വീട് നിര്‍മാണത്തില്‍ പ്രധാനപ്പെട്ടൊരു ഭാഗം ഭവന വായ്പയാണ്. എത്ര രൂപ വായ്പ ലഭിക്കുമെന്നുള്ള ഏകദേശ ധാരണയുണ്ടെങ്കില്‍ ഇതിന് അനുസരിച്ചുള്ള പ്ലാനിംഗില്‍ വീട് നിര്‍മാണം നടത്താം. ഭവന വായ്പയുടെ അടിസ്ഥാന റൂള്‍ പ്രകാരം ഒരാള്‍ക്ക് എത്ര രൂപ ഭവന വായ്പയായി പ്രതീക്ഷിക്കാം എന്നാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.
വരുമാനം പ്രധാന ഘടകം
വായ്പയെടുത്ത വ്യക്തി എത്ര രൂപ വരുമാനമുണ്ടാക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് തിരിച്ചടവ് സാധ്യമാകുന്നത്. ഇതിനാല്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ വരുമാനമാണ് ആദ്യമായി പരിഗണിക്കുന്നത്. ഉയര്‍ന്ന വരുമാനക്കാരന് ഉയര്‍ന്ന ഭവന വായ്പ ലഭിക്കും. ഓരോ ധനകാര്യ സ്ഥാപനവും പരമാവധി വായ്പ തുക കണക്കാക്കുന്നതിന് വ്യത്യസ്ത പാരമീറ്ററുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പൊതുവിലുള്ള റൂള്‍ ഓഫ് തമ്പ് വഴി ലഭിക്കാന്‍ സാധ്യതയുള്ള പരമാവധി വായ്പ തുക മനസിലാക്കാന്‍ സാധിക്കും.
മൾട്ടിപ്ലെയർ രീതി
പരമാവധി വായ്പ തുക മനസിലാക്കാന്‍ മള്‍ട്ടിപ്ലയര്‍ രീതിയാണ് ബാങ്കുകള്‍ പൊതുവെ ഉപയോഗിക്കുന്നത്. അപേക്ഷകന്റെ പ്രതിമാസ അല്ലെങ്കില്‍ വാര്‍ഷിക വരുമാനത്തിന്റെ മുന്‍കൂട്ടി നിശ്ചയിച്ച ഗുണിതങ്ങളുടെ അടിസ്ഥാനത്തിലാണ് വായ്പ തുക സജ്ജീകരിക്കുന്നത്. ഒരു അപേക്ഷകന്റെ പ്രതിമാസ വരുമാനത്തിന്റെ 60-70 ഇരട്ടി അല്ലെങ്കില്‍ അപേക്ഷകന്റെ വാര്‍ഷിക വരുമാനത്തിന്റെ 6 മടങ്ങ് വരെ പരമാവധി വായ്പ തുക ലഭിക്കും.

വരുമാന സ്രോതസ്
എല്ലാവര്ക്കും വാര്‍ഷിക വരുമാനത്തിന്റെ 6 മടങ്ങ് വായ്പ തുക ലഭിക്കണമെന്നില്ല. വരുമാന സ്രോതസ് ഭവന വായ്പ യോഗ്യതയില്‍ പ്രധാന ഘടകമാണ്. സ്ഥിര വരുമാന സ്രോതസുള്ളവര്ക്ക് ഉയര്‍ന്ന വായ്പയ്ക്ക് യോഗ്യതയുണ്ട്. ശമ്പളക്കാരെ മികച്ച സ്ഥിര വരുമാന വിഭാഗക്കാരായി കണക്കാക്കാം. ഇത്തരക്കാര്‍ക്ക് വാര്‍ഷിക ശമ്പളത്തിന്റെ 6 മടങ്ങ് ഭവന വായ്പ ലഭിക്കാം. സ്വയം തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ വാര്‍ഷിക വരുമാനത്തിന്റെ 2-3 മടങ്ങോ അല്ലെങ്കില്‍ വസ്തു മൂല്യത്തിന്റെ 80 ശതമാനമോ ആയിരിക്കും വായ്പ തുക.
പ്രായം പരിഗണന വിഷയം
വ്യക്തികളുടെ വരുമാന കാലയളവ് പരിമിതമായതിനാല്‍ പ്രായത്തിന് ഭവന വായ്പയില്‍ പ്രധാന്യം നല്‍കുന്നുണ്ട്. ഭവന വായ്പ ലഭിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ബാങ്കുകള്‍ അനുസരിച്ച് വ്യത്യാസപ്പെടാം. ശമ്പളക്കാര്‍ക്ക് പൊതുവെ 60-65 വയസ് വരെ വായ്പ നല്കുന്നു. സ്വയം തൊഴിലുകാര്ക്കാണെങ്കില് 70 വയസ് വരെ ലഭിക്കും. പ്രായം കൂടുതലുള്ളവര്‍ക്ക് പരമാവധി ഭവന വായ്പ തുക കുറയും.
ഉദാഹരണമായി ഇന്ത്യന്‍ ബാങ്കില്‍ ഹോം അഡ്വാന്‍ഡേജ് വായ്പ അപേക്ഷകരില്‍ 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ 6 മടങ്ങ് വരെ പരമാവധി വായ്പ ലഭിക്കും. 45 വയസിന് മുകളിലുള്ള അപേക്ഷകര്‍ക്ക് 5 മടങ്ങാണ് പരമാവധി വായ്പ യോഗ്യത.
15 ലക്ഷം വാര്‍ഷിക വരുമാനമുള്ള 45 വയസുകാരന് 90 ലക്ഷം രൂപ വരെ വായ്പ ലഭിക്കാം. 45 വയസ് കഴിഞ്ഞൊരാള്ക്കിത് 75ലക്ഷം രൂപ വരെ മാത്രമാണ്.
വായ്പ കാലാവധി
വായ്പ അപേക്ഷന്റെ വരുമാന കാലയളവില്‍ തന്നെ മുഴുവന്‍ തുകയും തിരികെ ലഭിക്കുന്ന തരത്തിലാണ് ബാങ്ക് വായ്പ കാലാവധി നിശ്ചയിക്കുക. പരമാവധി 70 വയസ് വരെയാണ് ബാങ്ക് അനുവദിക്കുക. പരമാവധി 30 വര്‍ഷം വരെ വായ്പ തിരിച്ചടവ് കാലാവധി അനുവദിക്കും. വായ്പകാരന്റെ പ്രായവും ബാങ്കിന്റെ നയങ്ങളും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം.
വായ്പ കാലാവധി പരമാവധി വായ്പ തുകയെ സ്വാധീനിക്കും. വായ്പ കാലവധി അനുസരിച്ചാണ് മാസ തിരിച്ചടവ് കണക്കാക്കുന്നത്. 35 വയസുള്ള ശമ്പളക്കാരനാണെങ്കില്‍ പരമാവധി വായ്പ കാലാവധി 30 വര്‍ഷം ലഭിക്കും. 40 വയസുള്ള ശമ്പളക്കാരന് 25 വര്‍ഷ കാലയളവില്‍ മാത്രമാണ് വായ്പ ലഭിക്കുന്നത്.
തിരിച്ചടവ് ശേഷി
പരമാവധി വായ്പ തുക അനുവദിക്കുന്നതിന് മുന്‍പ് വായ്പയെടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി പരിഗണിക്കും. മാസ വരുമാനത്തിന്റെ 50-60 ശതമാനം വരെ ഭവന വായ്പയുടെ ഇഎംഐ വരത്തക രീതിയിലാണ് ഭവന വായ്പ ക്രമീകരിക്കുക.
50,000 രൂപ മാസ വരുമാനമുള്ള വ്യക്തിക്ക് 25,000 രൂപയ്ക്കുള്ളില്‍ ഇഎംഐ വരുന്ന തരത്തിലാണ് വായ്പ ക്രമീകരിക്കുക. 15 വര്‍ഷ കാലയളവില്‍ 9.50 ശതമാനം പലിശ നിരക്കില്‍ 23.94 ലക്ഷം രൂപ വായ്പ ലഭിക്കും. 20 വര്‍ഷ കാലയളവില്‍ 26.82 ലക്ഷം രൂപയും 25 വര്‍ഷ കാലയളവില്‍ 28.61 ലക്ഷം രൂപയും വായ്പ ലഭിക്കും. 30 വര്‍ഷത്തേക്ക് 29.73 ലക്ഷം രൂപയാണ് ലഭിക്കുന്ന പരമാവധി വായ്പ. എല്ല കണക്കും 9.50 ശതമാനം പലിശ നിരക്കിലാണ്.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications