പണത്തിന് ആവശ്യം വരുന്ന ഘട്ടത്തിൽ വായ്പയേക്കാൾ ലാഭകരമായി ഉപയോഗിക്കാൻ സാധിക്കുന്നൊരു സാമ്പത്തിക ഉപകരണമാണ് ചിട്ടി. ആവശ്യ സമയത്ത് ചിട്ടി പിടിച്ച് ഉപയോഗപ്പെടുത്തിയാൽ വായ്പയുടെ തിരിച്ചടവ് ബാധ്യതയോളം വരുന്നില്ലെന്നതാണ് ഗുണം. എന്നാൽ പലരെയും ചിട്ടിയിൽ നിന്ന് അകറ്റുന്നത് നടപടിക്രമങ്ങളെ പറ്റിയുള്ള കൃത്യമായ ധാരണ കുറവാണ്. ഉയർന്ന മാസ അടവുള്ള ചിട്ടികളാണെന്ന ധാരണയാണ് പലരെയും ചിട്ടികളിൽ നിന്ന് അകറ്റുന്നത്. കെഎസ്എഫ്ഇ ചിട്ടിയിൽ തുടക്കകാരായവർ അറിഞ്ഞിരിക്കേണ്ട ചില പോയിന്റുകൾ വിശദമാക്കാം.
ചിട്ടി പ്രവർത്തനം
നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ സംയോജിപ്പിച്ച സാമ്പത്തിക പദ്ധതിയാണ് ചിട്ടി. കാലാവധിക്കിടയിൽ ലേലം വിളിച്ച് ചിട്ടി പണം ഉപയോഗിക്കാൻ സാധിക്കും. കാലാവധിയോളം ചിട്ടി തുടരുന്നതിനും അനുവദിക്കും. എന്നാൽ ഈ രീതി പിന്തുടർന്നാൽ റിട്ടേൺ കുറവായിരിക്കും. ചിട്ടി ലേലത്തിൽ പിടിച്ച് സ്ഥിര നിക്ഷേപമിട്ടും ലാഭമുണ്ടാക്കാം. റെഗുലർ ചിട്ടികൾ 30 ശതമാനം കിഴിവിലും മൾട്ടി ഡിവിഷൻ ചിട്ടികൾ 30-35 ശതമാനം കിഴിവിലും ലേലം വിളിക്കാം.

സാധാരണക്കാർക്കുള്ള ചിട്ടികൾ
1000 രൂപ മുതൽ 6,00,000 രൂപ വരെ വ്യത്യസ്ത പ്രതിമാസ അടവ് വരുന്ന ചിട്ടികൾ കെഎസ്എഫ്ഇ ആരംഭിക്കുന്നുണ്ട്. 30 മാസം, 40 മാസം, 50 മാസം, 60 മാസം, 100 മാസം 120 മാസം കാലാവധിയുള്ളവാണ് ചിട്ടികൾ. ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യവും മാസ അടവ് ശേഷിയും അനുസരിച്ച് ചിട്ടികൾ തിരഞ്ഞെടുക്കാം.
ഈട് നൽകണം
ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാൻ ഭാവി ബാധ്യതയ്ക്ക് ജാമ്യം നൽകണം. ബാങ്കിൽ നിന്ന് വായ്പയെടുക്കുമ്പോൾ ഈട് നൽകുന്നതിന് സമാനമാണിത്. ചിട്ടി വിളിച്ചെടുത്താൽ ചിട്ടിയിലേക്ക് ബാക്കി അടയ്ക്കാനുള്ള മാസതവണകളെയാണ് ഭാവി ബാധ്യത എന്നാണ് പറയുന്നത്. ഈ ഭാവി ബാധ്യതയ്ക്ക് തുല്യമായാണ് ജാമ്യം നൽകേണ്ടത്.
മാസം 10,000 രൂപ അടവുള്ള 10 ലക്ഷത്തിന്റെ 100 മാസ ചിട്ടി ഉദാഹരണമായി വിശദമാക്കാം. ആദ്യമാസം 7 ലക്ഷത്തിന് ചിട്ടി ലേലം വിളിച്ചെടുത്താൽ ചിട്ടിയിലേക്ക് ബാക്കി അടയ്ക്കാനുള്ള 9.90,000 രൂപയാണ് ഭാവി ബാധ്യത. ഈ തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്.
ജാമ്യങ്ങൾ എന്തെല്ലാം
നാല് വിഭാഗം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ യില്‍ സ്വീകരിക്കുന്നത്. സാമ്പത്തിക രേഖകള്‍, വ്യക്തിഗത ജാമ്യം, വസ്തു ജാമ്യം, സ്വര്‍ണാഭരണ ജാമ്യം എന്നിങ്ങനെയാണിവ. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങളായോ സമർപ്പിക്കണം.
സ്ഥിര നിക്ഷേപ രസീതുകള്‍, നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി സറണ്ടര്‍ വാല്യു, കിസാന്‍ വികാസ് പത്ര, വിളിച്ചെടുക്കാത്ത ചിട്ടി പാസ് ബുക്ക്, ബാങ്ക് ഗ്യാരണ്ടി എന്നിവയാണ് സാമ്പത്തിക രേഖകളായിസ്വീകരിക്കുന്നത്. വ്യക്തിഗത ജാമ്യം സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റാണ്.
ചാർജുകൾ
ചിട്ടി ചേർന്നൊരാൾ വിവിധ ചാർജുകൾ ചിട്ടി പണം പിൻവലിക്കുമ്പോൾ നൽകേണ്ടതുണ്ട്. കെഎസ്എഫ്ഇ ചിട്ടിയിൽ ഈടാക്കുന്ന പ്രധാന ചാർജുകളിലൊന്നാണ് ഫോർമാൻസ് കമ്മീഷൻ. ചിട്ടി നടത്തുന്നതിന് കെഎസ്എഫ്ഇ വരിക്കാരനിൽ നിന്ന് ഈടാക്കുന്ന ചാർജാണിത്. ചിട്ടി സലയുടെ 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷനായി ഈടാക്കുന്നത്.
ചിട്ടി വിളിച്ച തുകയില്‍ നിന്ന് ചരക്കു സേവന നികുതി (ജിഎസ്ടി) അടയ്ക്കണം. ഫോർമാൻ കമ്മീഷന്റെ 18 ശതമാനമാണ് ജിഎസ്ടിയായി നൽകേണ്ടത്. 2,500 രൂപ മാസ അടവുള്ള 40 മാസ ചിട്ടിയില്‍ 5,000 രൂപയാണ് ഫോര്‍മാന്‍ കമ്മീഷന്‍. 5,000 രൂപയുടെ 18 ശതമാനമായ 900 രൂപയാണ് ജിഎസ്ടിയായി നല്‍കേണ്ടത്. 236 രൂപ ഡോക്യുമെന്റേഷന്‍ ചാർജും ഈടാക്കും. ചിട്ടി വിളിച്ച തുകയിൽ നിന്നാണ് ഇവ ഈടാക്കുക.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
