്ല. ജോലി കിട്ടിയാല്‍ നിക്ഷേപം ആരംഭിക്കണമെന്നാണ് പൊതുവെയുള്ള രീതി. എന്നാൽ ഓരോ കാരണങ്ങള്‍ കണ്ടു പിടിച്ച് നിക്ഷേപിക്കുന്നത് നീട്ടി വെയ്ക്കുന്ന ശീലം പലർക്കുമുണ്ട്.
വിദ്യാഭ്യാസ വായ്പയുടെ അടച്ച് പൂർത്തിയാക്കിയ ശേഷം നിക്ഷേപിക്കാമെന്ന് ചിന്തിക്കുമ്പോൾ പിന്നീട് സഹോദരിയുടെ വിവാഹം/ വീട് പണി തുടങ്ങിയ ചെലവുകൾ വരും. വാഹന വായ്പ, കല്യാണം എന്നിങ്ങനെ ഓരോ ചെലവുകൾ പിന്നാലെ വരും. ചെറുതാണെങ്കിലും നിക്ഷേപം വൈകാതെ ആരംഭിക്കുകയാണ് വേണ്ടത്.
സാധ്യതകളെ നോക്കിയിരുന്നാൽ
പോസ്റ്റ് ഓഫീസ്, ബാങ്ക് നിക്ഷേപങ്ങൾ, ബോണ്ട്, സ്വർണം, റിയൽ എസ്റ്റേറ്റ്, മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി തുടങ്ങി നിക്ഷേപിക്കാനുള്ള സാധ്യതകൾ ഒരുപാടുള്ളത് നിക്ഷേപകരെ കുഴക്കുന്നുണ്ട്. പരമാവധി ലാഭമെന്നതാണ് നിക്ഷേപകരുടെ മനസിലെ ചിന്ത. ഇതുപ്രകാരം ഉയർന്ന ലാഭത്തിന് ഇപ്പറഞ്ഞ സാധ്യതകളിൽ എവിടെ നിക്ഷേപിക്കുമെന്നത് നിക്ഷേകരെ കുഴക്കുന്ന കാര്യമാണ്.
കണക്കുകൂട്ടലിലെ പ്രയാസങ്ങൾ
നിക്ഷേപം ചില്ലറ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിക്ഷേപം തുടങ്ങുമ്പോൾ വിരമിക്കല്‍ കാലത്ത് എത്ര രൂപ ലഭിക്കും. ഭാവിയിലേക്ക് നിശ്ചിത രൂപ ലഭിക്കാൻ മാസത്തിൽ എത്ര നിക്ഷേപിക്കണം. പണപ്പെരുപ്പത്തെ മറികടക്കാൻ എത്ര ശതമാനം ആദായം ലഭിക്കണം എന്നിങ്ങനെ ചില്ലറയല്ലാത്തെ കണക്കുകൂട്ടലുകൾ ആവശ്യമുണ്ട്. ഈ കണക്കുകൂട്ടലിനുള്ള മടി കാരണം നിക്ഷേപത്തിൽ നിന്ന് പിൻവലിയുന്നവരും കുറവല്ല.
നിക്ഷേപിക്കാനുള്ള പേടി.
നിക്ഷേപിക്കാനുള്ള പേടി ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളോടാണ്. ഡെപ്പോസിറ്ററി സ്കീമുകളിൽ നിക്ഷേപിച്ചവർക്ക് ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളോട് പേടിയുണ്ടാകും. നിക്ഷേപത്തിന് റിസ്‌ക് ഉണ്ടെന്ന് പറയുമ്പോൾ തന്നെ പലരും നിക്ഷേപങ്ങളോട് മുഖം തിരിക്കും. നേരിട്ട് ഓഹരി വിപണിയിലേക്കിറങ്ങാൻ പ്രയാസമുള്ളവർക്ക് മ്യൂച്വൽ ഫണ്ടുകൾവഴി നിക്ഷേപിക്കാവുന്നതാണ്.
വൈകിയാൽ എത്ര നഷ്ടം
വൈകി വന്ന വിവേകം കൊണ്ട് യൊതൊരു കാര്യവുമില്ല. സമയവും ലാഭവും അപ്പോഴേക്കും വൈകിട്ട് പോയിട്ടുണ്ടാകും. വൈകി നിക്ഷേപം ആരംഭിക്കുന്നതും നേരത്തെ ആരംഭിക്കുന്നതും തമ്മിലുള്ള വ്യത്യാസം എസ്ഐപി കാൽക്കുലേറ്ററിന്റെ അടിസ്ഥാനത്തിൽ വിശദമാക്കാം. 30ാം വയസിൽ 30 വർഷത്തേക്ക് മാസം 5,000 രൂപ വെച്ച് നിക്ഷേപിക്കുന്നൊരാൾക്ക് 10 ശതമാനം വാർഷിക ആദായം ലഭിച്ചാൽ 1.14 കോടി രൂപ ലഭിക്കും.
ഇതേ സമയം നിക്ഷേപം ആരംഭിക്കാൻ 5 വർഷം വൈകി 25 വർഷത്തേക്ക് 5,000 രൂപയുടെ മാസ എസ്ഐപി വഴി നിക്ഷേപിച്ച് 10 ശതമാനം ആദായം ലഭിച്ചാൽ 65 ലക്ഷം രൂപയാണ് ലഭിക്കുക. നിക്ഷേപിക്കാൻ 10 വർഷം വൈകിയാൽ 38 ലക്ഷം രൂപ മാത്രമാണ് നിക്ഷേപത്തിൽ നിന്ന് ലഭിക്കുക.
നിക്ഷേപിക്കാൻ വൈകിയതിനാൽ കുറച്ചധികം തുക നിക്ഷേപിച്ചാലും കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കുകയില്ലെന്നാണ് കണക്ക്. മാസം 5,000 രൂപ വെച്ച് നിക്ഷേപിക്കുന്നതിന് പകരം 30 വർഷത്തേക്ക് 7,000 രൂപ നിക്ഷേച്ചാൽ 10 ശതമാനം ആദായ നിരക്കില്‍ 93 ലക്ഷം രൂപ മാത്രമെ ലഭിക്കുകയുള്ളൂ.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications